ഇനി സെന്‍സര്‍ഷിപ്പില്ല , “ബോര്‍ഡ്” മാത്രം

Sharing is caring!

-ഇനി മേലില്‍ സെര്‍സര്‍ഷിപ്‌ എന്ന വാക്കുപോലും ഉപയോഗിക്കാന്‍ ഒരുപക്ഷെ സെന്‍സര്‍ ബോര്‍ഡിനു കഴിഞ്ഞേക്കില്ല

-ഇന്ത്യന്‍ സിനിമ മേഖലയില്‍   വിപ്ലവകരമായ  മുന്നേറ്റത്തിനു കളമൊരുങ്ങുന്നു .

-ബില്‍ ഈ ശീതകാല സമ്മേളനം പാസാക്കാന്‍ സാധ്യത 

 

ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഫിലിം സര്ട്ടിഫികേഷന്‍ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കു കളമൊരുങ്ങുന്നു , ഈ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പസാക്കാനൊ രുങ്ങുന്നത് സിനിമയുമായി ബന്ധപെട്ട  എക്കാലത്തെയും വിപ്ലവകരമായ ബില്‍ .

52639753

ചെയര്‍മാന്‍ നിഹലാനിയുടെ അനാവിശ്യ ഇടപെടലുകള്‍ മൂലം ഈ ഗവണ്മെന്റിന്   ഏറെ പഴികേള്‍പ്പിച്ച   ഒരു വിഭാഗമായിരുന്നു  CBFC (Central Board of Film Certification ) പ്രമുഖ ചലച്ചിത്രകാരന്‍ അനുരാഗ് കാശ്യപിന്റെകൂടി പങ്കാളിത്തത്തോടെ പുറത്തിറങ്ങിയ ഉദ്താപഞ്ചാബ് എന്ന സിനിമ ബോര്‍ഡ് ചെയര്‍മാന്‍ പഹലാജ് നിഹലാനിയുടെ ഇടപെടലുകള്‍ വഴി  ഏറെ വിവാദങ്ങള്‍ക്കു കാരണമായിരുന്നു , തുടര്‍ന്ന് കോടതിയുടെ ഇടപെടലിലൂടെ പുറത്തിറങ്ങിയ സിനിമ വളരെയധികം ജന പ്രീതിയാര്‍ജിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍  നടന്ന ചാനല്‍ ചര്‍ച്ചകളില്‍ അനുരാഗ് നിഹലാനിയോടു ” താനെന്താണ്‌ വലിക്കാറെന്ന”( What Are U Smoking )  ചോദ്യം വൈറലായിരുന്നു, ഈ പുകിലുകളൊക്കെ ചെന്ന് വീണത് സംഘപരിവാറുകാരുടെ മേലായിരുന്നു , ഇതിനോടകം തന്നെ വിവാദം കൊണ്ട് നാട്ടില്‍ ഇരിക്കപ്പൊറുതിയില്ലാതെയായ നമ്മുടെ പ്രധാന മന്ത്രി ഈ വിഷയത്തില്‍ നേരിട്ടിടപെട്ടതായാണ് സൂചന , ഇതിനോടകം നിഹലാനിയോടു ഇനി മേലില്‍ ഒരുവിവാദത്തിനും പോകരുതെന്നും താക്കിത് ചെയ്തിട്ടുണ്ട്.

factly-3-1

നിയമം പ്രാബല്യത്തില്‍ വന്നാല്‍ പുകവലിക്കുന്ന സീനുകളില്‍ ഓരോ തവണയും പുകവലി വിരുദ്ധ നിര്‍ദേശം കാണിക്കുന്നതും , ഒളിമിന്നി പോകുന്ന ചില അശ്ലീല ദ്രിശ്യങ്ങളില്‍ വരെ അനാവിശ്യ കൈകടത്തലുകള്‍ നടത്തുന്നതും ഒരുപക്ഷെ  നടന്നേക്കില്ല. ആളുകള്‍ക്ക് മനസിലാകാന്‍ തക്കതായി മാത്രം കോമണ്‍ സെന്‍സോടെ ആയിരിക്കും ഇനി മുതല്‍ ഈ വിലക്കുകള്‍  നടപ്പാക്കുക. ആത്യന്തിക തീരുമാനങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിടുക എന്ന നിലാടാണ് ഇനി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നവര്‍ സ്വീകരിക്കേണ്ടതെന്നു പലരും മനസിലാക്കി തുടങ്ങിയെന്നു ചുരുക്കം.

കൂടാതെ ബോര്‍ഡ് ഇനി മുതല്‍ ദിവസത്തില്‍ രണ്ടു സിനിമകളില്‍ കൂടുതല്‍ പരിഗണിക്കേണ്ടതില്ലെന്നും ആര്‍ക്കെങ്കിലും പെട്ടെന്ന് സര്ട്ടിഫിക്കറ്റ് ലഭിക്കേണ്ട ആവശ്യം വന്നാല്‍ അവര്‍ കൂടുതല്‍ പണമടച്ചു വേണം അത് നടപ്പാക്കേണ്ടതെന്നും ബോര്‍ഡിനു നിര്‍ദേശം ലഭിച്ചേക്കും. ബോര്‍ഡില്‍ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളില്‍ നിന്നുള്ളവരെ ഉള്‍പെടുത്തി വിപുലപ്പെടുത്താനും നിര്‍ദേശമുണ്ട്

“ചുരുക്കിപ്പറഞ്ഞാല്‍ സര്ട്ടിഫിക്കറ്റ് നല്‍കുകയല്ലാതെ വേണ്ടാത്ത സ്ഥലങ്ങളില്‍ തൊട്ടു പോകരുതെന്ന് ചുരുക്കം'”.

കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com