ആദിക്കും പ്രിയപ്പെട്ട അപ്പുവിനും ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

“ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. ഞങ്ങളുടെ സ്വന്തം മകന്‍ തന്നെയാണ് അവന്‍. ഇന്ന് അവന്‍ നല്ലൊരു യുവാവായി മാറിയിരിക്കുന്നു. അവനിലെ പ്രതിഭ നിങ്ങളെ ആകര്‍ഷിക്കും. എല്ലാവരെയും സന്തോഷിപ്പിക്കും. ആദിക്ക് എല്ലാ ആശംസകളും നേരുന്നു..”

വെബ് ഡസ്ക് 

മലയാളത്തിന്‍റെ മഹാനടന്‍മാര്‍ തമ്മിലുള്ള ഒത്തുചേരലും സംഭാഷണങ്ങളും എന്നും മലയാളിക്ക് കൗതുകമുള്ള വാര്‍ത്തകളാണ്. ഏറെ കൗതുകം സമ്മാനിച്ചാണ് ഇത്തവണ അവര്‍ ഒത്തുചേര്‍ന്നത്.

കഴിഞ്ഞദിവസമാണ് മോഹന്‍ലാലും മകന്‍ പ്രണവും മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്ന ഫോട്ടോ പുറത്തുവന്നത്. പ്രണവിന്‍റെ ആദ്യ സിനിമ ആദി റിലീസിനോട് അടുക്കവെയാണ് ഈ സന്ദര്‍ശനം. മമ്മൂക്കയുടെ വീട്ടിലെ തിയേറ്റര്‍ നാട്ടില്‍ പാട്ടാണ്. ആ തിയേറ്ററിലിരുന്ന് മലയാളത്തിലെ മഹാനടന്‍മാരും കുടുംബവും ആദി കണ്ടെന്നുവരെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അത് ഉറപ്പിക്കുംവിധത്തിലുള്ളതാണ് ഇന്ന് പുറത്തുവന്ന മമ്മൂക്കയുടെ ഫോസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ പ്രിയപ്പെട്ട അപ്പുവും (പ്രണവ് മോഹന്‍ലാല്‍) ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയോടെയാണ് മമ്മൂക്ക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ ഒരു ചെറിയ കുറിപ്പും.

“ഞങ്ങളുടെ പ്രിയപ്പെട്ട അപ്പു, നിങ്ങളുടെ പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് വരികയാണ്. സിനിമാലോകത്തേക്കുള്ള അവന്‍റെ വരവ് മികച്ചതായി തീരട്ടെ. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. ഞങ്ങളുടെ സ്വന്തം മകന്‍ തന്നെയാണ് അവന്‍. ഇന്ന് അവന്‍ നല്ലൊരു യുവാവായി മാറിയിരിക്കുന്നു. അവനിലെ പ്രതിഭ നിങ്ങളെ ആകര്‍ഷിക്കും. എല്ലാവരെയും സന്തോഷിപ്പിക്കും. ആദിക്ക് എല്ലാ ആശംസകളും നേരുന്നു. ഒപ്പം അഭിമാനത്തോടെ എന്‍റെ പ്രിയപ്പെട്ട അപ്പുവിനും മോഹന്‍ലാലിനും ഭാര്യ സുചിക്കും (സുചിത്ര) ആശംസകള്‍.”

മലയാളസിനിമാ തറവാട്ടിലെ മഹാനടന്‍മാരുടെ കുടുംബം മാത്രമല്ല, മലയാളി സമൂഹവും ആദിയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *