“ഞാനത് വിശ്വസിക്കുന്നു” ജോയ് മാത്യു..
സമൂഹത്തിലെ ഏത് വിഷയത്തിലും അപ്പോള്‍ തന്നെ പ്രതികരിക്കുന്ന നടനാണ് ജോയ് മാത്യു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പലപ്പോഴും വിവാദങ്ങളിലും ചെന്നുപെട്ടിട്ടുണ്ട്. അപ്പോഴെല്ലാം പറഞ്ഞതില്‍ ഉറച്ചുനിന്ന വ്യക്തിത്വമാണ് ജോയ് മാത്യു. എന്നാല്‍ സിനിമാ നടിയെ അക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവുകള്‍ വന്നതില്‍ ഇതുവരെ ഒരു പ്രതികരണവും രേഖപ്പെടുത്താത്ത ജോയ് മാത്യുവിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരണം വ്യാപകമായിരുന്നു. സര്‍ക്കാരിനെതിരെ പറയാന്‍ മാത്രമാണ് ജോയ് മാത്യു വാളെടുക്കുന്നതെന്നും സ്വന്തം സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ മൗനമാണെന്നും വരെ വിമര്‍ശനമുണ്ടായി. ഒടുവില്‍ വിഷയത്തില്‍ ജോയ് മാത്യുവും പ്രതികരണം രേഖപ്പെടുത്തി.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെമാത്രം
സിനിമയിൽ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ആൾ എന്നതുകൊണ്ടും സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങളോട്
പ്രതികരിക്കാതെ ഞാൻ മൗനം പാലിക്കുന്നത് ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കനോ അല്ലെങ്കിൽ സിനിമയിൽ അവസരങ്ങളോ സൗഹ്രദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും
മുഖ്യമന്ത്രിയെയും ഭരണത്തെയും വിമർശിക്കാൻ മാത്രമാണു ഞാൻ
ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമർശിക്കുന്നു-
എന്നാൽ ഒരു കാര്യം ഞാൻ ആവർത്തിച്ചു പറയട്ടെ,
എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ
മുഖ്യമന്ത്രിയെയാണു വിശ്വാസം –
അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ “ഗൂഡാലോചന നടന്നിട്ടില്ലെന്ന്”
ഞാനത് വിശ്വസിക്കുന്നു
അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും
അതല്ലേ അതിന്റെ ശരി?