ശരീരത്തിന്‍റെ നഗ്നതയെ പേടിയില്ലാത്ത സ്ത്രീയെ തേടുന്നു…

മലയാളി സ്ത്രീയെ വേണം. സിനിമയില്‍ അവസരം ഉണ്ട്. അതും സനല്‍കുമാര്‍ ശശിധരന്‍റെ സിനിമയില്‍. പക്ഷെ, ശരീരത്തിന്‍റെ നഗ്നതയെ പേടിപാടില്ല.

സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ സിനിമയായ ഉന്മാദിയുടെ മരണത്തില്‍ അഭിനയിക്കാനാണ് മലയാളി അഭിനേത്രികളെ തേടുന്നത്. കലാമൂല്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ അന്യഭാഷകളില്‍ നിന്നും നടികളെ  കൊണ്ടു വരേണ്ട  ഗതികേടാണ് എന്നും മലയാള സിനിമയ്ക്കുള്ളത്. തന്‍റേടത്തോടെ സ്ത്രീകള്‍ വന്നാല്‍ സമൂഹത്തില്‍ ജീവിക്കാന്‍പോലും പറ്റില്ലെന്ന സ്ഥിതിയും. അവിടെയാണ്  വേറിട്ട സിനിമകളിലൂടെ മലയാളിയെ അടയാളപ്പെടുത്തിയ സനലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്ന മികച്ച കലാസൃഷ്ടിയായിരുന്നു ചായം പൂശിയ വീട്. പക്ഷെ, മലയാള മാധ്യമങ്ങള്‍ക്ക് അത് മികച്ച നഗ്നസിനിമയായിരുന്നു. ഈ സദാചാരത്തെ വെല്ലുവിളിച്ച് സിനിമ ചെയ്തയാളാണ് സനല്‍കുമാര്‍ ശശിധരന്‍. ഇപ്പോള്‍ പുതിയ സിനിമയിലും ആ വിപ്ലവം ആവര്‍ത്തികുന്നു.

ഉന്മാദിയുടെ മരണത്തിൽ അഭിനയിക്കാൻ ശരീരത്തിന്റെ നഗ്നതയെ പേടിയില്ലാത്ത ഒരു സ്ത്രീയെ വേണം. ഒരു മലയാളി. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ nivartmovies@gmail.com ൽ ബന്ധപ്പെടുക.

                                                                                                                                     – death of insane

Leave a Reply

Your email address will not be published. Required fields are marked *