അന്ന് പിടിച്ചിരുന്നെങ്കില്‍..  പള്‍സര്‍ സുനിക്കായി 2014 ല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്

Sharing is caring!

മലയാളത്തിലെ നടീ-നടന്‍മാരോടൊപ്പം ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു. വിശ്വസ്തനായി നിന്നു. ഫോണ്‍ ഉപയോഗിച്ച് ഗൂഢാലോചന വരെ നടത്തി. നാല് ലക്ഷം രൂപ ഒരാളെ കുരുമുളക് സ്പ്രേ ചെയ്ത് തട്ടിയെടുത്തുവെന്ന ഗുരുതര കുറ്റം ചെയ്ത് പോലീസ് അന്വേഷിക്കുന്ന ആളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓര്‍ക്കണം.

2014 ല്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ മറ്റൊരു ക്രൂരകൃത്യത്തില്‍ പിടികൂടുക എന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ലുക്ക്ഔട്ട് നോട്ടീസിരിക്കെ പ്രമുഖ നടീ-നടന്‍മാരുടെ ഡ്രൈവറായിരുന്നു സുനി എന്നത് പുതിയ കാര്യം തന്നെയാണ്. 2014 ലെ പോലീസ് പള്‍സറിനെ കുറിച്ച് അന്വേഷിച്ചോ എന്ന് പോലും സംശയമാണ്.


”എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വേങ്ങൂര്‍ വില്ലേജില്‍ ഇളമ്പള്ളിക്കരയില്‍ നെടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ പള്‍സര്‍ സുനില്‍ എന്ന് വിളിക്കുന്ന സുനില്‍ (27), 03.05.2014 തീയ്യതി വൈകിട്ട് പാലായില്‍ നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍റെ കണ്ണില്‍ കിടങ്ങൂര്‍ ബസ്ബെയില്‍ വെച്ച് 4.30 മണിക്ക് കുരുമുളക് സത്ത് സപ്രേ ചെയ്ത് കൈവശമുണ്ടായിരുന്ന നാല് ലക്ഷം രൂപ കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട്..”

ഇങ്ങനെ പോകുന്ന ലുക്ക്ഔട്ട് നോട്ടീസ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 2013 മുതല്‍ നടിയെ അക്രമിക്കാന്‍ ഗൂഢാലോചന തുടങ്ങി എന്നാണ് പോലീസ് വാദം. 2014 ല്‍ ഈ നോട്ടീസ് പ്രകാരം പള്‍സര്‍ അറസ്റ്റിലായിരുന്നെങ്കില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പള്‍സറിനെ തിരിച്ചറിയാനാകുമായിരുന്നു. ശരിയായ നിലയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ 2014 ല്‍ തന്നെ ഗൂഢാലോചന പുറത്തുകൊണ്ടുവരുവാനും സാധിക്കും. അന്ന് പോലീസ് അതിന് തയ്യാറായില്ല.

തുടര്‍ന്ന് അറസ്റ്റിലാകും വരെ പള്‍സര്‍ സുനി മലയാളത്തിലെ നടീ-നടന്‍മാരോടൊപ്പം ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു. വിശ്വസ്തനായി നിന്നു. ഫോണ്‍ ഉപയോഗിച്ച് ഗൂഢാലോചന വരെ നടത്തി. നാല് ലക്ഷം രൂപ ഒരാളെ കുരുമുളക് സ്പ്രേ ചെയ്ത് തട്ടിയെടുത്തുവെന്ന ഗുരുതര കുറ്റം ചെയ്ത് പോലീസ് അന്വേഷിക്കുന്ന ആളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓര്‍ക്കണം.

ഈ ലുക്ക് ഔട്ട് നോട്ടീസ് രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇപ്പോള്‍ തിരികൊളുത്തിയിരിക്കുകയാണ്. പഴയ സര്‍ക്കാരിന്‍റെ പോലീസിനെയും പുതിയ സര്‍ക്കാരിന്‍റെ പോലീസിനെയും താരതമ്മ്യപ്പെടുത്തിയാണ് തര്‍ക്കം നടക്കുന്നത്.
കേരള പോലീസിന്‍റെ മികവും അതേ സമയം മറുവശത്ത് ഈ ജാഗ്രത കുറവും സമയം പരിശോധിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com