മഹേഷിന്റെ പ്രതികാരം, ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന് സംവിധാനം ചെയ്താ സിനിമ 100 ദിവസം പിന്നിട്ടു കഴിഞ്ഞു. 20 കോടിയിലേറെ കൊയ്ത്തെടുത്ത ഫഹദിന്റെ ആദ്യ സിനിമ കൂടിയാണ് മഹേഷിന്റെ പ്രതികാരം. ഇന്ത്യയില്‍ അകെ 23.65 കോടി ബോക്സ് ഓഫീസ് കളക്ഷനാണ് സിനിമ ഇതുവരെ നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി 16 കോടിയുടെ കളക്ഷന്‍ നേടി. ഇന്ത്യക്ക് പുറമേ ലഭിച്ച കളക്ഷനുകളുടെ വിവരം പുറത്ത് വിട്ടിട്ടില്ല.
എല്ലതലങ്ങളില് നിന്നും നല്ല റിവ്യു മാത്രമാണ് ആഷിഖ് അബു നിര്‍മിച്ച ഈ സിനിമയ്ക്ക് ലഭിച്ചത്. മലയാളിയുടെ ഓര്‍മകളിലൂടെ ഗ്രാമീണ സ്വഭാവം കാണിച്ച് മുന്നേറിയ കഥ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഒരേ സമയം ന്യൂജനറേഷന് സിനിമയും ഒരു സാധാരാണ സിനിമയുമാണ് മഹേഷിന്റെ പ്രതികാരം. ഒന്നിലധികം താരങ്ങള്‍ അണിനിരന്നെങ്കിലും, ബംഗ്ലൂര് ഡെയ്സ് ആണ് ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമായി ഉണ്ടായിരുന്നത്. മഹേഷിന്റെ പ്രതികാരം ഉണ്ടാക്കിയ ഇമേജ് ഫഹദിന്റെ തിരിച്ചു വരവായാണ് മലയാള സിനിമ മേഖല കാണുന്നത്. ഒപ്പം, നിസാരമായ ഒരു സംഭവത്തെ രസകരമായും സാമൂഹ്യമായും അവതരിപ്പിച്ച മഹേഷിന്റെ പ്രതികാരം പുതിയ മേഖലയാണ് മലയാളത്തിനു മുന്നില്‍ തുറന്നിടുന്നത്.
അനുശ്രീയും, അപരന ബാലമുരളിയുമാണ് സിനിമയിലെ നായികമാര്‍ . സൗബിന് സാഹിര്‍ , ജാഫര്‍ ഇടുക്കി, ദിലീഷ് പോത്തന് , ലിജുമോള് ജോസ്, സുജിത് ശങ്കര്‍ എന്നിവരും സിനിമയിലെ പ്രഥാന കഥാപാത്രങ്ങളാണ് .