വരൂ.. കാഴ്ചയുടെ പുതിയ വര്‍ത്തമാനങ്ങള്‍ തേടാം..

Sharing is caring!

സിനിമയുടെ മായിക ലോകത്തിലേക്ക് കാഴ്ച നിങ്ങളെ ക്ഷണിക്കുന്നു.. നല്ല സിനിമകളുടെ ഭാഗമാകാനും പുതിയ സംഭാവനകള്‍ നല്‍കാനും നിങ്ങള്‍ക്ക് കാഴ്ചയില്‍ അംഗത്വമെടുക്കാം. സിനിമയെന്ന സ്വപ്നത്തിന് കാഴ്ച വഴിയൊരുക്കുന്നു..

സ്വതന്ത്ര സിനിമാ നിർമാണമെന്ന ആശയവുമായി 2001 ൽ പ്രവർത്തനമാരംഭിച്ച കാഴ്ച ചലച്ചിത്രവേദി കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുകയാണ്. കാഴ്ചയുടെ തിരുവനന്തപുരത്തെ ഓഫീസ് സ്വതന്ത്ര സിനിമയുടെ ഒരു താവളമായിത്തീരാനുള്ള ഒരുക്കത്തിലാണ്. അംഗങ്ങൾക്ക് 24 മണികൂറും അക്സസുള്ള വിഡിയോ/പ്രിന്റ് ലൈബ്രറി, ആഴ്ചതോറുമുള്ള സംവാദപരിപാടികൾ, പ്രതിമാസ സ്ക്രീനിംഗ് പരിപാടികൾ, അംഗങ്ങൾക്കായി അർദ്ധവാർഷിക ക്യാമ്പുകൾ, വർക്ക് ഷോപ്പുകൾ, അംഗങ്ങളുടെ തെരെഞ്ഞെടുത്ത പ്രൊജക്ടുകൾക്ക് സാങ്കേതിക-സാമ്പത്തിക സഹകരണം എന്നിവയാണ് ലക്ഷ്യം. അതില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. കാഴ്ച ക്ഷണിക്കുകയാണ്..

കാഴ്ച ചലച്ചിത്രവേദി ഇതിനകം മലയാളത്തിലെ സ്വതന്ത്രസിനിമാരംഗത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. ആദ്യ ക്രൗഡ് ഫണ്ടഡ് പ്രൊജക്ടായ അതിശയലോകം, പരോൾ, ഫ്രോഗ്, സംസ്ഥാന അവാർഡും ഫിപ്രസി, നെറ്റ്പാക്ക്വാർഡുകളും നേടിയ ഒരാൾപ്പൊക്കം, ഏലി ഏലി ലമാ സബക്തനി എന്നിവയുടെ നിർമാണം നിർവഹിച്ചു. നിവ് ആർട്ട് മൂവീസ് നിർമിച്ച് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി, ഹിവോസ് ടൈഗർ അവാർഡ് നേടിയ സെക്സി ദുർഗ എന്നീ ചിത്രങ്ങളിൽ സമ്പൂർണ സഹകരണം.

ജനകീയസിനിമാ നിർമാണം മാത്രമല്ല ജനകീയമായ സിനിമാവിതരണവും ഏറ്റെടുത്തു നടത്തിയ സിനിമാവണ്ടി എടുത്തുപറയേണ്ടുന്ന മറ്റൊരു കാഴ്ച സംരംഭമാണ്. ഒരാൾപ്പൊക്കം, ഡോൺ പാലത്തറയുടെ ശവം, ഒഴിവുദിവസത്തെ കളി എന്നിവ സിനിമാവണ്ടിയിലൂടെ കേരളത്തിലെമ്പാടും പ്രദർശിപ്പിച്ചു.

കാഴ്ചയുടെ പുതിയ കാല്‍വെയ്പിന്‍റെ കൂടെ നിങ്ങൾക്കും പങ്കുചേരാം.

അംഗമാകുക. ഒരു വലിയ ലക്ഷ്യം സാക്ഷാത്കരിക്കാം.

അംഗത്വത്തിന് kazhchachalachithravedi@gmail.com ൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com