ഉണ്ണി മുകുന്ദന് സിനിമാഗാനം എഴുതുകയാണ്..
ലോക്ക്ഡൗണില്‍ അപ്രതീക്ഷിതമായി ലഭിച്ച സമയം പലതരം കഴിവുകള്‍ പുറത്തെടുക്കാനുള്ള വേദിയായിരിക്കുകയാണ്. നടന് ഉണ്ണിമുകുന്ദന് തന്റെ കഴിവുകളുടെ പൂട്ടുപൊട്ടിക്കാനാണ് ഈ നാളുകളെ ഉപയോഗപ്പെടുത്തുന്നത്. അതെ, ഉണ്ണിമുകുന്ദന് ഹിന്ദി ഗാനം എഴുതുകയാണ്.
മരട് ഫ്ളാറ്റ് വിഷയം ആസ്പദമാക്കി കണ്ണന്‍താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഉണ്ണിമുകുന്ദന് ഹിന്ദി ഗാനം എഴുതുന്നത്. കണ്ണന്‍താമരക്കുളത്തിന്റെ തന്നെ സിനിമയായ അച്ചായന്‍സില്‍ ഒരു ഗാനം ഉണ്ണിമുകുന്ദന് എഴുതിയിരുന്നു. ലോക്ക്ഡൗണില്പ്പെട്ടിരിക്കുമ്പോള് കണ്ണന് താമരക്കുളം നല്കിയ അവസരത്തെ ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ഉണ്ണിയുടെ തീരുമാനം.
ഒരു ദിവസം കൊണ്ടാണ് ഉണ്ണി ഹിന്ദി ഗാനത്തിന്റെ വരികള്‍ എഴുതിത്തീര്‍ത്തത്. ഫോണില്‍ അയച്ചുതന്ന മ്യൂസിക് ട്രാക്ക് പിന്‍പറ്റി ഉണ്ണി തന്നെ വരികള്‍ പാടിനോക്കിയ ശേഷമാണ് ഗാനം പൂര്‍ത്തിയാക്കിയത്.
ലോക്ക്ഡൗണ്ദിവസങ്ങള് സിനിമകാണലും പുസ്തകം വായനയും ഗിതാര്‍ വായനയുമൊക്കെയായി നീക്കുകയായിരുന്ന ഉണ്ണിമുകുന്ദന് തന്റെ കഴിവുകളുടെ പൂട്ടുപൊട്ടിക്കാനുള്ള അവസരമാണ് കണ്ണന് താമരക്കുളം നല്‍കിയത്.