‘A’യില്‍ പൊതിഞ്ഞായിരുന്നു എന്‍റെ തുടക്കം : ബാലചന്ദ്രമേനോന്‍

Sharing is caring!

1978ല്‍ പുറത്തിറങ്ങിയ തന്‍റെ ആദ്യ സംവിധാനചിത്രമായ “ഉത്രാട  രാത്രി “ക്ക് A സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്‍റെ ഒരോര്‍മ പുതുക്കലിന് അവസരമായി ഇപ്പോഴത്തെ സാഹചര്യം കണക്കാക്കുന്നുവെന്ന്  പ്രശസ്ത  സംവിധായകാനും,എഴുത്തുകാരനും,നടനുമായ ബാലചന്ദ്രമേനോന്‍  തന്‍റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ.

BalachandraMenon2

 

മസാലസിനിമകള്‍ പടച്ചുണ്ടാക്കിയിരുന്ന കാലത്ത് ‘ഉത്രാട രാത്രിയിലെ’ രാത്രി എന്ന പദം ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് ചുമത്താന്‍ കാരണമാകുമോ എന്ന്‍ ഭയന്നെങ്കിലും , നഗ്നതകൊണ്ടല്ലാതെ തന്നെ ‘A’സെര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന പാഠം സെന്‍സര്‍ബോര്‍ഡ് തന്നെ പഠിപ്പിച്ചതായും ബാലചന്ദ്രമേനോന്‍തന്‍റെ പോസ്റ്റിലൂടെ എഴുതിയിരിക്കുന്നു .

നാല് പതിറ്റാണ്ട്  നീണ്ടുനില്‍ക്കുന്ന സിനിമ അനുഭവങ്ങളില്‍ ഉത്രാടരാത്രിക്ക് ശേഷം പുറത്തിറങ്ങിയ 1980ലെ “കലിക”യ്ക്കും  1981ലെ “മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള” എന്ന ചിത്രങ്ങള്‍ക്കും ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി.

സെന്സര്ബോര്ടുമായി ഇനിയും ചലച്ചിത്രപ്രവര്‍ത്തകര്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്താന്‍  സൗമനസ്യം കാണിക്കാത്തതും , കഥാകാരന്‍റെ ആശയം ഉദാത്തമായിരിക്കാം എന്നതിലുപരി പൊതുപ്രദര്‍ശനങ്ങള്‍ക്കൊരുങ്ങുമ്പോള്‍  സമൂഹത്തിനെപറ്റി ചിന്തിക്കപെടാത്തതും ചില തര്‍ക്കങ്ങള്‍ക് കാരണമാകുന്നു എന്നത് അദ്ധേഹം വസ്തുതകളായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാലഘട്ടത്തിനനുസരിച്ച്  മാറ്റങ്ങള്‍ സെന്‍സര്‍ബോര്‍ഡിനും ആവശ്യ മാണ്. ’കഥകളി’ എന്ന ചിത്രത്തിന്‍റെ യുവ സംവിധായകന്‍റെ വിഷമം മനസിലാക്കുന്നതിനോടപ്പം, അദ്ധേഹം കടമ്പകള്‍ തരണംചെയ്ത് മുന്നേറട്ടെയെന്നും ബാലചന്ദ്രമേനോന്‍ തന്‍റെ പോസ്റ്റിലൂടെ qe2jTXheahjch_mediumആശംസിക്കുന്നു  .

 

ഓണചിത്രമായോരുങ്ങുന്ന ജീത്തുജോസഫിന്റെ “ഊഴം”ആയിരിക്കും ബാലചന്ദ്രമെനോന്‍ വേഷമിടുന്ന പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com