ഇന്നാട്ടില്‍ എന്ത് സംഭവിച്ചാലും എനിക്കെന്ത് ഹെ! രൂക്ഷവിമര്‍ശനവുമായി സയനോര

Sharing is caring!

സിനിമയെ ജോലിയായി കാണാതെ കലയായി കാണണമെന്നും കലാകാരന്‍മാരുടെ ബാധ്യത എന്തെന്ന് തിരിച്ചറിഞ്ഞ് സാമൂഹ്യജീവിയാകണമെന്നും പ്രശസ്ത ഗായിക സയനോര ഓര്‍മ്മിപ്പിക്കുന്നു..

ഏറ്റവും ജനകീയമായ കലയാണ് സിനിമ. അതുപോലെ ബിസിനസ് രംഗത്തും സിനിമ വലിയൊരു വ്യവസായമാണ്. പക്ഷെ, കലാകാരന്‍മാര്‍ എന്ന നിലയില്‍ സിനിമയിലുള്ളവര്‍ സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്നത് വിരളമാണ്. ഒരു കാലത്ത് നാടകത്തില്‍ നിന്നും സിനിമയിലെത്തിയവര്‍ സമൂഹത്തിന്‍റെ ഭാഗമായിരുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ എഴുത്തുകാര്‍ക്കും സാഹിത്യകാര്‍ക്കും ഒപ്പം സിനിമാ കലാകാരന്‍മാര്‍ പറയുന്നതിനും ജനങ്ങള്‍ കാതോര്‍ത്തു. എന്നാല്‍ മലയാള സിനിമയില്‍ കുറച്ച് കാലമായി സ്വന്തം സിനിമ, സ്വന്തം വീട്, സ്വന്തം കാശ്, സ്വന്തം കാറ്, സ്വന്തം ജോലി എന്നതിനപ്പുറം കലാകാരന് സമൂഹവുമായുള്ള പ്രതിബന്ധത കാണാനില്ല. നടിക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ യുവാതരങ്ങളാണ് ആദ്യം ശക്തമായ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത് എന്നത് പ്രതീക്ഷ നല്‍കുന്നു. സമൂഹത്തിന്‍റെ പൊതു പ്രശ്നങ്ങളില്‍ കലാകാരന്‍മാര്‍ ഇടപെടേണ്ടത് ആവശ്യമാണെന്ന് കാലം തെളിയിക്കുന്നു. ജോയ് മാത്യുവിനെയും അലന്‍സിയറെയും പോലുള്ള ചുരുക്കം ചിലരാണ് ഇപ്പോഴും ആ പ്രതിബന്ധത നിലനിര്‍ത്തിപ്പോരുന്നത്. സിനിമയെ ജോലിയായി കാണാതെ കലയായി കാണണമെന്നും കലാകാരന്‍മാരുടെ ബാധ്യത എന്തെന്ന് തിരിച്ചറിഞ്ഞ് സാമൂഹ്യജീവിയാകണമെന്നും പ്രശസ്ത ഗായിക സയനോര ഓര്‍മ്മിപ്പിക്കുന്നു..

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഇന്നാട്ടിൽ എന്ത്‌ സംഭവിച്ചാലും എനിക്കെന്താ ഹേ! ഞാൻ എന്റെ പ്രൊഫൈൽ ഫോട്ടം മാറ്റുന്നു, ഞാൻ എന്റെ സിൽമേന്റെ പോസ്റ്റർ ഇടുന്നു.. ഞാൻ എന്റെ സിൽബന്തികളുടെ സിൽമേന്റെം ഫോട്ടം ഇടുന്നു..വിദേശത്ത്‌ പോവുമ്പൊ ബിസിനെസ്സ്‌ ക്ലാസ്സിൽ ആണെന്നുളളത്‌ നാട്ടാരെ അറിയിക്കുന്നു. ഞാൻ ചുറ്റിലും നടക്കുന്ന ഇത്തരം ചീപ്‌ കാര്യങ്ങളിൽ തല ഇടുന്ന ഒരാൾ അല്ല. എനിക്കു ആരോടും ഒരു ദേഷ്യവും ഇല്ല .. സ്നേഹവും ലവലേശം ഇല്ല.എനിക്ക്‌ ഇങ്ങനെ ഈ മോന്തയിൽ പറ്റി ഇരിക്കുന്ന ഈ കപട ചിരിയും അങ്ങനെ ഇളിച്ചു കാട്ടി സെൽഫിയും എടുത്ത്‌ ഇങ്ങനെ ഒക്കെ പോയാ മാത്രം മതി എന്റെ ദൈവങ്ങളേ. 
(സിനിമ തന്നെ ജീവിതം ആക്കുന്ന ചിലരെ ഒക്കെ കാണുമ്പോൾ നല്ല രസം ഇണ്ട്‌ ..)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com