സിനിമാനുഭവങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രീകരണമായിരുന്നു ഇത്

Sharing is caring!

ലഡാക്ക് , കർദുങ് ലാ, ആൻഡമാൻ ദ്വീപ്, ജയ്സാൽമീർ മരുഭൂമി, ഹിമാചൽ പ്രദേശിലെ റിമോട്ട് ആയ ഗ്രാമങ്ങൾ, ബുദ്ധ വിഹാരങ്ങൾ, നിരവധി വന്യമായ കാടുകൾ..കാനഡയിൽ കടുത്ത മഞ്ഞു കാലത്ത്….അങ്ങനെ നിരവധി ലൊക്കേഷനുകൾ..പക്ഷേ ഇത്രയും കാലത്തെ സിനിമാ അനുഭവങ്ങളിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രീകരണം ആണ് പെയിൻറ്റിങ് ലൈഫിന്റെത് എന്ന് തോന്നുന്നു.

ഡോ. ബിജു 
പെയിൻറ്റിങ് ലൈഫ് എന്ന ഇംഗ്ളീഷ് ചിത്രത്തിന്റെ ഷൂട്ടിങ് തീർന്നു..(ഇനി ഒരു ദിവസത്തെ കേരളത്തിലെ ചിത്രീകരണം മാത്രം ബാക്കി) പെയിന്റിങ്ങ് പോലെയുള്ള സ്ഥലങ്ങൾ മനസ്സിൽ കണ്ട് എഴുതുവാൻ വളരെ എളുപ്പമാണ്..പക്ഷെ സിനിമ ചിത്രീകരിക്കുന്നതിനായി അത്തരം സ്ഥലങ്ങൾ തേടിപിടിക്കുന്നതും ദുർഘടമായ സ്ഥലങ്ങളിൽ ചിത്രീകരിക്കുന്നതും അൽപ്പം പ്രയാസമുള്ള കാര്യമാണ്. പെയിൻറ്റിങ് ലൈഫ് ചിത്രീകരിച്ചത് അത്തരത്തിൽ ഏറെ ദുർഘടമായ എന്നാൽ സ്വപ്നം പോലെ മനോഹരമായ ചില സ്ഥലങ്ങളിൽ ആണ്. ഇതിന് മുമ്പും പലപ്പോഴും സിനിമകൾ ചിത്രീകരിച്ചിട്ടുള്ളത് നിരവധി പ്രതിസന്ധികൾ നിറഞ്ഞ ഭൂ പ്രദേശങ്ങളിൽ ആണ്. ലഡാക്ക് , കർദുങ് ലാ, ആൻഡമാൻ ദ്വീപ്, ജയ്സാൽമീർ മരുഭൂമി, ഹിമാചൽ പ്രദേശിലെ റിമോട്ട് ആയ ഗ്രാമങ്ങൾ, ബുദ്ധ വിഹാരങ്ങൾ, നിരവധി വന്യമായ കാടുകൾ..കാനഡയിൽ കടുത്ത മഞ്ഞു കാലത്ത്….അങ്ങനെ നിരവധി ലൊക്കേഷനുകൾ..പക്ഷേ ഇത്രയും കാലത്തെ സിനിമാ അനുഭവങ്ങളിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രീകരണം ആണ് പെയിൻറ്റിങ് ലൈഫിന്റെത് എന്ന് തോന്നുന്നു.

ചിത്രീകരണം പൂർത്തിയാകുമ്പോൾ ഇത് സാധ്യമാക്കിയതിൽ ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും പങ്ക് വളരെ വലുതാണ്. കടുത്ത കാലാവസ്ഥയിൽ ദുർഘടമായ പ്രദേശങ്ങളിൽ ഈ സിനിമ ചിത്രീകരണം പൂർത്തിയാക്കിയത് ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലമാണ്. ഏത് മലയിലും കൊക്കയിലും കടുത്ത മഞ്ഞത്തും ലൈറ്റ് വെക്കാൻ ഒരു വിളിയിൽ ഓടിയിറങ്ങുന്ന ലൈറ്റ് ടെക്നിഷ്യൻ ജയൻ , ഒപ്പം മുൻ പിൻ നോക്കാതെ ഓടി നിൽക്കുന്ന ക്യാമറാ അസോസിയേറ്റ് ശർമ്മ, മനുഷ്യന് നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ചെങ്കുത്തായ കയറ്റിറക്കങ്ങൾ കടന്ന് കുന്ന് കയറി ജനറേറ്ററും ലൈറ്റുകളും ചുമന്നെത്തിക്കുന്ന സിലിഗുരിയിൽ നിന്നുള്ള ജനറേറ്റർ കം ലൈറ്റ് അസിസ്റ്റന്റ് മുന്ന.., ജനിച്ചിട്ട് ഒരാഴ്ച്ച മാത്രം പ്രായമായ കുഞ്ഞു മുതൽ ഷൂട്ടിങ്ങിന് എന്ത് ആവശ്യങ്ങളും നിമിഷ നേരം കൊണ്ട് സാധ്യമാക്കി തരുന്ന സിക്കിമിലെ സുഹൃത്തും പ്രൊഡക്ഷൻ കോ ഓർഡിനേറ്ററും ആയ കിൻസോങ് ബൂട്ടിയ.(വേസ്റ്റ് മാനേജ്മെന്റ്റ് രംഗത്തെ സിക്കിമിലെ പ്രധാനപ്പെട്ട എൻ ജി ഒ പ്രവർത്തകൻ കൂടിയാണ് കിൻസോങ്. തണലിലെ ഷിബു കെ.എൻ ആണ് കിൻസോങ്ങിനെ പരിചയപ്പെടുത്തി തന്നത്.), സിക്കിമിലെ ഐതിഹാസികമായ ഡാം നിർമാണത്തിനെതിരെയുള്ള ആദിവാസികളുടെ സമരം നയിച്ചതിൽ ഏറെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്നത് ടെൻസിങ് ലെപ്ച ആയിരുന്നു. സിക്കിമിൽ ചിത്രീകരിക്കുന്ന, അണക്കെട്ട് നിർമാണങ്ങൾ കൂടി പരാമർശിക്കപ്പെടുന്ന ഈ ചിത്രത്തിൽ സിക്കിമിലെ ഈ ജീവിച്ചിരിക്കുന്ന ഇതിഹാസം ടെൻസിങ് ഇല്ലാതിരിക്കുന്നത് എങ്ങനെ. അഭിനേതാവായും പ്രൊഡക്ഷനിൽ മറ്റെല്ലാ സഹായങ്ങൾക്കുമായും ടെൻസിങ് ഒപ്പമുണ്ട്.

കിൻസോങിന് ഒപ്പം ഉള്ള അനുജൻ പേമാ, വാഹനത്തിന്റെ സാരഥികൾ, ഭക്ഷണത്തിന്റെ ചുമതല ഉള്ളവർ, കാടും മലയും താഴ്വരയും മഞ്ഞും തണുപ്പും ഒക്കെ മറന്ന് ഓടി നടന്ന ഡയറക്ഷൻ ഡിപ്പാർട്ട്മെന്റിലെ ഡേവിസ് പി മാനുവൽ, സിറാജ് , സുനിൽ സി.എൻ, ഫെബിൻ, മാസ്റ്റർ ഗോവർധൻ, ക്യാമറാമാൻ പ്രിയ എം ജെ ചേട്ടൻ, ക്യാമറാ അസോസിയേറ്റ് കൂടിയായ എം ജെ ചേട്ടന്റെ മകൻ യദു രാധാകൃഷ്ണൻ, ഫോക്കസ് പുള്ളർ അജീഷ്, ക്യാമറാ അസിസ്റ്റന്റ്സ് നിഷാൽ, ആശിഷ് വിദ്യാർത്ഥി, ലൊക്കേഷൻ സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ് സ്മിജിത് കുമാർ പി.ബി, ബൂം മാന്മാർ ഷെർഖാൻ, സന്ദീപ് , ആർട്ട് ഡയറക്ടർ അജയൻ വി കാട്ടുങ്കൽ, ആർട്ട് അസോസിയേറ്റ് തോമസ്, മേക്കപ്പ് മാൻ പട്ടണം ഷാ ഇക്ക, സഹായി ഷിജു, കോസ്റ്റ്യൂമർ അരവിന്ദ്, സഹായി പ്രദീപ്, ജിമ്പലി ന്റെ ചുമതലയും ഒപ്പം പ്രൊഡക്ഷണിൽ മേൽനോട്ടവും ഉള്ള പ്രശാന്ത്, ഹെലിക്യാം ഓപ്പറേറ്റർ, സ്റ്റിൽസ്, മേക്കിങ് വീഡിയോ റെക്കോഡിങ് എന്നീ ചുമതലകൾ ഉള്ള റെനീഷ്, ഡി ഐ റ്റി അഭിലാഷ്, ഫിനാൻസ് കണ്ട്രോളർ അനിൽ നമ്പ്യാർ, സിനിമയുടെ പ്രധാന ലൊക്കേഷനിൽ ഒന്നായ ലാച്ചുങ്ങിലെ ഗസ്റ്റ് ഹസ്സിലെ സഹായിയായിരുന്ന ടോപ്പ് ദെൻ, ഹെയർ സ്റ്റൈലീഷ് മാരായ ദീപക് ഷാ , രാജ, തുടങ്ങി എല്ലാ ടെക്നിഷ്യന്മാരുടെയും സഹായികളുടെയും അക്ഷീണമായ പ്രവർത്തനം ഈ സി നിമയ്ക്ക് പിന്നിലുണ്ട്. ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളുടെ സാനിധ്യം ഈ സിനിമിയിൽ ഉണ്ട്.

സിനിമയിലെ നടീ നടന്മാർ പ്രകാശ് ബാരെ, ഗീതാഞ്ജലി തപ, റിതാബാരി ചക്രബർത്തി, രവി സിങ്, ഫോൻസോക് ലഡാക്കി, നോക്ഷ സഹാം, ശങ്കർ രാമകൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ, പുരവ് ഗോസ്വാമി, മെൽവിൻ വില്യംസ്, തുടങ്ങിയവർ……എല്ലാവർക്കും എല്ലാവർക്കും നന്ദി. നടൻ, സുഹൃത്ത് എന്നതിനുമപ്പുറം അർത്ഥവത്തായ സിനിമാ സംരംഭങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുന്ന പ്രകാശ് ബാരെയുടെ നിർമാണ കമ്പനി ആയ സിലിക്കൻ മീഡിയയും അമേരിക്കൻ നിർമാണ കമ്പിനി ആയ ബ്ലൂ ഓഷ്യൻ എന്റർടൈന്മെന്റ്റും ചേർന്നാണ് പെയിൻറ്റിങ് ലൈഫ് നിർമിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com