ഒരമ്മ കടന്നുപോകുന്നത് ഇങ്ങനെയാണ് : തുറന്ന് പറയണം, സഹായം ചോദിക്കണം, നിങ്ങള്‍ ഒറ്റയ്ക്കല്ല

Sharing is caring!

പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷാദരോഗം പ്രമേയമാക്കി ഒരുക്കിയ ജനന്യ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. പ്രസവശേഷമുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഷാദരോഗം. സ്ത്രീകളില്‍ ഏഴില്‍ ഒരാളെങ്കിലും പ്രസവാനന്തരം ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുവരെ പൊതുസമൂഹം ചര്‍ച്ചചെയ്യപ്പെടാത്ത ഈ അവസ്ഥയെ തുറന്നുകാണിച്ചുകൊണ്ടാണ് മ്യൂസിക് ആല്‍ബം കയ്യടി നേടുന്നത്.

സിമാര്‍ നിര്‍മ്മാണം നിര്‍വ്വഹിച്ച് ആനന്ദ് അനില്‍കുമാര്‍ സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം മനോരമ മ്യൂസിക് ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി സ്ത്രീകളാണ് ആല്‍ബം ടീമിനെ അഭിനന്ദിച്ചുകൊണ്ട് കമന്‍റ് ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഉണ്ടായ അവസ്ഥ വീഡിയോയിൽ കണ്ടപ്പോള്‍ ഓര്‍ത്ത് കരഞ്ഞുപോയ അനുഭവങ്ങളും സ്ത്രീകള്‍ പങ്കുവെച്ചിട്ടുണ്ട്.

സ്ത്രീകള്‍ നേരിടുന്ന ഈ പ്രശ്നം വളരെ സാധാരണമാണെന്നും ഏഴില്‍ ഒരു സ്ത്രീക്കെങ്കിലും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തുറന്ന് പറയാനും സഹായി ചോദിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ആല്‍ബം അവസാനിക്കുന്നത്. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന സന്ദേശവും സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്.

ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തഞ്ചേരി ഒരുക്കിയ വരികള്‍ വിഷയത്തിന്‍റെ ഗൗരവം ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. ഗൗരി ശ്രീകുമാര്‍, ഗിരീശന്‍ എ സി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്‍റെ താളത്തിനൊത്ത ദൃശ്യം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. റാം എച്ച് പുത്രന്‍ ഛായാഗ്രഹണവും ബസൂദ് ടി ബാബുരാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചു. മൃദുല മാധവ്, ജെയിന്‍ കെ പോള്‍, നീരജ രാജേന്ദ്രന്‍, രാജേന്ദ്രന്‍ എന്‍ വി, ഇവ ഹെയ്സല്‍ ജോജോ എന്നിവരാണ് അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com