ഇത് അനുരാഗത്തിന്റെ വിജയം

Sharing is caring!


പെരുന്നാൾ റിലീസായി തിയേറ്ററിൽ എത്തിയ ‘അനുരാഗ കരിക്കിൻ വെള്ളം’ മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ്.
നവീൻ ഭാസ്കരന്റെ കഥയ്ക്ക് നവാഗതനായ ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആസിഫ് അലിയുടെ ഉജ്വല തിരിച്ചുവരവിനാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. അലസനായ മകനായും കാമുകനായും ആദ്യ പകുതിയിൽ നിറഞ്ഞ ആസിഫ് അലി രണ്ടാം പകുതിയിൽ കുറച്ച് സീരിയസ് ആയി. ഉത്തരവാദിത്വമുള്ള മകനായും കാമുകനായും ആസിഫ് അലി അഭിലാഷ് എന്ന കഥാപാത്രത്തോട് നീതി പുലർത്തി. നായിക ആയി എത്തിയ രജിഷ അഭിനയമികവ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു.
ഒപ്പം തന്നെ ബിജു മേനോൻ – ആശാ ശരത് കോമ്പിനേഷൻ പൊളിച്ചടുക്കി.ആസിഫ് അലിയുടെ അച്ഛനായിട്ടാണ് ബിജു മേനോൻ വേഷമിടുന്നത്. അച്ഛനായും ഭർത്താവായും പോലീസ് കാരനായും ബിജു മേനോന്റെ അഭിനയം തീർത്തും രസകരമാണ്. ഒപ്പം വ്യത്യസ്തവും.
കൂടാതെ സൗബിൻ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയപ്പോൾ തീയേറ്റർ ഒന്നാകെ കയ്യടിച്ചു.ഒപ്പം ശ്രീനാഥ് ഭാസിയും പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ടേയിരുന്നു.
മണിയൻ പിള്ള രാജു, സുധീർ കരമന, ഇർഷാദ്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ മികച്ചു നിന്നു.

ആസിഫ് അലി

അഭിലാഷ് എന്ന ആർക്കിടെക്ടറുടെ റോളിലാണ് ആസിഫ് അലി വേഷമിടുന്നത്. aw-810x400

ബിജു മേനോൻ    

തന്റെ നൊസ്റ്റാൾജിയയും അനുരാഗവുമൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സാധാരണ പോലീസ്കാരൻ anuraga-karikkin-vellam-movie-location-stills-biju-menon-policejpg

രജിഷ വിജയൻ
നവാഗതയായ രജിഷ ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.എലിസബത്ത് എന്ന കാമുകിയുടെ റോൾ റജിഷ ഭംഗിയാക്കി.  dc-Cover-5dfnvmjgo8333tlmdjac2req44-20160627003440.Medi
കൂടാതെ പശ്ചാതല സംഗീതം ചിത്രത്തിലുടനീളം മികച്ചു നിർത്താൻ സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയ്ക്ക് സാധിച്ചു. സിനിമാറ്റോഗ്രഫിയിൽ മറ്റൊരു ജോമോനായി ജിംഷി ഖാലിദ്‌ മാറുമെന്ന് തീർച്ച.നൗഫൽ അബ്ദുള്ള നല്ല രീതിയിൽ തന്നെ കത്രിക വെച്ചു.ആഗസ്റ്റ് സിനിമയ്ക്ക് വേണ്ടി പൃഥിരാജ് സുകുമാരൻ, ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പറയാൻ ഒന്നുമില്ല. എങ്കിലും ആകെ മൊത്തം ഒരു പുതുമ പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന തരത്തിലാണ് ഖാലിദ് റഹ്മാൻ ചിത്രമൊരുക്കിയിരിക്കുന്നത്. അതകൊണ്ട് തന്നെ പെരുന്നാൾ കാലത്ത് ഫാമിലി ആയി കാണാവുന്ന ഒരു കിടിലൻ ചിത്രമാണ് ‘അനുരാഗ കരിക്കിൻ വെള്ളം’.  Anuraga-Karikkin-Vellam-poster-biju-menone-asifali-ashasharath-2


 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com