ആക്ഷനില്‍ പ്രണവ് : ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയിലര്‍ കാണാം
വെബ് ഡസ്ക്
ആദ്യസിനിമയായ ആദിയിലൂടെ തന്നെ മലയാളികളുടെ ആക്ഷന്താരമായി മാറിയ പ്രണവ് മോഹന്‍ലാല്‍ വീണ്ടും ത്രില്ലടിപ്പിക്കാനായി എത്തുന്നു. രാമനലീലയ്ക്ക് ശേഷം സംവിധായകന് അരുണ്‍ ഗോപിയും മുളകുപാടം ഫിലിംസും ഒത്തുചേരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാല്‍ തരംഗമാവുകയാണ്.
ആദ്യചിത്രമായ ആദിയില്‍ പാര്‍കൗര്‍ അഭ്യാസങ്ങള്‍ കാണിച്ച് പ്രേക്ഷകരെ തിയേറ്ററില്‍ ശ്വാസമടക്കിപ്പിടിച്ച് ഇരുത്തിയ പ്രണവ് രണ്ടാമത്തെ സിനിമയില്‍ സര്ഫിങുമായാണ് എത്തുന്നത്. ഇതിനെല്ലാമപ്പുറം ട്രെയിലറിലെ ആക്ഷന്‍ രംഗങ്ങല്‍ വേറെ ലെവലുമാണ്. പീറ്റര്‍ ഹെയിന് ആണ് സിനിമയിലെ ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി ഡ്രാമ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുണ്‍ഗോപി പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
തമിഴ് നടന് സൂര്യ ആണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രം ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും.