ട്രാന്‍സ്ജെന്‍ഡേര്‍സിന് ഭക്ഷണ സഹായമെത്തിച്ച് മഞ്ജു വാരിയര്‍
കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ട്രാൻസ്ജെൻഡേർസിന് കൈത്താങ്ങുമായി നടി മഞ്ജു വാരിയർ. അന്‍പത് ട്രാന്സ്ജെന്ഡേര്സിനുള്ള ഭക്ഷണ സഹായമാണ് നടി എത്തിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാായ രഞ്ജു രഞ്ജിമാര്‍ ആണ് ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജുവിനെ അറിയിക്കുന്നത്. തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയായ ദ്വയയിലെ കുട്ടികള്‍ക്കായി മഞ്ജു ആഹാരസാധനങ്ങള്‍ ഏര്‍പ്പെടുത്തി വിതരണം ചെയ്തതായി രഞ്ജു പറഞ്ഞു.
രഞ്ജുവിൻറെ കുറിപ്പ്
മഞ്ചു വാര്യർ,, മനുഷ്യരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന എന്റെ കൂടപ്പിറപ്പ്, കൊറോണ ഭീതിയിൽ ലോകം വാതിലുകൾ കൊട്ടിയടച്ച് ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തിൽ നില്ക്കുമ്പോൾ, കുട്ടികളുടെ അവസ്ഥ ഓർത്ത്, വരാനിരിക്കുന്ന വിപത്തുക്കളെ ഓർത്ത് വല്ലാത്ത ഒരവസ്ഥയാണ്,ചേച്ചിയെ വിളിച്ച് സംസാരിച്ചപ്പോൾ എന്താ സഹായം വേണ്ടത് എന്നാണ് ആദ്യം ചോദിച്ചത്, ആഹാരസാധനങ്ങൾ തന്നെയാണ് ആവശ്യം ഈ അവസ്ഥയിൽ, ധ്വയയിലെ കുട്ടികളുടെ ദൈനംതിന കാര്യങ്ങൾ മനസ്സിലാക്കി ആഹാരസാധനങ്ങൾ ഏർപ്പെടുത്തി, ഇന്ന് വിതരണം ചെയ്തു,, എന്നും എന്റെ ചേച്ചിക്ക് ആയുസ്സും ,ആരോഗ്യവും, അനുഗ്രഹവും ഉണ്ടാകട്ടെ, Love you ചേച്ചി..
ട്രാന്‍സ്ജെന്‍ഡറും വ്ളോഗറുമായ സൂര്യ ഇഷാനും ഇക്കാര്യം തന്റെ യൂട്യൂബ് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരും ട്രാൻസ്ജെൻഡേർസിന് പ്രത്യേക സഹായങ്ങൾ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.