കോലാഹലം അല്ല ഉത്തരം : മുരളി ഗോപി പ്രതികരിക്കുന്നു..

Sharing is caring!

കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്.

ദിലീപിന്‍റെ അറസ്റ്റും കോലാഹലവും നടക്കുമ്പോള്‍ പ്രതികരണവുമായി സിനിമാമേഖലയും എത്തുന്നു. ദിലീപിനെ സമൂഹത്തിന് മുന്നില്‍ കുറ്റക്കാരനെന്ന് വിധിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുറ്റക്കാരനെന്ന് വിധിക്കും വരെ ഒരാളെ ജനങ്ങളുടെ ക്രൂശിക്കലിന് ഇരയാക്കുന്നത് എത്രത്തോളം ഹീനമാണെന്ന് സിനിമാ ലോകം അഭിപ്രായപ്പെടുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പക്ഷെ, ബിസിനസ് സ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കാനും, കള്ളക്കഥകള്‍ മെനഞ്ഞ് ജനങ്ങളിലെത്തിക്കാനും ആളുകള്‍ തിടുക്കം കാണിക്കുന്നത് ലജ്ജാകരമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതേ സമയം, കുറ്റചെയ്തിട്ടുണ്ടെങ്കില്‍ ഇതിലും വലിയ ശിക്ഷ ഇനി ദിലീപിന് കിട്ടാനില്ലെന്നും കമന്‍റുകള്‍ വരുന്നു.

പ്രശസ്ത നടനും സംവിധായകനുമായ മുരളി ഗോപിയുടെ പ്രതികരണം :

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com