കേരളത്തിന് പ്രതീക്ഷയേകി യുവനിര

എങ്ങനെ പ്രതികരിക്കണമെന്നറിയാതെ മനസ് വിങ്ങി നില്‍ക്കുന്ന നടീ-നടന്‍മാരും സിനിമാ പ്രവര്‍ത്തകരും ഏറെയായിരുന്നു. അന്ന് മുതല്‍ ഈ വിഷയത്തില്‍ നടിക്കൊപ്പം ആശ്വാസവാക്കുകളും ധൈര്യവുമായി സിനിമാരംഗത്തെ യുവാതരങ്ങള്‍ ഉണ്ടായി.

യുവതാരങ്ങളുടെ പ്രതികരണങ്ങളും ഇടപെടലുകളും കേരളീയ സമൂഹത്തിന് പുതിയ പ്രതീക്ഷയേകുന്നു. യുവതാരങ്ങളിലെ നടിമാര്‍ തന്നെയാണ് സിനിമാരംഗത്തെ സ്ത്രീ ചൂഷണം അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത് എന്നതും നമുക്ക് അഭിമാനിക്കാവുന്നതാണ്.
നടി അക്രമത്തിനിരയായ അന്ന് തന്നെ പ്രതികരണവുമായി വന്നവരില്‍ മുന്‍നിരയില്‍ പൃഥ്വിരാജ് ഉണ്ടായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ മനസ് വിങ്ങി നില്‍ക്കുന്ന നടീ-നടന്‍മാരും സിനിമാ പ്രവര്‍ത്തകരും ഏറെയായിരുന്നു. അന്ന് മുതല്‍ ഈ വിഷയത്തില്‍ നടിക്കൊപ്പം ആശ്വാസവാക്കുകളും ധൈര്യവുമായി സിനിമാരംഗത്തെ യുവാതരങ്ങള്‍ ഉണ്ടായി. സ്വന്തം വീട്ടിലുള്ളതിനെക്കാള്‍ ആശ്വാസം എനിക്ക് രമ്യാ നമ്പീശന്‍റെ കൂടെ കഴിയുമ്പോഴാണ് എന്ന് അക്രമത്തിനിരയായ നടി തന്നെ പറഞ്ഞത് ഈ സമയം ഓര്‍ക്കേണ്ടതാണ്.

സോഷ്യല്‍മീഡിയ വഴിയും അല്ലാതെയും സിനിമയിലെ ഭാവി തലമുറ ഇരയ്ക്കൊപ്പം ഉറച്ചു നിന്നു.

അക്രമം സംഭവിച്ചതിന് ശേഷം അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പൃഥ്വിരാജ് പറഞ്ഞതും നമുക്ക് ഓര്‍മ്മയുണ്ട്. സോഷ്യല്‍മീഡിയ വഴിയും അല്ലാതെയും സിനിമയിലെ ഭാവി തലമുറ ഇരയ്ക്കൊപ്പം ഉറച്ചു നിന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള ആമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഉറച്ച നിലപാടുമായാണ് പൃഥ്വിയും, ആസിഫ് അലിയും, രമ്യാ നമ്പീശനും എത്തിയത്. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സംവിധായിക വിധു വിന്‍സെന്‍റും, അഭിപ്രായങ്ങള്‍ ഉറക്കെ തുറന്നുപറയാന്‍ ചങ്കൂറ്റം കാണിച്ച റിമ കല്ലിങ്കലും, പാര്‍വതിയുമെല്ലാം മലയാള സിനിമയുടെ മാറ്റത്തെ സ്വപ്നം കാണുന്നു. അഭിനയകലയെ വെറും ജോലി എന്നതിനപ്പുറം തൊഴില്‍ ചൂഷണത്തെ തുറന്നുകാണിക്കാനും ഈ യുവ നിര വേണ്ടി വന്നു. ഭാവിയില്‍ നല്ല സാമൂഹ്യജീവികളായി പരിണമിക്കാന്‍ ഈ യുവനിര ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *