ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല… പൊളി സാനം…
കൊറോണ എന്ന മാഹാമാരി ലോകത്ത് നൽകുന്ന ഒരുപാട് പാഠങ്ങളിൽ ഒന്നാണ് മനുഷ്യബന്ധങ്ങളുടെ ആഴം. മതം, നിറം, ജാതി, പണം എന്നിങ്ങനെ മനുഷ്യൻ മനുഷ്യനെ വേർതിരിച്ച് അടികൂടുന്ന വ്യവസ്ഥിതിയുള്ള ലോകത്താണ് മഹാമാരിയും കൊടുങ്കാറ്റും പ്രളയവും ഒക്കെ വരുന്നത്. തിരക്കഥാ കൃത്തും നടനുമായി ബിബിൻ ജോർ കുറിച്ച ഒരു ഓർമ്മപ്പെടുത്തൽ നോക്കാം..
ദൈവത്തിന്റെ പൊളി…
ഭൂമിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു.
മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു.
ദൈവത്തിന്റെ പേരിൽ പിന്നങ്ങ് അടി തുടങ്ങി. കുത്തായി…വഴക്കായി.. കത്തിക്കൽ ആയി.
ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു. ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാൻ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു.
No രക്ഷ…..
പ്രളയം കഴിഞ്ഞപ്പോൾ പിന്നേം തുടങ്ങി…ഇടി.
അപ്പോൾ ദൈവം അവസാനത്തെ ടെക്നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാൻ തീരുമാനിച്ചു.
ചെറിയൊരു പേടിപ്പിക്കൽ. അതുകൊണ്ടിപ്പോൾ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആൾ ദൈവങ്ങൾ ഓടി ഒളിച്ചു. തൊട്ടു മുത്താൻ ആളില്ലാതായി. മനുഷ്യനെ തിരിച്ചറിയാതിരിക്കാൻ മുഖത്തു മാസ്ക് ഇടുവിപ്പിച്ചു.
ഇപ്പോൾ മാസ്ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.
അത് കലക്കി…പൊളി സാനം….
പേടിയിതാണ്….,മാസ്ക് മാറ്റുന്ന ദിവസം..???
ദൈവം പറയുന്നത്, “ഇത് ലാസ്റ്റ് വാണിങ്ങാന്നാ”
നന്നായാൽ…..നന്നാവുവോ…?
നന്നാവുമായിരിക്കും….ശ്രമിക്കാം…