ചെറിയപെരുന്നാള്‍ ആശംസകളുമായി പറവ എത്തി..
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ സൗബിന് ഷാഹിര്‍ സംവിധാന രംഗത്തേക്ക് എന്ന വാര്‍ത്ത വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകര്‍ കണ്ടത്. സൗബിന്റെ സിനിമ “പറവ” ഓണം റിലീസിന് തയ്യാറെടുക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ചെറിയപെരുന്നാള്‍ ആശംസകളോടെ പറവയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ സൗബിന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
സംവിധാന സഹായിയായി സിനിമാ രംഗത്തെത്തിയ ആളാണ് സൗബിന്. അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് വന്നെങ്കിലും സംവിധാന മോഹം കൈവിട്ടിരുന്നില്ല. നടനെന്ന നിലയില്‍ പേരെടുത്ത ശേഷമാണ് സൗബിന് തന്റെ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. സൗബിനും, മുനീര്‍ അലിയും ചേര്‍ന്നാണ് പറവയുടെ തിരക്കഥ ഒരുക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്, ദി മൂവി ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പറവയ്ക്ക് സ്വന്തം.
ദുല്‍ഖര്‍ സല്മാന് ഗസ്റ്റ് റോളിലെത്തുന്ന പറവയില്‍ ഷാന്‍ നിഗം, അര്ജുന് അശോക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.