ചലച്ചിത്ര അവാർഡ് നടത്തുന്നത് ‘അമ്മ’യുടെയും ‘ഫെഫ്ക’യുടെയും കാശ് കൊണ്ടല്ല : ഷാഹിന നഫീസ

Sharing is caring!

മോഹൻലാലിനെ ബഹിഷ്കരിക്കുന്നുവത്രെ ! ബലാൽസംഗ കൊട്ടേഷൻ കേസിലെ പ്രതിക്കു വേണ്ടി പ്രാർത്ഥിക്കുന്നവരെയൊക്ക പിന്നെ നാട്ടുകാർ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമെന്നാണോ ‘അമ്മ ‘ യും ഫെഫ്കയുമൊക്ക കരുതിയത്. കൊല്ലാക്കൊല ചെയ്ത് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കുതറി മാറി കരുത്തോടെ തിരിച്ചു വന്ന് തലയുയർത്തിപ്പിടിച്ചു നിന്ന് പൊരുതുന്ന ആ പെൺകുട്ടിയെ വീണ്ടും തകർക്കാൻ ശ്രമിക്കുന്ന ഒരാളുടെയും സിനിമക്ക് എന്റെ പോക്കറ്റിൽ നിന്നും നയാപൈസ കിട്ടില്ല . എന്ന് മാത്രമല്ല ,സാധ്യമായ എല്ലാ വേദികളിലും ഇവരെയൊക്ക തുറന്ന് കാട്ടാൻ ശ്രമിക്കുകയും ചെയ്യും.

ഷാഹിന നഫീസ എഴുതുന്നു.. 

വ്യക്തിപരമായ തിരക്കുകൾ മൂലം എഫ് ബിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു . ചില കാര്യങ്ങൾ പറഞ്ഞിട്ട് പോവാമെന്നു വെച്ചു .(പറഞ്ഞിട്ട് പൊക്കോളാം ,ഉറപ്പ്).

ഒരു ഉദാഹരണം പറയാം . എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും . അതായത് ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ തോൽവിയാണെന്നും പണി അറിയാവുന്ന ആരെയെങ്കിലും ആ കസേര ഏൽപ്പിച്ചു മാറി നിൽക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും എനിക്ക് അഭിപ്രായമുണ്ടെന്ന് വെക്കുക . ആ അഭിപ്രായം ഞാൻ ഒരു വെള്ളകടലാസ്സിൽ എഴുതുന്നു .എന്നിട്ട് സമാനമായ അഭിപ്രായമുള്ള പലരോടും സംസാരിക്കുന്നു .അവരെല്ലാവരും ഈ പ്രസ്താവനയോട് സമ്പൂർണമായി യോജിച്ച് ആ കടലാസ്സിൽ ഒപ്പിടുന്നു .ശേഷം ഇതൊരു പരസ്യപ്രസ്താവനയായി പ്രസിദ്ധീകരിക്കുന്നു . പിണറായി വിജയനെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചിലർ പരാതി കൊടുത്താലോ ? ചുമ്മാ ചിരിപ്പിക്കരുത് . ഏതാണ്ടിതു പോലെയാണ്’അമ്മ’ യിലെയും ഫെഫ്കയിലെയും സാറന്മാർ ഇപ്പോൾ സർക്കാരിന് കൊടുത്തിട്ടുള്ള പരാതി . ഇത്തരമൊരു പരാതിക്ക്‌ സ്കോപ്പ് ഉണ്ട് , ‘അമ്മ’ യുടെയും ഫെഫ്കയുടെയും ഒക്കെ ബൈലോ അനുസരിച്ചാണ് ഈ ഇന്ത്യാമഹാരാജ്യം . പുലരുന്നതെങ്കിൽ . തത്കാലം അംബേദ്‌കർ എഴുതിവെച്ചിട്ടു പോയ ഭരണഘടനയാണ് ഈ രാജ്യത്തെ നിയമം .സമയം കിട്ടുമ്പോൾ സാറന്മാർ അടുത്തുള്ള പുസ്തകകടയിൽ കയറി ഓരോ കോപ്പി വാങ്ങൂ . എന്നിട്ട് ആരെക്കൊണ്ടെങ്കിലും വായിപ്പിക്കൂ .(സ്വന്തമായി ഇതൊക്കെ വായിച്ചു മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരുന്നെങ്കിൽ ഇവരൊക്ക ‘അമ്മ’ യും ഫെഫ്കയും ഒന്നും ആവില്ലായിരുന്നല്ലോ )

ആ പ്രസ്താവനയിൽ ഞാൻ ഒപ്പിട്ടിട്ടുണ്ട് . ഡോക്റ്റർ ബിജു വിശദീകരിച്ചത് പോലെ അതൊരു നിലപാടാണ് . പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ അതിൽ പരാമർശിക്കുന്നത് മോഹൻലാലിനെ കുറിച്ചാണ് എന്ന ഉത്തമബോധ്യത്തോടെയാണ് ഞാൻ അതിൽ ഒപ്പ് വെച്ചത് . സംസ്ഥാനചലച്ചിത്ര അവാർഡ് നടത്തുന്നത് ‘അമ്മ’യുടെയും ഫെഫ്കയുടെയും ഭണ്ഡാരത്തീന്നെടുത്ത കാശ് കൊണ്ടല്ല . ഞാനടക്കമുള്ളവർ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ് . അപ്പോൾ അഭിപ്രായം പറയും .അതിൽ ചൊറിഞ്ഞിട്ട് കാര്യമില്ല . മോഹൻലാലിനെ മോശക്കാരനാക്കുന്നുവത്രേ ! ആ പണി അദ്ദേഹം തന്നെ വൃത്തിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ , വേറെ ആർക്കും അതിനുള്ള അവസരം കിട്ടുമെന്ന് തോന്നുന്നില്ല . മോഹൻലാലിനെ ബഹിഷ്കരിക്കുന്നുവത്രെ ! ബലാൽസംഗ കൊട്ടേഷൻ കേസിലെ പ്രതിക്കു വേണ്ടി പ്രാർത്ഥിക്കുന്നവരെയൊക്ക പിന്നെ നാട്ടുകാർ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമെന്നാണോ ‘അമ്മ ‘ യും ഫെഫ്കയുമൊക്ക കരുതിയത്. കൊല്ലാക്കൊല ചെയ്ത് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കുതറി മാറി കരുത്തോടെ തിരിച്ചു വന്ന് തലയുയർത്തിപ്പിടിച്ചു നിന്ന് പൊരുതുന്ന ആ പെൺകുട്ടിയെ വീണ്ടും തകർക്കാൻ ശ്രമിക്കുന്ന ഒരാളുടെയും സിനിമക്ക് എന്റെ പോക്കറ്റിൽ നിന്നും നയാപൈസ കിട്ടില്ല . എന്ന് മാത്രമല്ല ,സാധ്യമായ എല്ലാ വേദികളിലും ഇവരെയൊക്ക തുറന്ന് കാട്ടാൻ ശ്രമിക്കുകയും ചെയ്യും.

സംയുക്തപ്രസ്താവനയിൽ ഡോക്ടർ ബിജുവിന്റെ പങ്ക് അന്വേഷിക്കുമെന്നൊക്ക ചില ഓൺലൈൻ കൂലിയെഴുത്തുകാർ തട്ടി വിട്ടിട്ടുണ്ട് . അത് കൊള്ളാലോ ! അപ്പോൾ ആ പ്രസ്താവനയിൽ ഒപ്പ് വെച്ച ഡോക്ടർ സുനിൽ പി ഇളയിടവും സച്ചിമാഷും അടക്കമുള്ളവരോ ? അവരെയൊന്നും ചോദ്യം ചെയ്യണ്ടേ ? ഞാനും ഒപ്പിട്ടിട്ടുണ്ട് .എന്നേം ചോദ്യം ചെയ്യണം (അങ്ങനിപ്പോ ബിജുവിന് മാത്രമായി മൈലേജ് കിട്ടാൻ സമ്മതിക്കില്ല ) ആ സനീഷ്, ഹര്‍ഷന്‍, ശ്രീജിത്ത്‌ തുടങ്ങിയവരെയും വിടരുത് ,വേണ്ടി വന്നാൽ ലോക്കപ്പിൽ കയറ്റി അണ്ടർവെയർ മാത്രം ഇടീപ്പിച്ചു നിർത്തണം . രഞ്ജിപണിക്കർ തന്നെയാണോ ഇപ്പഴും തിരക്കഥയൊക്കെ എഴുതുന്നത് ! കഷ്ടം തന്നെ സാറന്മാരേ !
പിന്നെ ഡോക്ടർ ബിജുവിനോട് ഉള്ള ചൊരുക്ക് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല എന്ന് നന്നായി അറിയാം . സവർണഫ്യൂഡൽ മാടമ്പി തമ്പുരാക്കന്മാർ അരങ്ങു വാഴുന്ന മലയാളസിനിമയുടെ ഉമ്മറത്തേക്ക് കയറി വന്ന് ആരോടും ചോദിക്കാതെ കസേര വലിച്ചിട്ടിരിക്കുകയല്ലേ , ധിക്കാരം ! സുകൃതക്ഷയം ! അല്ലാതെന്താ ? എല്ലിനിടയിൽ കുത്തുന്ന ജാതിപ്രമത്തത എത്ര മൂടി വെക്കാൻ ശ്രമിച്ചാലും അതിങ്ങനെ ‘സന്ദർഭോചിത’മായി പുറത്തു വരും .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com