പുതുവർഷം : വൈശാഖിൻ്റെ പുതിയ സ്വപ്‌നങ്ങൾ , പ്രോജക്ടുകൾ

Sharing is caring!

മലയാള സിനിമയുടെ മുഖഛായ തന്നെ മാറ്റിവരച്ച സംവിധായകരിൽ പുതുതലമുറയിൽ മുൻപിലുള്ളത് വൈശാഖ് തന്നെയാണ്. പുലിമുരുഗൻ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം തന്റെ പുതിയ സ്വപ്നങ്ങളും പ്രോജക്ടുകളും പങ്കുവച്ചുകഴിഞ്ഞു.

പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് വൈശാഖ് തന്റെ പേജിൽ പോസ്റ്റ് ചെയ്തതിന്റെ പൂർണരൂപം =

പ്രിയരേ…
എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ…
ഈ പുതുവർഷം എനിക്ക് ഏറെ ആഹ്ലാദകരമാക്കിത്തന്നത് നിങ്ങളാണ്…
നിങ്ങളുടെ പിന്തുണയാണ്…
പുലിമുരുകൻ എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം, നിങ്ങൾ ഒരു ആഘോഷമാക്കി മാറ്റിയതുകൊണ്ടാണ് ഈ പുതുവത്സരദിനത്തിൽ നിങ്ങളോടു സംസാരിക്കാൻ എനിക്ക് ആയുസ്സ് ലഭിക്കുന്നത്…
ഏവർക്കും ഒരിക്കൽ കൂടി നന്ദി…
നിങ്ങൾ നൽകിയ പ്രോത്സാഹനം
എനിക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്…
അതുകൊണ്ടുതന്നെ ഈ പുതുവത്സരദിനത്തിൽ
എന്റെ പുതിയ സ്വപ്‌നങ്ങൾ
നിങ്ങളുമായി ഞാൻ പങ്കുവെക്കുകയാണ് ….

മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം രണ്ടാമതൊരു ചിത്രം…
ഒരുപാടുനാളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്നാണത്…
ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം ആ സ്വപ്നം യാഥാർഥ്യമാവുകയാണ്…
പുലിമുരുകന് ശേഷം, ഞാനും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്‌കൃഷ്ണയും ഒരുമിക്കുന്ന അടുത്തചിത്രം മമ്മൂക്കയോടൊപ്പമാണെന്ന സന്തോഷം, ഏറെ അഭിമാനത്തോടെ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ…
പുലിമുരുകന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന ചിത്രവും ഇത് തന്നെയാണ്…
ഈ സന്തോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്…
2010ൽ നിങ്ങൾ ഒരു വലിയ വിജയമാക്കിത്തന്ന പോക്കിരിരാജ എന്ന സിനിമയിലെ ‘രാജാ’ തന്നെയാണ് പുതിയ സിനിമയിലേയും നായകകഥാപാത്രം…
മമ്മൂക്കയിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് എന്റർടൈനർ തന്നെയായിരിക്കും രാജാ 2 .
പോക്കിരിരാജ ഇറങ്ങിയ 2010ലെ
ആസ്വാദനരീതിയിൽ നിന്നും,
2017ൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്…
അതുകൊണ്ടുതന്നെ രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടർച്ചയല്ല,
‘രാജാ ‘എന്ന കഥാപാത്രത്തിന്റെ മാത്രം തുടർച്ചയാണ്…
പുതിയ ചിത്രത്തിൽ ‘രാജാ ‘ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്.
കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ് .
രാജാ 2, കൂടുതൽ ചടുലവും
കൂടുതൽ സാങ്കേതികമികവ് നിറഞ്ഞതുമാണ്.
പൂർണമായും 2017ലെ ചിത്രം…
‘രാജാ 2’ ഒരാഘോഷമാക്കിമാറ്റാൻ ചിത്രത്തോടൊപ്പം നിങ്ങളെല്ലാവരുമുണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു…

ഇനിയുമുണ്ട് സ്വപ്‌നങ്ങൾ…
ഒരുപിടി നല്ല ചിത്രങ്ങളുടെ തീവ്രമായ Pre-Production ജോലികൾ..ആലോചനകൾ..
സമാന്തരമായി നടക്കുന്നുണ്ട്…

ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന 3D ചിത്രം. മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ഇന്ത്യ മുഴുവൻ റിലീസ് ചെയ്യുന്ന ഒരു സിനിമയായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്…
മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ജയറാമേട്ടനാണ് നായകനാകുന്നത്…
VFX, Special Effects കേന്ദ്രീകതമായ ഒരു സിനിമ കൂടിയാണിത് …

ആശിർവാദ് സിനിമയുടെ ബാനറിൽ ലാലേട്ടൻ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന, ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനറാണ് മറ്റൊരാലോചന. പുലിമുരുകൻ ഉണ്ടാക്കിയ പ്രതീക്ഷകളെ പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും അതെന്നാണ് എന്റെ വിശ്വാസം. എന്റെ പ്രിയസുഹൃത്ത് ഉദയ്‌കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്…

ഇഫാർ ഇന്റർനാഷണലിന് വേണ്ടിയുള്ള ദിലീപ് സിനിമ..
ദുൽഖർ സൽമാനോടൊപ്പം ആദ്യമായി ചെയ്യുന്ന ഒരു കംപ്ലീറ്റ് ഹൈവോൾട്ടേജ് മാസ്സ് എന്റർടൈനർ…

സ്വപ്‌നങ്ങൾ ഏറെയാണ്…
എല്ലാം നിങ്ങൾ നൽകുന്ന പിന്തുണയിലും പ്രോത്സാഹനത്തിലും വിശ്വാസമർപ്പിച്ചാണ്…
2017 ഒരു പുതിയ തുടക്കമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഏവർക്കും ഒരിക്കൽക്കൂടി.
പുതുവത്സരാശംസകൾ..

ഹൃദയപൂർവം…
വൈശാഖ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com