ഒരു നക്ഷത്രമുള്ള ആകാശം ട്രെയിലര്‍ ഇറങ്ങി

Sharing is caring!

വെബ് ഡസ്ക്

നിറയെ നക്ഷത്രങ്ങളുടെ ആകാശത്തില്‍ നിന്നും ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ നടന്‍ ആസിഫ് അലി പുറത്തിറക്കി. ഏറെ സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയവുമായാണ് മെയ് 17 ന് ഒരു നക്ഷത്രമുള്ള ആകാശം നമുക്കുമുന്നിലെത്തുന്നത്. ഇതിനകം തന്നെ ചിത്രത്തിന്‍റെ പോസ്റ്ററുകളും അഭിനേതാക്കളുടെ അഭിമുഖങ്ങളും ശ്രദ്ധേയമായിക്കഴിഞ്ഞു.

വര്‍ഷങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളിയുടെ സ്വന്തം നാടിനെ കുറിച്ചുള്ള ഗൃഹാതുരത്വവും ആശങ്കയും പങ്കുവെക്കുന്ന ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. കേരളീയ സമൂഹത്തിന്‍റെ പരിഛേദമായ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളുടെ പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്. നമ്മുടെ വിദ്യാലയങ്ങള്‍ നാടിന്‍റെ കൈകോര്‍ക്കലില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്യുന്ന സമയത്താണ് സമൂഹത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ആവശ്യകത എന്തെന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു നക്ഷത്രമുള്ള ആകാശം എത്തുന്നത്. ട്രെയിലര്‍ ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

അപര്‍ണ ഗോപിനാഥ് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയില്‍ ലാല്‍ജോസ്, ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കഥയും തിരക്കഥയും സുനീഷ് ബാബുവിന്‍റേതാണ്. മലബാര്‍ മൂവി മേക്കേര്‍സിന്‍റെ ബാനറില്‍ എം വി കെ പ്രദീപാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com