സിനിമയിലെത്താന്‍ മമ്മൂട്ടി നല്‍കിയ പത്രപ്പരസ്യം വൈറല്‍

വെബ് ഡസ്ക്

പത്ത് വര്‍ഷത്തെ ചലഞ്ചുമായി സോഷ്യല്‍മിഡിയ മത്സരിക്കുമ്പോള്‍ മമ്മൂട്ടി എല്ലാവരുടെയും ചര്‍ച്ചാവിഷയമായിരുന്നു. പത്തല്ല, ഇരുപത് വര്‍ഷം മുന്‍പെ എടുത്ത ഫോട്ടോ ഇട്ടാലും മെഗാസ്റ്റാറിന് വലിയ മാറ്റമൊന്നും കാണാനില്ല. ചലഞ്ചില്‍ മമ്മൂക്കയെ തോല്‍പ്പിക്കാനാകില്ല മക്കളേ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ വീണ്ടും ഞെട്ടിയിരിക്കുകയാണ്. അല്ല, മമ്മൂക്ക ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെത്താന്‍ മമ്മൂക്ക നല്‍കിയ പത്രപ്പരസ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പെയുള്ള ഈ പത്രക്കട്ടിംഗിന്‍റെ ഉറവിടം വ്യക്തമല്ലെങ്കിലും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മിഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

“കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി ഐ മുഹമ്മദ് കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാകാനുള്ള ആകാരഭംഗിയുണ്ട്. പുതുമുഖങ്ങളെ തേടുന്ന നിര്‍മ്മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക.”

പി ഐ മുഹമ്മദ് കുട്ടി
അഡ്വക്കറ്റ്

മമ്മൂട്ടിയുടെ ഫുള്‍സൈസ് ഫോട്ടോയൊടൊപ്പം വന്ന ഈ പത്രപ്പരസ്യമാണ് ശ്രദ്ധേയമായിരിക്കുന്നത്. ഏറെ കഷ്ടപ്പെട്ടാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി സിനിമയിലെത്തിയത്. അഭിനയമോഹം ഉള്ളിലൊതുക്കി വെറുതെയിരിക്കാന്‍ അന്ന് ഈ ചെറുപ്പക്കാരന്‍ തയ്യാറായിരുന്നില്ല. പത്രപ്പരസ്യം നല്‍കിയും നിര്‍മ്മാതാക്കളെയും സംവിധായകരെയും കണ്ടും സിനിമാ വണ്ടികളില്‍ അനൗണ്‍സറായി നിന്നും ഒക്കെ മമ്മൂക്ക തന്‍റെ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറാന്‍ മമ്മൂക്കയ്ക്ക് സാധിച്ചതും ഈ കഷ്ടപ്പാടുകള്‍ അനുഭവിച്ചത് കൊണ്ട് തന്നെയാണ്.

ഒരു ഞെട്ടലോടെയാണ് പഴയകാലത്തെ ഈ പത്രപ്പരസ്യത്തെ എല്ലാവരും നോക്കുന്നത്. ചിലര്‍ വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും നോക്കുകയാണ്. ഇതൊരു പുതിയ ചലഞ്ചായി തന്നെ സോഷ്യല്‍മിഡിയ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *