ധനുഷ്-വെട്രിമാരന് സിനിമയില്‍ മഞ്ജുവാര്യരും
വെബ് ഡസ്ക്
ധനുഷും വെട്രിമാരനും ഒന്നിക്കുന്ന പുതിയ സിനിമയില്‍ മലയാളത്തിന്റെ അഭിമാനതാരം മഞ്ജുവാര്യരും അഭിനയിക്കുന്നു. തന്റെ ട്വറ്ററിലൂടെ ധനുഷ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. അസുരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജനുവരി 26 ന് ചിത്രീകരണം ആരംഭിക്കും.
അസുരന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേട്ട്കൈ എന്ന തമിഴ് നോവലില്‍ നിന്ന് പ്രചോദനം കൊണ്ടാണ് അസുരന് വരുന്നത്. വെട്രിമാരനും ധനുഷും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് അസുരന്. വാടചെന്നൈ, പൊല്ലാത്തവന്‍, ആടുകളം എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് സിനിമകള്‍. വാടചെന്നൈയുടെ രണ്ടാംഭാഗം ഒരുക്കുന്നതിന് മുന്നോടിയായി മറ്റൊരു സിനിമ ചെയ്യണമെന്ന ടീമിന്റെ ആഗ്രഹമാണ് അസുരനില്‍ എത്തിച്ചേര്‍ന്നത്.
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വെട്രിമാരന് സിനിമയില്‍ അഭിനയിക്കുന്നത് സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. തമിഴില്‍ അത്ര സജീവമല്ലാത്ത മഞ്ജുവിന് സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്റസ്ട്രിയിലേക്കുള്ള ചുവടുവെപ്പായിരിക്കും അസുരൻ. മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ധനുഷും നോക്കിക്കാണുന്നത്.
ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകളുടെ സ്രഷ്ടാവാണ് വെട്രിമാരന്. ആടുകളം എന്ന സിനിമയ്ക്ക് 2011 ല്‍ ആറ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. 2016 ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരവും ഫിലിം ഫേര് അവാര്‍ഡും കരസ്ഥമാക്കി. 2016 ല്‍ പുറത്തിറങ്ങിയ വിസാരണൈ ഇന്ത്യയില്‍ നിന്നും അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വെട്രിമാരന് ചിത്രമായിരുന്നു. വെട്രിമാരന്റെ ആദ്യ സിനിമയായ പൊല്ലാത്തവനില് ധനുഷ് ആയിരുന്നു നായകന്. കേരളത്തില്‍ വെട്രിമാരന് സിനിമകള്‍ക്ക് പ്രത്യേക ആരാധകര്‍ തന്നെയുണ്ട്.