നിവിന്‍ പോളി മമ്മൂട്ടിയാകുന്നു..

Nivin-Pauly-Actor-Photos00മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതകഥ പറയുന്ന സിനിമ അടുത്ത വര്‍ഷം തിയേറ്ററിലെത്തുമെന്ന്‌ സൂചന. ജൂഡ്‌ ആന്റണി ജോസഫ്‌ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍പോളിയാണ്‌ മമ്മൂട്ടിയായി എത്തുന്നത്‌. വാര്‍ത്ത പുറത്തറിഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്‌. മമ്മൂട്ടി ആരാധകനായ നിവിന്‍പോളിയാണ്‌ ജൂഡ്‌ ആന്റണിയോട്‌ കഥയെപ്പറ്റി സൂചിപ്പിച്ചത്‌. അപ്പോള്‍ തന്നെ ചെയ്യാമെന്ന്‌ ജൂഡ്‌ ആന്റണി വാക്ക്‌ കൊടുത്തു. തെന്നിന്ത്യയിലാകെ ആരാധകരുള്ള മമ്മൂട്ടിയുടെ ജീവിതം സിനിമാ പ്രേമികള്‍ക്ക്‌ ഒരു പാഠം കൂടിയായിരിക്കും. അഭിനയത്തിന്റെ വലിയ അനുഭവസമ്പത്തൊന്നും ഇല്ലാതെ വന്ന്‌ സിനിമാ ലോകം കീഴടക്കിയ ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. അഭ്രപാളിയില്‍ അദ്ദേഹത്തിന്റെ പല മുഖങ്ങളും മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്‌. ജീവിതത്തില്‍ പല വേഷങ്ങളും കെട്ടിയാണ്‌ മമ്മൂട്ടി സിനിമയിലെത്തിയത്‌.

maxresdefaultm,പഴയ കാലഘട്ടത്തിലെ നായകന്മാരും ഈ സിനിമയിലെത്തും. സുകുമാരന്റെ റോള്‍ അദ്ദേഹത്തിന്റെ മകനായ ഇന്ദ്രജിത്ത്‌ ചെയ്യുമെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. നസീര്‍ ആയി കുഞ്ചാക്കോ ബോബനും, ശ്രീനിവാസനായി അദ്ദേഹത്തിന്റെ മകന്‍ വിനീത്‌ ശ്രീനിവാസനും എത്തുമെന്നാണ്‌ സൂചന.
ഇതുവരെ ടൈറ്റില്‍ തീരുമാനിച്ചിട്ടില്ലെങ്കിലും നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്നാണ്‌ സിനിമയുടെ പേര്‌ എന്ന്‌ നേരത്തെ പ്രചരണം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *