വിവാദങ്ങള്‍ക്കിടയിലും “പൂക്കുന്ന കാട് “

സിനിമാ മേഖലയിലെ പ്രതിസന്ധി അതിന്റെ പാരമ്യത്തിലെത്തി നില്‍കുന്ന സമയമാണിത്. തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും പിടിവാശികാരണം മലയാളിക്ക് ഇക്കുറി പുതുവല്‍സരത്തെ വരവേറ്റു കാണാന്‍ ഒരു സിനിമപൊലുമില്ലാതായി.

എന്നാല്‍ ഈ വിവാദങ്ങള്‍ക്കിടയിലും മലയാള സിനിമയിലെ ഒരു സമാന്തര വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ പകരുന്നുണ്ട്. നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ഡോ . ബിജുവിന്റെ കാട് പൂക്കുന്ന നേരം ആണ് ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയായി ഇന്ന് റിലീസ് ചെയ്യുന്നത്.

തന്റെ നിലപാടുകള്‍ എന്നും തുറന്നു തന്നെ പറഞ്ഞിട്ടുള്ള ഡോ . ബിജു തന്റെ റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ചും ഈ പ്രതിസന്ധിയെ കുറിച്ചും എഴുതിയ കുറിപ്പ് വായിക്കാം =

 

കാട് പൂക്കുന്ന നേരം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. നന്ദിയും സ്നേഹവും പങ്കിടേണ്ട ഒത്തിരി ആളുകൾ ഉണ്ട്. നിർമാതാവ് സോഫിയാ പോൾ, ഒപ്പം എപ്പോഴും ഞങ്ങൾക്ക് ആത്മ വിശ്വാസം പകർന്ന് നൽകി കൂടെയുള്ള ജെയിംസ് പോൾ സാർ, കെവിൻ പോൾ, സെഡിൻ പോൾ. ബാങ്ഗ്ലൂർ ഡെയ്‌സ് , മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ വമ്പൻ മുഖ്യ ധാരാ സിനിമകൾ നിർമിക്കുമ്പോൾ തന്നെ സാംസ്കാരികവും സാമൂഹ്യവുമായ പ്രസക്തിയുള്ള സിനിമകളും നിർമിക്കാൻ ശ്രദ്ധിക്കുന്നു എന്നത് മലയാള സിനിമയെ സംബന്ധിച്ച് അത്യപൂർവമായ ഒരു കാര്യമാണ്.

മാത്രവുമല്ല ഏകപക്ഷീയമായ ഒരു സമരത്തിലൂടെ ഒരു കൂട്ടർ മലയാള സിനിമയെ മൊത്തം സ്തംഭിപ്പിച്ചിരിക്കുന്ന ഒരു സമയത്ത് ധൈര്യപൂർവം ഈ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കാട്ടിയ ആർജ്ജവവും അപൂർവമായ ഒന്നാണ്. നന്ദി സോഫിയാ പോൾ, ജെയിംസ് പോൾ, കെവിൻ, സെഡിൻ, നിങ്ങൾ ഞങ്ങൾ ഓരോ ക്രൂവിനും പകർന്നു തന്ന ആത്മ വിശ്വാസത്തിനു. സമയോചിതമായ ചങ്കുറപ്പുള്ള തീരുമാനങ്ങളിലൂടെ ഞങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിന്..ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത് ഇന്ദ്രജിത് ആണ്. ഞങ്ങൾ ഒന്നിച്ച് മൂന്നാമത് ചിത്രം. ഏറെ അടുപ്പമുള്ള സൗഹൃദം.തീർച്ചയായും ഇന്ദ്രന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാകും ഈ സിനിമ. റിമയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഭിനേതാവ് എന്നതിനപ്പുറം സിനിമ ഉയർത്തുന്ന മനുഷ്യ പക്ഷ രാഷ്ട്രീയത്തോടൊപ്പം ഉറച്ച് നിന്ന് ഒരു ക്രൂ മെമ്പറെപ്പോലെ റിമ ഞങ്ങൾക്കൊപ്പം ഉണ്ട്. ഒരുപക്ഷെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് കാട് പൂക്കുന്ന നേരത്തിൽ റിമായുടേത്. മറ്റൊരു വേഷം ചെയ്യുന്നത് ഇന്ദ്രൻസ് ചേട്ടനാണ്. ഇന്ദ്രേട്ടനൊപ്പം മൂന്നാമത്തെ സിനിമ.

സിനിമയിലെ മറ്റ് നടന്മാരായ ഇർഷാദും പ്രകാശ് ബാരെയും കൃഷ്ണൻ ബാലകൃഷ്ണനും ജയചന്ദ്രൻ കടമ്പനാടും അഷീൽ ഡോക്ടറും ഗോപൻ കരുനാഗപ്പള്ളിയും ഒക്കെ അടുത്ത സുഹൃത്തുക്കൾ. സാങ്കേതിക പ്രവർത്തകർ മുഴുവൻ ഒരു കുടുംബം പോലെ ചെയ്യുന്ന തുടർച്ചയായ അഞ്ചാമത്തെ സിനിമ. ക്യാമറാമാൻ എം.ജെ.ചേട്ടന്റെ കവിത പോലത്തെ മനോഹരമായ കാടിന്റെ ഫ്രയിമുകൾ, കാടിന്റെ സൂക്ഷ്മ ശബ്ദങ്ങൾ പോലും തികഞ്ഞ സാങ്കേതിക മികവോടെ പിടിച്ചെടുത്ത് സിങ്ക് സൗണ്ട് അനുഭവിപ്പിക്കുന്ന ജയദേവൻ ചക്കാടത്ത്, ശബ്ദം മാന്ത്രികമായ ഒരു അനുഭവം ആക്കി മാറ്റുന്ന സൗണ്ട് മിക്സിങിന് രണ്ടു ദേശീയ പുരസ്കാരവും 4 മാറാത്ത സ്‌റ്റേറ്റ് അവാർഡും നേടിയ പ്രമോദ് തോമസിന്റെ കാട് അനുഭവിപ്പിക്കുന്ന ശബ്ദ വിന്യാസം. എഡിറ്റർ കാർത്തിക് ജോഗേഷ്, കലാ സംവിധായകൻ ജ്യോതിഷ് ശങ്കർ, പശ്ചാത്തല സംഗീതം നൽകിയ സന്തോഷ് ചന്ദ്രൻ, കോസ്റ്യൂമർ അരവിന്ദ്, മേക്കപ്പ് മാൻ പട്ടണം ഷാ ഇക്ക, സ്റ്റിൽസ് അരുൺ പുനലൂർ, രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട ഇപ്പോഴും സിനിമയുടെ ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്ന എന്റെ പ്രിയ സംവിധാന സഹായികൾ ഷിജിത് , അനിൽ നാരായണൻ, സിറാജ്, സുനിൽ, ഡേവിസ്, രഞ്ജിത്, നിർമാണത്തിന്റെ മുഴുവൻ ചുമതലകളുമായി ഓടി നടന്ന കൺട്രോളർ പ്രിയ എൽദോ, അകൗണ്ടൻറ്റ് അനിൽ ആമ്പല്ലൂർ, സഹായി അരുൺ ഘോഷ്, എം.ജെ.ചേട്ടനൊപ്പം നിഴലുപോലെ ക്യാമറ അസ്സോസിയേറ്റ് ശർമ്മ, അനിൽ നാരായണൻ , ഡി ഐ ടീമിലെ ശ്രീ നാഗേഷ്, രമേശ് അയ്യർ, ഹെൻറോയി, ,ക്യാമറ ഡിപ്പാർട്മെന്റിലെ ദയാനന്ദൻ, കാർത്തിക്, ഹരിയേട്ടൻ,കലാ സംവിധാന സഹായികൾ ദിലീപ്, അനീഷ്, സൂര്യചന്ദ്രൻ, വിക്രമൻ, വിവേക്, ഗിമ്പൽ ഓപ്പറേറ്റർ പ്രസാദ്, ലൈറ്റ് ടെക്‌നീഷന്മാർ മദർലാന്റ് യൂണിറ്റിലെ സനൽ, ഷിബു, പ്രദീപ്, സുഭാഷ്, അനീഷ് തുടങ്ങിയവർ ..ജിമ്മി ജിബ് ഓപ്പറേറ്റർ മധുവേട്ടൻ , ലാൽ, ഹരി, തുടങ്ങിയവർ, ഞങ്ങൾക്ക് നിറഞ്ഞ സ്നേഹത്തോടെ ഭക്ഷണം നൽകിയ പ്രൊഡക്ഷൻ ടീമിലെ മുജീബ്, ഡാമിയൻ, അൻസാർ, സാരഥികൾ അനിൽ നാരായണൻ, നാരായണൻ കുട്ടി, ശശി, സന്തോഷ്, ജിത്തു, ബാബു, രാജേഷ്. ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാൻ സുരേഷ്, സ, റിമയുടെ മേക്കപ്പ് സഹായി ജൂലി, എല്ലാവരുടെയും സഹകരണവും സ്നേഹവും ഏറെ വിലപ്പെട്ടതാണ്. നന്ദി പ്രിയരേ . അച്ചൻ കോവിലിൽ ആദിവാസി മേഖലയിലെ വനഭൂമിയിൽ സ്‌കൂൾ ചിത്രീകരിച്ചപ്പോൾ 12 ദിവസം ഞങ്ങളോടൊത്ത് ഉണ്ടായിരുന്ന 50 കുട്ടി കുറുമ്പന്മാരും കുറുമ്പികളും ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങൾ നൽകിയ ഊർജ്ജം വളരെ പ്രധാനപ്പെട്ടതാണ്.അവരുടെ നിഷ്കളങ്കമായ സാന്നിധ്യമാണ് ഈ സിനിമയുടെ വലിയ ഭാഗ്യം. അച്ഛൻകോവിലിലെയും കോന്നി അടവിയിലെയും നാട്ടുകാർ, വനപാലകർ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. അച്ചൻ കോവിലിലെ ബിജുവേട്ടൻ, അവിടെ ആവശ്യമായ സഹായങ്ങൾ നൽകിയ സഖാവ് കെ.എൻ.ബാലഗോപാൽ അങ്ങിനെ ഓർക്കേണ്ട പേരുകൾ ഒത്തിരിയുണ്ട്..സിനിമയുടെ ഷൂട്ടിങ് മുതൽ ഞങ്ങൾക്കൊപ്പം സാന്നിധ്യം കൊണ്ടും മനസ്സ് കൊണ്ടും കൂടെ നിന്ന പ്രിയ സുഹൃത്ത് ആഷിഖ് അബുവിനോടും നന്ദി സ്നേഹം..പ്രിയരേ കാട് പൂക്കാൻ സഹായിച്ചത് ഇങ്ങനെ ഒത്തിരി പേരുടെ കൂട്ടായ് ശ്രമത്തിലാണ്..ഏവർക്കും സ്നേഹം..ഇനി തിയറ്ററുകളിലാണ് കാട് പൂക്കേണ്ടത്.

മലയാള സിനിമയിലെ അസമത്വങ്ങൾക്കെതിരെ ..അനാവശ്യ സമരങ്ങൾക്കെതിരെ ഇനി തിയറ്ററുകളിൽ ഈ കാട് പൂക്കട്ടെ…പ്രിയ കാണികളെ ഞങ്ങൾക്ക് നിങ്ങളെ പൂർണമായും വിശ്വാസമുണ്ട്..കാണികളാണ് സിനിമയിൽ എല്ലാറ്റിനും മേലെ എന്ന് നമ്മൾ തെളിയിക്കും..അതിനുള്ള അവസരമാണിത്..നമ്മൾ അത് തെളിയിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *