വയനാടന്‍ കട്ടന്‍കാപ്പി പോലെ ചൂടുള്ളൊരു പെണ്ണ്.. കാണാം വയനാടന്‍ പാട്ട്..
വയനാടിന്റെ വശ്യഭംഗിയും കട്ടന്‍കാപ്പിയുടെ ചൂടും ചാലിച്ച് ഒരുക്കിയ വയനാടന്‍ ഗാനം ശ്രദ്ധേയമാകുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനി നിര്‍മിച്ച ആദ്യ ഗാനമാണ് വയനാടന്‍ പാട്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ വിഷുക്കൈനീട്ടം എന്നാണ് വിജയ് ബാബു പുതിയ സംരംഭത്തെ വിശേഷിപ്പിച്ചത്. വയനാടിന്റെ എല്ലാ പ്രത്യേകതകളും പാട്ടിലെ വരിയിലും ക്യാമറ പകര്‍ത്തിയ ദൃശ്യത്തിലും വ്യക്തമായുണ്ട്. വരികള്‍ക്ക് അനുസരിച്ച് ആസ്വാദകരമായ ദൃശ്യാനുഭവമാണ് വീഡിയോ നമുക്ക് സമ്മാനിക്കുന്നത്.
നടി ആരാധ്യ ആന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. റഷീദ് നാസെര്‍, വിനയ് ബാബു, ജീവന്, ബിബിന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വയനാടന്‍ പാട്ട് എന്ന പേരോടു കൂടി റിലീസ് ചെയ്ത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദേവന് ആണ്. റഷീദ് നാസെര്‍ തന്നെയാണ് സംഗീതം നല്കി പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനരചന വിഷ്ണു വിജയന്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. ശ്രീകുമാര്‍ നായര്‍ എഡിറ്റര്‍.