വ്യാജ സന്ദേശം : നടി മീര നന്ദൻ നിയമ നടപിക്ക് ഒരുങ്ങുന്നു
വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ നടി മീര നന്ദൻ നിയമ നടപടിക്ക് ഒരുങ്ങുന്നു. തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്കിൽ പ്രൊഫൈലുകൾ ഉണ്ടാക്കി മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കുന്ന ആൾക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കുന്നത്.
മീര നന്ദന്റെ പേരിൽ ഫോട്ടോഗ്രാഫർ എന്ന് പരിചയപ്പെടുത്തി വിപിൻ വിശ്വംഭരൻ എന്നയാൾ മെസ്സേജുകൾ അയക്കുന്നുണ്ട്. മീരയുടെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ സ്ക്രീൻഷോട്ടുകൾ അയച്ചതോടെയാണ് വ്യാജ സന്ദേശത്തെ കുറിച്ച് മനസിലാക്കിയത്. ഇങ്ങനെയൊരാളെ തനിക്ക് അറിയുക പോലുമില്ലെന്നും ഇയാൾ പ്രചരിപ്പിക്കുന്നത് വ്യാജ സന്ദേശമാണന്നും മീര ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇതോടൊപ്പം സുഹൃത്തുക്കൾക്ക് ലഭിച്ച വ്യാജ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളും മീര പങ്കുവെച്ചിട്ടുണ്ട്.
ഇയാൾക്കെതിരേ നിയമപരമായി മുന്നോട്ട് പോകാനാണ് വിചാരിക്കുന്നത്. ഇങ്ങനെ പറ്റിച്ച് എന്താണ് ഇയാൾക്ക് നേടാനുള്ളത് എന്ന് എനിക്കറിയില്ല. അയാളുടെ ഇൻസ്റ്റാഗ്രാം പേജ് റിപ്പോർട്ട് ചെയ്യാൻ എന്നെ സഹായിക്കണം. മീര ലൈവിൽ വ്യക്തമാക്കി.
നടിയും ആർജെയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിലാണ് സജീവമായിട്ടുള്ളത്. ഫെയ്സ്ബുക്കിൽ സജീവമല്ലാത്ത വ്യക്തിയാണ് താനെന്ന് മീര തന്നെ പറയുന്നു. വെരിഫൈഡ് പേജാണ് നടിയുടേത്. അത്തരമൊരു പേജിൽ നിന്നും സന്ദേശം വന്നാൽ നീല ടിക് കാണാനാകും. എന്നാൽ ഇയാൾ അയക്കുന്ന മെസ്സേജുകളിൽ നീല ടിക് ഉണ്ടായിരുന്നില്ല.