വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിയണം

Sharing is caring!

എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.

ദിലീപിന്‍റെ അറസ്റ്റുമായി ബന്ധുപ്പെട്ട് ഒരു പ്രമുഖ നടിയുടെ ബാങ്ക് എക്കൗണ്ടില്‍ പണം വന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പല നടികളുടെയും പേര് വെച്ച് സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകളില്‍ പ്രചരിച്ചു. റേറ്റിംഗ് കൂട്ടുന്നതിന് വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മത്സരിച്ച് പേരുകള്‍ പുറത്തുവിട്ടു. അടുത്തകാലത്തായി ദിലീപ് സിനിമകളില്‍ ഉണ്ടായിരുന്ന നിമിത പ്രമോദിന്‍റെ പേരും ചിലര്‍ ഉപയോഗിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കി. ഗോസിപ്പുകളെ അവഗണിക്കാറാണ് പതിവെങ്കിലും ഇതു അതിക്രമിക്കുന്നു എന്ന വിഷമം പങ്കുവെച്ചാണ് നിമിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിമി ടോമിയുടെ പേര് കേസുമായി ബന്ധപ്പെടുത്തി വാര്‍ത്തവന്നപ്പോള്‍ റിമിയും വിശദീകരണവുമായി രംഗത്തുവന്നിരുന്നു..

നമിത പ്രമോദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com