എയര്‍ ഏഷ്യ ഡാ …..
ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ പ്രൊമോഷന് ഭാഗമായി എയര്‍ ഏഷ്യ പ്രത്യേക വിമാനം പുറത്തിറക്കി. കബാലിയുടെ പോസ്റ്റര്‍ പതിച്ചാണ് എയര്‍ ഏഷ്യ സര്‍വ്വീസ് നടത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ആരാധകര്‍ക്കായാണ് ഇത് സമര്പ്പിച്ചിക്കുന്നവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
റിലീസിംഗ് ദിവസം രാവിലെ 6.10 ന് ബെംഗളൂരുവില്‍ നിന്നും തിരിക്കുന്ന പ്രത്യേക വിമാനം 7.10 ന് ചെന്നൈയിലെത്തും. വൈകിട്ട് ഏഴിനു ചെന്നൈയില്‍ നിന്നും നിന്നും തിരിച്ച് പുറപ്പെടുന്ന വിമാനം എട്ടുമണിക്ക് ബംഗളൂരുവിലിറങ്ങും. വിമാന ടിക്കറ്റ്, പ്രദര്‍ശനം കാണുന്നതിനുള്ള ടിക്കറ്റ്, ഭക്ഷണം, സ്നാക്സ് സ്നാക്സ് എന്നിവയടക്കം 7860 രൂപയാണ് ചിലവ്.
രജനികാന്ത് ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളെ പരിഗണിച്ചാണ് ഇത്തരത്തിലൊരു വിമാനം സര്‍വ്വീസ് നടത്താനൊരുങ്ങുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി വിമാനം പ്രത്യേകമായി സജ്ജീകരിക്കുന്നത്.
ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യും.