വിവാദങ്ങള്‍ക്ക് വിട, ഒരു രംഗം പോലും കട്ട് ചെയ്യാതെ നൂഡ് വരുന്നു..

Sharing is caring!

ഇന്ത്യന്‍ സംസ്കാരത്തിനും വിശ്വാസത്തിനും എതിരാണ് ഈ ചിത്രങ്ങള്‍ എന്ന വിചിത്രവാദവുമായാണ് ജൂറി ഈ സിനിമകളെ വിലക്കിയത്. ഇതേ കാരണം പറഞ്ഞുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ്‌ ചിത്രത്തിന് പ്രദര്‍ശന അനുമതി നിഷേധിച്ചതും.

വെബ് ഡസ്ക് 

രവി ജാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രം നൂഡിന് എ സര്‍ട്ടിഫിക്കറ്റോട് കൂടി പ്രദര്‍ശനാനുമതി ലഭിച്ചു. രവി ജാദവ് തന്നെയാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ ഭാഗങ്ങളൊന്നും കട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രവി ജാദവിന്‍റെ പോസ്റ്റിന് താഴെ അഭിനന്ദന പ്രവാഹമാണ്. വിദ്യാബാലന്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലെ പലരും അഹ്ളാദം പങ്കുവെച്ചതായി സംവിധായകന്‍ പറയുന്നു.

2017 ലെ ഗോവന്‍ ചലച്ചിത്രമേളയില്‍ ഏറെ ചര്‍ച്ചയായ സിനിമകളായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍റെ മലയാളചിത്രം സെക്സി ദുക്ഗ്ഗയും രവി ജാദവിന്‍റെ നൂഡും. ആദ്യം പ്രദര്‍ശനാനുമതി നല്‍കിയ ചിത്രം പിന്നീട് ബാഹ്യഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറിഅംഗങ്ങള്‍ രാജിവെച്ച് പോകുന്ന സംഭവം വരെ അരങ്ങേറി. ഇന്ത്യന്‍ സംസ്കാരത്തിനും വിശ്വാസത്തിനും എതിരാണ് ഈ ചിത്രങ്ങള്‍ എന്ന വിചിത്രവാദവുമായാണ് ജൂറി ഈ സിനിമകളെ വിലക്കിയത്. ഇതേ കാരണം പറഞ്ഞുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ്‌ ചിത്രത്തിന് പ്രദര്‍ശന അനുമതി നിഷേധിച്ചതും.

രാജ്യത്തൊട്ടാകെ പ്രതിഷേധം ഉയര്‍ന്നുവരികയും സംവിധായകര്‍ കോടതികയറുകയും ചെയ്തു. സെക്സി ദുര്‍ഗ്ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഉത്തരവ് പോലും ലംഘിക്കപ്പെട്ടു.  മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം പ്രതിഷേധം അറിയിച്ച് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നൂഡ് ഉള്‍പ്പെടുത്തിയെങ്കിലും മേള തീരും സെന്‍സറിംഗ് നല്‍കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

സെക്സി ദുര്‍ഗ്ഗയുടെ പേര് മാറ്റാനുള്ള സെന്‍സര്‍ബോര്‍ഡിന്‍റെ നിര്‍ദ്ദേശം നേരത്തെ തന്നെ വിവാദമായിരുന്നു. പത്മാവതി എന്ന സിനിമയ്ക്ക് നേരെയും ഇത്തരത്തിലുള്ള നീക്കം നടത്തി. പേര് പത്മാവത് എന്നാക്കിയാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. അതേ സമയത്ത് തന്നെയാണ് നൂഡും ‘എ’ സര്‍ട്ടിഫിക്കറ്റോട് കൂടി പ്രദര്‍ശനത്തിന് തയ്യാറാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com