ഞാനൊരു മോഹന്‍ലാല്‍ ആരാധകനല്ല..; മലയാളിക്ക് മറുപടിയായി ഹോളിവുഡ്

Sharing is caring!

”അദ്ദേഹത്തിന് 56 വയസായി.. നിങ്ങളുടെ അച്ഛനോ അപ്പൂപ്പനോ, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ഈ സീനുകള്‍ ചെയ്യാന്‍ പറ്റുമോ.. പക്ഷെ, അദ്ദേഹത്തിന് പറ്റും..”

 

mohanlal pulimurugan dupe stunt scene

കഴിഞ്ഞ ദിവസമാണ് പലിമുരുകന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ദൃശ്യവിസ്മയം തീര്‍ത്ത് മലയാളികള്‍ അമ്പരപ്പോടെ കാത്തിരിക്കുന്ന ചിത്രമായി ഇതിനോടകം പുലിമുരുകന്‍ മാറി കഴിഞ്ഞു. ഇതുവരെയുള്ള മോളിവുഡ് സിനിമകളുടെ ട്രെയ്ലറുകളെയെല്ലാം കവച്ച് വെച്ച് യുട്യൂബില്‍ പുലിമുരുകന്‍ ചരിത്രം രചിക്കുകയാണ്. അതോടൊപ്പം വിവാദങ്ങളും.
ആ സീനുകള്‍, കൊടും കാട്ടിനുള്ളില്‍ മോഹന്‍ലാല്‍ കുതിച്ചുപായുന്ന ഷോട്ടുകള്‍.. എല്ലാവരും അത്ഭുതപ്പെട്ടു. ചിലര്‍ പറഞ്ഞു അതൊന്നും മോഹന്‍ലാലിന്‍റെ കഴിവല്ല, സിനിമയുടെ സ്റ്റണ്ട് കൈകാര്യം ചെയ്തത് ഹോളിവുഡ് താരം എറിക് ആണ്. അയാളാണ് ഡ്യൂപ്പ് എന്നൊക്കെ..
ഈ വിവാദങ്ങള്‍ക്കെല്ലാം മറുപടിയായി എറിക് തന്നെ തന്‍റെ ഫേസ്ബുക്കില്‍ എഴുതി.. ആ വാക്കുകളായിരുന്നു അത്..

downloadഇന്ത്യന്‍ സിനിമിയിലെ കംപ്ലീറ്റ് ആക്ടര്‍, അതാണ് മോഹന്‍ലാല്‍. അടുത്തിടെ പുറത്തിറങ്ങിയ ജനത ഗ്യാരേജ് എന്ന സിനിമ കണ്ട് സൗത്ത് ഇന്ത്യയിലെ ലാലിന്‍റെ ആരാധകരുടെ നീളം കൂടി. റിസ്ക് എടുക്കാന്‍ ഇഷ്ട്പെടുന്ന മോഹന്‍ലാലിനെ അധികം ആര്‍ക്കും അറിയില്ല. അപകടകരമായ സ്റ്റണ്ട് സീനുകള്‍ ലാല്‍ മറ്റൊരാളെ വെച്ച് ചെയ്യാറില്ലെന്ന് മലയാളികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അങ്ങ് ഹോളിവുഡില്‍ നിന്നും ഒരാളു വേണ്ടി വന്നു..

” ശരിയാണ്, കഴിഞ്ഞ ജനുവരി മാസം മുതല്‍ ഞാന്‍ മലയാളം സിനിമ പുലിമുരുകനിലെ സ്റ്റണ്ട് മാസ്റ്ററായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ ഈ ജോലി ചെയ്യുന്നു. ഒരു ജോലി എന്നതിനപ്പുറം മറ്റൊന്നും ഇവിടെയും ഉണ്ടായിട്ടില്ല. ഇവിടെ വരുന്നതുവരെ എനിക്ക് മോഹന്‍ലാലിനെ അറിയുക പോലുമില്ല. അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. കാരണം, ഞാന്‍ ഏറ്റവും കൂടുതല്‍ യൂറോപ്യന്‍, അമേരിക്കന്‍ സിനിമകളിലാണ് ജോലി ചെയ്തിട്ടുള്ളത്. ഞാന്‍ ഫ്രാന്‍സില്‍ നിന്നും മോഹന്‍ലാലിന് വേണ്ടി ജോലി ചെയ്യാന്‍ വന്ന ആരാധകനല്ല. ഞാന്‍ സ്റ്റണ്ട് മാസ്റ്ററായാണ് ജോലി ചെയ്യുന്നത്. അത് പണം വാങ്ങി തന്നെയാണ് ചെയ്യുന്നത്. അങ്ങനെയല്ലാതെ ഇവിടെ വന്ന് ചെയ്യേണ്ട കാര്യം ഇനിക്കില്ല. അത്തരം പ്രചരണങ്ങളോട് ഞാന്‍ ശക്തിയായി എതിര്‍ക്കുന്നു.

മോഹന്‍ലാലിനെ വെറുക്കുന്ന എല്ലാവരോടുമായി പറയട്ടെ.. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. 56 വയസുള്ള അദ്ദേഹം ചെയ്യുന്ന രംഗങ്ങള്‍ എന്നെപോലും അത്ഭുതപ്പെടുത്തി. സ്റ്റണ്ട് സീനുകള്‍ എക്ട്രാ പവറോട് കൂടി ചെയ്യുന്ന ഒരു എക്ട്രാ പേഴ്സണാലിറ്റിയാണ് മോഹന്‍ലാല്‍. നിങ്ങളുടെ അച്ഛനോ, മുത്തച്ഛന്‍മാര്‍ക്കോ മോഹന്‍ലാല്‍ ചെയ്യും പോലെ ആകുമോ..? അതു കൊണ്ട് ആരെയും കുറ്റപ്പെടത്തരുത്. എല്ലാവരുടെ കഴിവിനെയും ബഹുമാനിക്കുക. പ്രത്യേകിച്ച് പ്രായമായവരെ.

maxresdefault

32 വയസായ പ്രൊഫഷണല്‍ സ്റ്റണ്ട് മാസ്റ്ററായ എനിക്ക് പോലും അദ്ദേഹത്തിന്‍റെ ചില ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ പറ്റുന്നുണ്ടായില്ല. മോഹന്‍ലാല്‍ അനായാസം അതൊക്കെ കൈകാര്യം ചെയ്തു. എല്ലാവരും സിനിമ കാണുക. അതിലെ അത്ഭുതപ്പെടുത്തുന്ന രംഗങ്ങള്‍ കാണുക,.. ”
എറികിന്‍റെ ഈ വാക്കുകള്‍ മലയാളികള്‍ക്ക് നേരെയുള്ള ചൂണ്ടുവിരലാണ്. ആരാധന എന്നതിനപ്പുറം മറ്റൊന്നും അറിയാത്തവര്‍ക്കുള്ള ഹോളിവുഡിന്‍റെ മാതൃകാ മറുപടി.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം..

HI everyone
im gonna try to be clear as much as i can about the movie #pulimurugan and the actor #mohanlal Mohanlal

YES i worked on this movie last january
my job is to be a stuntmen , iv been a stuntmen for 12 years now
so when a production contact me usually its not to be an extra on set..

NO i didn’t know who Mohanlal was until i met him on set im sorry about that im working mostly with american or european production

to reply to all the articles that i saw online … well NO IM NOT A FAN THAT CAME FROM FRANCE TO TAKE A PICTURE WITH MOHANLAL COSTUME…
im a professional stuntmen dont play with my reputation like that if you want to know ask me dont say some stupid bullshit like that i really dislike it…!!!! really!!!!!

now to all Mohanlal HATERZZZZ i really respect this man he is 56 years old and all of you behind your computers are saying that he has a stunt double etc etc…can you dad or grand dad can do what Mr Mohanlal does?? even you young haters can you do what he does??im sure not , so dont destroy someone reputation because you will never be able to do what he is able to do , and you have to respect this man cuz he is older than you he could be ur dad or ur oncle try to find the meaning of RESPECT , a,d respect the older persons…
i was really impressed by his abilities , he even did some moves that i can’t do..and im 32 and professional stuntmen…
like i said Monhanlal is 56 and can do more than many of us but yes my job is to be a stuntmen… and sometimes im fight choreographer… and sometimes stunt coordinator…and sometimes stunt double..

so please my friends just go to watch the movie , enjoy ur time with ur family and friends and enjoy all the crazy action that the stunt coordinator Peter Hein did for this film

i can’t wait to see it and i hope you will enjoy watching it as much as i enjoyed working on it

may god bless you all
and stop all the rumors go watch the movie and enjoy the magical moment of our industry

Peace

Newik
#mohanlal #pulimurugan #indianmovies #stuntmen #stuntcoordinator #love

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com