വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത് : കലാഭവന്‍ ഷാജോണ്‍
നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനു ശേഷം സിനിമയിലെ ക്രൂരനായ ദിലീപിനെയാണ് മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തനിക്ക് വിരോധമുള്ളവരെയും തന്നെ അനുസരിക്കാത്തവരെയും ഒതുക്കാനുള്ള തന്ത്രജ്ഞനായ നായകന്റെ കഥകള്‍ പ്രചരിക്കുകയാണ്. ഇതില്‍ ഏത് വിശ്വസിക്കണം എന്നറിയാതെ നില്ക്കുന്ന മലയാളി പ്രേക്ഷകന് മുമ്പിലേക്ക് കലാഭവന്‍ ഷാജോണ്‍ സത്യവുമായി എത്തുന്നു. കുഞ്ഞിക്കൂനന് എന്ന സിനിമയില്‍ ഷാജോണിനെ വില്ലന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് പറഞ്ഞ് പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞാണ് ഷാജോണ്‍ രംഗത്തുവന്നിരിക്കുന്നത്.
കലാഭവന്‍ ഷാജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്… പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്