കൈയ്യടിനേടി ഇക്കയുടെ ലുക്ക്

Sharing is caring!

download (6)

ഏറെ കാത്തിരിപ്പിന് ശേഷം രാജന്‍ സക്കറിയ കേരളത്തിലിറങ്ങി. സിഐയുടെ തേരോട്ടം ആദ്യ ഷോയില്‍ തന്നെ മലയാളക്കര ഏറ്റെടുത്തുകഴിഞ്ഞു. പൂര്‍ണമായും ആരാധകരെ കേന്ദ്രീകരിച്ച് നായക പരിവേഷം നല്‍കിയ ചിത്രമാണിത്. പേരുമായി യാതൊരു ബന്ധവുമില്ലെങ്കിലും പേര് കൊണ്ടും കഥകൊണ്ടും അഭിനയത്തിലും ഒരു പക്ക എന്‍റര്‍ടെയ്നറാണ് കസബ. ന്യൂജനറേഷന്‍, ഓള്‍ഡ് ജനറേഷന്‍ എന്നിങ്ങനെ മലയാള സിനിമയെ വെട്ടിമുറിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി മമ്മൂട്ടിയുടെ കസബ. ഇക്ക കസര്‍ത്തിയ കസബ എന്ന് പറയുന്നതാകും ശരി. പോസ്റ്ററുകളും ടീസറും ട്രോളുകളുടെ അഭിഷേക മഴയായിരുന്നപ്പോള്‍ അത് പ്രചരണത്തിന്‍റെ പോസിറ്റീവ് വശമായി മമ്മൂട്ടി ഉപയോഗിച്ചത് കസബയ്ക്ക് നേരത്തെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തിരുന്നു. നായകന്‍റെ പേരും പശ്ചാത്തല സംഗീതവും പരിചയപ്പെടുത്തിയുള്ള ട്രെയ്ലര്‍ കൂടി ഹിറ്റായതോടെ കസബ എല്ലാ പ്രേക്ഷരും കാത്തിരുന്ന ചിത്രമായി.
വില്ലന്‍ പോലീസായാലും, നായകന്‍ പോലീസായാലും അതിന്‍റേതായ ചിട്ടവട്ടങ്ങള്‍ മലയാള സിനിമ കല്‍പിച്ച് നല്‍കാറുണ്ട്. ഇതിനെയെല്ലാം പൊളിച്ചെഴുതുന്നതാണ് കസബ. മമ്മൂക്കയാണ് പോലീസെങ്കിലും കണ്ണുമടച്ച് സിനിമ കാണാം എന്ന് പറയുന്ന മലയാളികളെ രാജന്‍ സക്കറിയ ഒട്ടും നിരാശപ്പെടുത്തുന്നില്ല. രാജന്‍റെ അലസതയും ചീത്ത സ്വഭാവവും പ്രേക്ഷകന് മുന്നിലെത്തിക്കാന്‍ ആദ്യം തന്നെ നിധിന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനായി ചീത്തസ്വഭാവത്തിന്‍റെ അങ്ങേയറ്റം വരെ പോകുന്നുണ്ടെങ്കിലും കുടുംബപ്രേക്ഷകര്‍ക്ക് പോലും ചിരിച്ച് ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാണ് തയ്യാറാക്കിയത്.

images (5) രഞ്ജിപണിക്കര്‍ സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം മകന്‍ നിധിന്‍ കസബയില്‍ ഒരുക്കിയിട്ടുണ്ട്. ഒട്ടും പുതുമയില്ലാത്ത പഴയ പോലീസ് കഥകളില്‍ നിന്നും ഒട്ടു വിഭിന്നമല്ലാത്ത ഒരു കഥയെ എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി അവതരിപ്പിച്ചതിലാണ് നിധിന്‍ കൈയ്യടി നേടിയിരിക്കുന്നത്. മമ്മൂട്ടി ആരാധകരെ മാത്രമല്ല എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന നായകന്‍റെ ലുക്കും ആദ്യ വരവും പിന്നീടുള്ള ഡയലോഗുകളും സിനിമയെ ശ്രദ്ധേയമാക്കുന്നു. പ്രായം കൂടുംതോറും ചെറുപ്പമാണ് തനിക്കെന്ന് ഒരിക്കല്‍ കൂടി മമ്മൂക്ക തെളിയിച്ചിരിക്കുകയാണ്. പ്രത്യേക ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ നടത്തമാണ് കസബയുടെ ഹൈലൈറ്റ്.
നന്‍മയുള്ള നായകന്‍റെ കഥയല്ല ഇത് എന്നതിനാല്‍ തന്നെ നന്‍മയുള്ള നായികയും സിനിമയില്‍ ഇല്ല. സിനിമ കണ്ടവര്‍ക്ക് ഇതില്‍ നായിക ഉണ്ടോ എന്ന് സംശയം തോന്നിയേക്കാം. ആദ്യ മലയാള സിനിമയില്‍ തന്നെ വരലക്ഷ്മി ശരത് കുമാര്‍ ഏറ്റെടുത്ത കഥാപാത്രം അങ്ങേയറ്റം പ്രശംസനീയമാണ്. വേശ്യാലയങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്യസംസ്ഥാന ഗുണ്ടാ രാഷ്ട്രീയവും പ്രമേയം കൈകാര്യം ചെയ്യുന്ന സിനമയില്‍ നായകന്‍റെ പശ്ചാത്തല സംഗീതം മികച്ച് നില്‍ക്കുന്നു.

imagesവില്ലനെയും നായകനെയും നേരത്തെ തന്നെ തയ്യാറാക്കി വെച്ചതിന് ശേഷം വ്യത്യസ്തമായ രീതിയില്‍ കഥ കൊണ്ടുപോവുകയും പ്രേക്ഷകന്‍റെ പ്രതീക്ഷയ്ക്കപ്പുറം കഥ തീരുകയും ചെയ്യുന്ന രീതിയാണ് ഉപയോഗിച്ചത്. ആദ്യ പകുതി രസകരമായും രണ്ടാംപകുതി കേസന്യേഷണത്തിന്‍റെ സീരിയസ്നസിലും പോകുമ്പോഴും രാജന്‍ സക്കറിയ തന്‍റെ ശൈലിയില്‍ നിന്നും വ്യതിചലിക്കാത്തത് പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. തന്നിഷ്ടപ്രകാരം ജീവിക്കുകയും, തന്നിഷ്ടപ്രകാരം കേസന്വേഷിക്കുകയും ചെയ്യുന്ന സക്കറിയ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി തന്നിഷ്ടപ്രകാരം ഇറങ്ങിപ്പുറപ്പെടുകയാണ്.
സ്ഥിരം നായക സങ്കല്‍പ കഥകളില്‍ നിന്നും വ്യതിചലിച്ച് പരീക്ഷണങ്ങള്‍ക്ക് വേദിയാകുന്ന മലയാള സിനിമയില്‍ കസബ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്താനിടയുണ്ട്. ഒരു കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി ഒരുക്കിയ കസബ ഒരു പോലെ ന്യൂജനറേഷനും ഓള്‍ഡ് ജനറേഷനും അതുപോലെ മമ്മൂക്കയുടെ കസര്‍ത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com