ജനാധിപത്യത്തിന്‍റെ അർത്ഥം പറഞ്ഞ് മമ്മൂട്ടി

Sharing is caring!

ജനാധിപത്യത്തിനായി നിലകൊണ്ട ലോക നേതാക്കളെ ഓർമ്മിപ്പിച്ച് മമ്മൂട്ടിയുടെ വൺ ടീസർ. ആദ്യത്തെ ടീസർ ഗാന്ധിജിയിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ ഇന്ന് ഇറങ്ങിയ രണ്ടാമത്തെ ടീസർ നെൽസൻ മണ്ടേലയെപ്പോലുള്ള ലോക നേതാക്കളെ ഓർമ്മിപ്പിച്ചാണ് തുടങ്ങുന്നത്. ജനാധിപത്യത്തെ ഇന്ത്യ എങ്ങനെ പ്രയോഗത്തിൽ വരുത്തുന്നു എന്നും മമ്മൂട്ടി ടീസറിൽ പറയുന്നുണ്ട്.

മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയാണ് സിനിമയിൽ എത്തുന്നത്. നേതാക്കൾ ജനിക്കുന്നില്ല, നേതാക്കളെ ഉണ്ടാക്കുന്നില്ല, അവർ സ്വയം ഉണ്ടാവുകയാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് രണ്ടാമത്തെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. സമകാലിക രാഷ്ട്രീയം സൂചിപ്പിച്ചുകൊണ്ടുള്ള സിനിമയായിരിക്കും ഇതെന്ന് ടീസറുകൾ സൂചന നൽകുന്നു.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്‍റെ രണ്ടാമത്തെ സിനിമയാണ് ‘വണ്‍’. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജോജു ജോര്‍ജ്ജ്, നിമിഷാ സജയന്‍,മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com