എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിർത്തിയാൽ നന്നായിരുന്നു..

Sharing is caring!

20-20 തുടങ്ങും മുൻപ് ,
ജോഷി സാറിന് എന്നെ പരിചയപ്പെടുത്തികൊണ്ടു ദിലീപേട്ടൻ പറഞ്ഞു ” എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിർത്തിയാൽ നന്നായിരുന്നു “

സഹസംവിധായകനായ എന്റെ ആശ്രദ്ധ കൊണ്ട് , 20-20 യിൽ ഒരബദ്ധം സംഭവിച്ചു .
‘എന്റെ തെറ്റല്ലെന്ന് ‘പിടിച്ചുനിൽക്കാൻ ഞാൻ കളവു പറഞ്ഞു .
അന്ന് ദിലീപേട്ടൻ എന്നെ ഉപദേശിച്ചു

വൈശാഖ് 

വർഷങ്ങൾക്കു മുന്പ് ,
ഒരുപാട് സ്വപ്നങ്ങളും ,ഏറെ പരിഭ്രമവുമായി
‘കൊച്ചിരാജാവ്‌ ‘എന്ന സിനിമയിൽ ഒരു സംവിധാന സഹായിയായി എത്തിയ കാലം …
മനസ്സ് നിറയെ ആദ്യമായി സിനിമയിൽ എത്തിപ്പെട്ടതിന്റെ വിറയൽ ആയിരുന്നു .
സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങൾ ഒരു കരുതലായി എന്റെ തോളിൽ സ്പർശിച്ചു …
നായകന്റെ കരങ്ങൾ …
ദിലീപ് എന്ന മനുഷ്യനെ ആദ്യമായി ഞാൻ പരിചയപ്പെട്ട ദിവസങ്ങൾ …
സ്നേഹിക്കുന്നവരെ ഹൃദയത്തോട്
ചേർത്ത് പിടിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് വശ്യമായിരുന്നു …

പിന്നീടൊരിക്കൽ 20-20 തുടങ്ങും മുൻപ് ,
ജോഷി സാറിന് എന്നെ പരിചയപ്പെടുത്തികൊണ്ടു ദിലീപേട്ടൻ പറഞ്ഞു ” എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിർത്തിയാൽ നന്നായിരുന്നു “.
ദിലീപേട്ടൻ എന്നും എനിക്ക് അത്‌ഭുതമായിരുന്നു …
പരിമിതികളെ ഇച്ഛാശക്തി കൊണ്ടും
കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന പ്രതിഭ …

ഒരിക്കൽ ,
സഹസംവിധായകനായ എന്റെ ആശ്രദ്ധ കൊണ്ട് , 20-20 യിൽ ഒരബദ്ധം സംഭവിച്ചു .
‘എന്റെ തെറ്റല്ലെന്ന് ‘പിടിച്ചുനിൽക്കാൻ ഞാൻ കളവു പറഞ്ഞു .
അന്ന് ദിലീപേട്ടൻ എന്നെ ഉപദേശിച്ചു ,
” സിനിമ നമുക്ക് ചോറ് മാത്രമല്ല ,
ഈശ്വരനുമാണ് . തെറ്റുകൾ പറ്റാം തിരുത്താനുള്ള അവസരം സിനിമ തരും .
പക്ഷെ തൊഴിലിൽ കള്ളം പറയരുത് .
അത് പൊറുക്കപ്പെടില്ല .”

ദിലീപേട്ടൻ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം …
ഭൂമി പിളർന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സിൽ ..
കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ …
മരണം നടന്ന വീട് പോലെ മനസ്സ് ദുർബലമായി …
ക്ഷീണിതമായി ..

പിന്നീട് ഞാൻ സംവിധായകനായി .
ദിലീപേട്ടൻ നായകനായ ചിത്രവും ഞാൻ സംവിധാനം ചെയ്തു .

സിനിമയിൽ എത്തിയ ശേഷം എന്നെ ഏറ്റവും നടുക്കിയ വാർത്തയായിരുന്നു ,
എന്റെ സുഹൃത്തും സഹപ്രവർത്തകയുമായ നടിക്കെതിരെ നടന്ന പൈശാചികമായ ആക്രമണം .
ആ സംഭവത്തെക്കുറിച്ചു കേട്ട
ഓരോ വിശദാമ്ശ്ങ്ങളും മനസ്സിൽ
വല്ലാത്ത നീറ്റലായിരുന്നു .
ഞാൻ സഹസംവിധായകനായിരുന്ന കാലത്തു തന്നെ ഞങ്ങൾ ഒരുമിച്ചു ജോലി
ചെയ്തിട്ടുള്ളതാണ് .അന്ന് മുതൽ ഊഷ്മളമായ ഒരു സൗഹൃദം സൂക്ഷിക്കാൻ
ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
ദാരുണമായ ആ സംഭവത്തിന് ശേഷം ,
വിദേശത്തു ഒരു സിനിമയുടെ ചിത്രീകരണ സ്ഥലത്തു വച്ച് ഞാനവളെ വീണ്ടും കണ്ടു …
ഏറെനേരം ഞങ്ങൾ സംസാരിച്ചു .
എന്റെ തണുത്ത കൈ പിടിച്ചു അവൾ ചിരിച്ചപ്പോൾ ,
അവളുടെ കണ്ണിൽ ഒളിപ്പിച്ചു വച്ച വേദന എനിക്ക് കാണാമായിരുന്നു .
അവൾക്കു നീതി കിട്ടും …കിട്ടണം .
അത് എന്റെ പ്രാർത്ഥനയായിരുന്നു …

പക്ഷെ ,
അവൾ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ
ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി
ദിലീപേട്ടൻ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം …
ഭൂമി പിളർന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സിൽ ..
കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ …
മരണം നടന്ന വീട് പോലെ മനസ്സ് ദുർബലമായി …
ക്ഷീണിതമായി ..

എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാൻ കഴിയില്ല …
സ്വന്തം മകളെക്കുറിച്ചു പറയുമ്പോൾ ,
അദ്ദേഹത്തിന്റെ മനസിലെ പിടച്ചിലും
കരുതലും ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ് …
സഹോദരിയെയും ,അമ്മയെയും അദ്ദേഹം എത്രത്തോളം സ്നേഹിക്കുന്നു എന്ന്
എനിക്കറിയാവുന്നതാണ് …
എന്റെ മകളുടെ ശിരസ്സിൽ കൈ വച്ച് അദ്ദേഹം പറഞ്ഞ വാത്സല്യം
ഒട്ടും കളവായിരുന്നില്ല …
എല്ലാത്തിലുമുപരി ദിലീപേട്ടൻ ഒരു കലാകാരനാണ് …

ദിലീപേട്ടൻ നിരപരാധി ആണെങ്കിൽ
ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന
അനീതിക്കും അതിക്രമങ്ങൾക്കും
കേരളം എങ്ങനെ മാപ്പു പറയും …!!!???

ഇങ്ങനെയൊന്നും ചെയ്യാൻ ,ചെയ്യിപ്പിക്കാൻ ദിലീപേട്ടന് കഴിയില്ല …
സത്യം പുറത്തു വരണം …
നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നൽകണം …
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നു …
അന്തിമ വിധി വരുന്നത് വരെ ,
ഇപ്പോൾ കാണിക്കുന്ന ഈ ആക്രമണകളിൽ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെ ???
മനസ്സിൽ തൊട്ടു പറയുന്നു ,
ഞാൻ
ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ
പക്ഷത്തു തന്നെയാണ് …
നീതി അത് അവളുടെ അവകാശമാണ് …
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം …

പക്ഷേ ,
ദിലീപേട്ടൻ നിരപരാധി ആണെങ്കിൽ
ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന
അനീതിക്കും അതിക്രമങ്ങൾക്കും
കേരളം എങ്ങനെ മാപ്പു പറയും …!!!???

ദിലീപേട്ടാ …
നിങ്ങളുടെ നിരപരാധിത്വം ലോകത്തെ
ബോധ്യപ്പെടുത്താനുള്ള ബാധ്യത
നിർഭാഗ്യവശാൽ ഇപ്പോൾ നിങ്ങളുടേത്
മാത്രമായിപ്പോയിരിക്കുന്നു …
എന്റെ പ്രാർത്ഥന ….
അഗ്നിശുദ്ധി വരുത്തി തിരിച്ചു വരൂ …

സ്നേഹപൂർവ്വം ….

വൈശാഖ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com