മാസക്കുളിതെറ്റിക്കുമെന്ന് രാജൻ സക്കറിയ; ഹാലിളകി വനിത കമ്മീഷൻ

Sharing is caring!

 

ഇക്കഴിഞ്ഞ ജൂലൈ 7 നാണ് രാജൻ സക്കറിയ കേരളത്തിൽ ചാർജ് എടുക്കുന്നത്. അതെ നവാഗതനായ ‘നിതിൻ രജ്ജി പണിക്കർ’ എഴുതി , സംവിധാനം ചെയ്ത “കസബ” കേരളത്തിലാകെ അലയടിച്ചുകൊണ്ടിരിക്കുന്നു. പോക്കിരിയും താന്തോന്നിയുമായ രാജൻ സക്കറിയ എന്ന പോലീസുകാരനായി വേഷമിട്ട്, കേന്ദ്ര കഥാപാത്രമായെത്തുന്നത് ‘മമ്മൂട്ടി’യാണ്. ഒരിടവേളക്ക്  ശേഷം  മമ്മൂട്ടിയുടെ തകര്‍പ്പന്‍ ലുക്ക്‌ കണ്ടു തിയെറ്ററിലെക്ക്  ആളുകള്‍ ഇടിച്ചു കയറി  വരുന്നതിനിടെയാണ് മാസക്കുളി തെറ്റിക്കുമെന്നു പറഞ്ഞ ഡയലോഗ് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത് , വിഷയത്തില്‍ സംവിധായകന്‍ നിധിന്‍ പറഞ്ഞത് മനപ്പൂര്‍വം ആരെയും സിനിമ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും , കഥാപാത്രത്തിന് അനുയോജ്യമായാണ് മമ്മൂക്ക സംസാരിച്ചത് എന്നാണ് കൂടാതെ എല്ലായ്പ്പോഴും കഥാപാത്രത്തെ സല്‍ഗുണ സമ്പന്നനായി മാത്രം കാണിക്കുവാന്‍ പറ്റുമോ എന്നും ചോദിക്കുന്നു , സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായി ഇടപെടലുകള്‍ നടത്തുന്നുവെന്ന പുകിലുകള്‍ കഴിഞ്ഞ് സിനിമാലോകം ഒന്ന് ശ്വാസം വിട്ടു വരുന്നേ ഉള്ളൂ അപ്പോഴാണ്‌ അടുത്ത പുകില്‍ , എന്താകുമോ എന്തോ?

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com