കബാലി റിവ്യൂ : അണ്ണന്റെ തനീ വഴി …
ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പ്രോമോഷനോടെ കബാലി തിയെറ്ററുകളില്‍ എത്തുമ്പോള്‍ രജനി ആരാധകരെ നിരാശപ്പെടുത്തിയില്ലെന്നു ഉറപ്പിച്ചു പറയാം , ഇന്ന് നേരം വെളുക്കും മുമ്പ് ചെന്നയില്‍ 1.30 ആണ് ആദ്യം ചിത്രം പ്രദര്‍ശിപ്പിച്ചത് തുടര്‍ന്ന് കേരളത്തില്‍ 300 ല്‍ അധികം തിയെറ്ററുകളിലായി ചിത്രം പ്രദര്‍ശനം ആരംഭിച്ചു , പ്രതീക്ഷിച്ച പോലെ ആരാധകരുടെ നെരുപ്പ് തന്നെയായിരുന്നു പത്രങ്ങളിലെ പ്രധാന ആകര്‍ഷണം എന്നിരുന്നാലും ഫാന്സിനെക്കാളുപരി കബാലി തരംഗത്തില്‍ പെട്ടു തിയെറ്ററില്‍ എത്തിയവരെ ചിത്രം വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല എന്നുതന്നെ പറയാം .
തമിഴ്നാട്ടില്‍ നിന്നും മലേഷ്യയിലേക്ക് കുടിയേറി തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തുന്ന കബാലീശ്വരന്റെ ഇതിഹാസ തുല്യമായ ജീവിതമാണ് ഇതിവൃത്തം , രജനിയുടെ ഇന്ട്രോടക്ഷന് സീന്‍ ആരെയും കോരിത്തരിപ്പിക്കാന്‍ പോന്നതാണ് എന്നാല്‍ തുടര്‍ന്ന് പെട്ടെന്നുള്ള കഥയുടെ അക്രമോല്സുകതയിലെക്കുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ പോന്നതല്ല , ഇടയ്ക്കെപ്പോഴോ നായകന്റെ ജീവിത പശ്ചാത്തലം വിവരിക്കുന്നുണ്ടെങ്കിലും അത് പ്രേക്ഷകര്‍ക്ക് അത്രയ്ക്ക്വിശ്വാസമായില്ല, തുടര്‍ന്ന് ഇടി-വെടി-പുക മയമാണ് മൊത്തം , രജനിയുടെ കരിയറിലെ “നായകന്” ആണ് കബാലിയെന്നു പറയുന്നത് കേട്ടിരുന്നു പക്ഷെ പടം മൊത്തത്തില്‍ രാജനിയെന്ന നായക സങ്കല്പത്തില് മാത്രം ഒതുങ്ങി,
എന്നാലും ഭാര്യയായി വന്ന രാധിക ആപ്തെ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷെ രാധികയെക്കാള്‍ ഒരുപടി മുന്നില്‍ നിന്നത് ‘യോഗി’യായി വന്ന ധന്‍സികയുടെ കലിപ്പ് ലുക്ക് ആണെന്ന് പറയാതെ വയ്യ.
കബാലിയുടെ ട്രെന്റ് നിര്‍ണയിക്കുന്നതില്‍ കാരണമായ സന്തോഷ് നാരായണന്റെ സംഗീതം തിയേറ്ററില്‍ അതിന്റെ പാരമ്യത്തില്‍ അനുഭവിക്കാം , ഒപ്പം ജി മുരളിയുടെ ചായാഗ്രഹണം മികച്ചു നിന്നെങ്കിലും രാജനിയുടെതിനേക്കാള് ഉപരി മറ്റുള്ളവരുടെ പ്രാഗത്ഭ്യം തെളിച്ചു കൊണ്ടുവരുന്നതില്‍ ചെറിയ കുറവ് സംഭവിച്ചു , എല്ലാ താരങ്ങളും നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ ശേഷിയുള്ളവര്‍ ആയിരുന്നു (ഉദാ: നാസര്‍ ) പക്ഷെ പടം മൊത്തത്തില്‍ രജനിയില്‍ മാത്രം വട്ടം ചുറ്റിയതാണ് കുഴപ്പമായത്.
മൊത്തത്തില്‍ ഒരിക്കലും മിസ്സ് ചെയ്യരുതാത്ത വിഷ്വല്‍ ട്രീറ്റ് ആണ് കബാലി , പക്ഷെ “അണ്ണന്റെ തനി വഴി” ആയിപ്പോയെന്ന് മാത്രം.