ഇരിങ്ങാലക്കുടക്കാരുടെ ‘സുവര്ണപുരുഷനായി’ മോഹന്‍ലാല്‍
ജൂനിയര്‍ താരങ്ങള്‍ അടക്കം സിനിമയുടെ എല്ലാ മേഖലയിലും ഇരിങ്ങാലക്കുടക്കാര്‍ തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രേത്യേകത. “ഒരു ദേശം, ഒരു താരം” എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍
വെബ് ഡെസ്ക്
സിനിമ ചരിത്രത്തില്‍ തന്നെ സ്ഥാനം നേടാനുള്ള ഒരുക്കത്തിന് ഇരിങ്ങാലക്കുട ഒരുങ്ങി. ഇരിങ്ങാലക്കുടയിലെ താരങ്ങളും ജനങ്ങളും അണിനിരന്നു ഇരിങ്ങാലക്കുടയില്‍ മാത്രം നടക്കുന്ന ഇരിങ്ങാലക്കുടയില്‍ മാത്രം ഷൂട്ട് ചെയ്യുന്ന ഇരിങ്ങാലക്കുടയുടെ സിനിമ വരുന്നു.
മലയാള സിനിമയുടെ സുപ്പര്സ്റ്റാര് മോഹന്‍ലാലിന്റെ ഫാന്‍സിന്റെ കഥ പറയുന്ന സുവര്‍ണപുരുഷന്‍ സിനിമയാണ് ഒരുങ്ങുന്നത്. മോഹലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്റെ റീലിസിംങ്ങിനോട് അനുബദ്ധിച്ച് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. ചിത്രികരണം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട സിന്ധു തിയ്യേറ്ററില്‍ ചിത്രത്തിന്റെ പൂജ നടന്നു. മലയാള സിനിമയിൽ ഇതുവരെ ചെയ്യാത്ത ഒരു ഇതിവൃത്തം..”ഒരു ദേശം, ഒരു താരം”.. അതിനുള്ളിൽ നിന്ന് പറയാൻ ശ്രമിക്കുന്ന ചില നിലപാടുകൾ… ഒരുപാട് പേരുടെ സ്വപ്നം…… ചെറിയ ബഡ്ജറ്റിൽ, ഒരു വലിയ പരീക്ഷണം… അതാണ് സുവര്‍ണപുരുഷന്‍..
പൂര്‍ണ്ണമായും ഇരിങ്ങാലക്കുടയില്‍ ചിത്രികരിക്കുന്ന ചിത്രത്തില്‍ സംവിധായകന് സുനില്‍ ശക്തിധരന് പുവ്വേലിയും നിര്‍മ്മാതാക്കളായ ജീസ് ലാസറും ലിറ്റി ജോര്‍ജ്ജും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്നസെന്റ്,ഇടവേള ബാബു അടക്കം പൂര്‍ണ്ണമായും ഇരിങ്ങാലക്കുടക്കാരുടെ സിനിമ എന്ന ബാനറിലാണ് ചിത്രം പുരോഗമിക്കുന്നത്. ജെ എല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലൈന,ബിജുകുട്ടന്,കലാഭവന്‍ ജോഷി,ശശി കലിങ്ക,കുളപ്പുള്ളി ലീല,സുനില്‍ സുഗത തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.
തെലുങ്ക് ചിത്രങ്ങളിലടക്കം ക്യാമറ കൈകാര്യം ചെയ്തിരുന്ന നീതു എസ് ആണ് ചിത്രത്തിന്റെ ക്യാമറ.സഹസംവിധായകന് കൃഷ്ണപ്രസാദ് ജെ,സംവിധാന സഹായികളായ ഡാനിയല്‍ ഡേവീസ്,ശരത്ത് പത്മനാഭന്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ ഷിന്റോ ഇരിങ്ങാലക്കുട, എഡിറ്റിംങ്ങ് വിഷ്ണു വേണുഗോപാലും തുടങ്ങി ജൂനിയര്‍ താരങ്ങള്‍ അടക്കം സിനിമയുടെ എല്ലാ മേഖലയിലും ഇരിങ്ങാലക്കുടക്കാര്‍ തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രേത്യേകത. ചിത്രത്തിന്റെ പ്രോമോഷന് കൈകാര്യം ചെയ്യുന്നത് മാഗസിന് മീഡിയയാണ്.കുറഞ്ഞ മുതല്‍ മുടക്കില്‍ ഇരിങ്ങാലക്കുടക്കാരുടെ സിനിമയായി മോഹന്‍ലാല്‍ ഫാന്‍സിന് ആഘോഷിക്കാനായി ക്രിസ്തുമസിന് സിനിമ റീലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരിങ്ങാലക്കുട ഡോട്ട് കോം മിന്റെ വാര്‍ത്തയും പടവും അടിച്ച് മാറ്റി വാര്‍ത്ത കൊടുക്കുമ്പോള്‍ ലോഗോ ശ്രദ്ധിച്ചില്ല അല്ലേ….
ലോഗോ അറിഞ്ഞുകൊണ്ട് വെച്ചതാണ് സുഹൃത്തേ.. വാര്‍ത്ത കണ്ടപ്പോള്‍ എല്ലാവരിലും എത്തട്ടെ എന്ന് കരുതി. അതിനു വേണ്ടി ചെയ്തത് ആണ്. അതുകൊണ്ടാണ് ആ ലോഗോ മാറ്റാതിരുന്നത്. ആ ലോഗോ കളഞ്ഞിട്ടു വാര്‍ത്ത പോസ്റ്റ് ചെയ്യുന്നത് മാന്യത അല്ല എന്നതാണ് onmalayalam നിലപാട്