ക്വീന്‍ സിനിമ ഭാഗങ്ങള്‍ പ്രചരിക്കുന്നു.. പ്രതിഷേധവുമായി സംവിധായകന്
വെബ് ഡസ്ക്
പ്രേക്ഷകപ്രീതിനേടി വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ക്വീന്‍ സിനിമയുടെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പും ഒട്ടേറെ യുദ്ധമുഖങ്ങളും താണ്ടിയാണ് സിനിമ തിയേറ്ററിലെത്തിയത്. ആദ്യഘട്ടങ്ങളില്‍ സിനിമയ്ക്കെതിരെയുള്ള റിവ്യൂകളാണ് സോഷ്യല്‍മീഡിയയില്‍ വന്നത്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ ഒന്നാകെ സിനിമ ഏറ്റെടുത്തപ്പോള്‍ അപ്രതീക്ഷിത വിജയം സിനിമ കൈവരിച്ചു. സാമൂഹ്യപ്രസക്തിയുള്ള സിനിമകളെ മലയാളികള്‍ കൈവിടില്ലെന്നതിന് തെളിവായി ക്വീന്‍. രണ്ട് വര്‍ഷക്കാലത്തെ കഷ്ടപ്പാടിന് പ്രേക്ഷകരോട് നന്ദി പറയുമ്പോഴും സിനിമയുടെ സീനുകള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നവര്‍ ദയവ് ചെയ്ത് ഉപദ്രവിക്കരുതെന്നാണ് സംവിധായകന് ഡിജോ ജോസിന് അഭ്യര്‍ത്ഥിക്കാനുള്ളത്.
സംവിധായകന് ഡിജോ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
വളരെ വിഷമമുണ്ട് …
ഞങ്ങളുടെ ഈ കൊച്ചു സിനിമ “ക്വീൻ ” നിങ്ങൾക്കു മുൻപിൽ എത്തിക്കാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് …
ഒരു വലിയ യുദ്ധം കഴിഞ്ഞാണ് ഇപ്പൊ അത് തീയേറ്ററുകളിൽ ഓടുന്നത് …
വലിയ താരമൂല്യവും , വലിയ അവകാശവാദങ്ങൾ ഒന്നും തന്നെ ഇലാത്ത ഈ സിനിമയെ സ്വീകരിച്ച നിങ്ങളോടു നന്ദിയും കടപ്പാടും ഉണ്ട് …
പക്ഷെ ഞങ്ങളുടെ ഈ കഷ്ടപ്പാട് ഒരു കാര്യവും ഇലാതാക്കി , ഒരുപാട് പേര് പടത്തിന്റെ പല ഭാഗങ്ങളും യൂട്യൂബിലും ഫേസ്ബുക്കിലും ഇട്ടിട്ടുണ്ട് …
എന്ത് തെറ്റാണ് ഭായ് ഞങ്ങൾ നിങ്ങളോടു ചെയ്തത് …
ഇതിന്റെ പിന്നിലെ രണ്ടു വർഷത്തെ ഞങ്ങളുടെ അദ്ധ്വാനമാണ് ഇപ്പൊ ഒന്നുമല്ലാതായത് …
ചെയ്തവർ ആരായാലും അത് റിമൂവ് ചെയണം എന്ന് അപേക്ഷിക്കുന്നു …
അവസാനമായി ഒന്നേ പറയാനുള്ളു , ഞങ്ങളെ ഉപേക്ഷിക്കരുത് …