ചാര്‍ലി വീണ്ടും..?
കച്ചവട തന്ത്രങ്ങളുടെ എല്ലാ ചേരുവയും ചേര്‍ത്ത് മനുഷ്യ നന്മയുടെയും പ്രണയത്തിന്റെയും തീഷ്ണമായ കഥ പറഞ്ഞ ഉണ്ണി ആര് രചിച്ച ചാര്‍ലി മലയാളക്കരയെ ഇളക്കി മറിക്കുക മാത്രമല്ല, ചാര്‍ലിക്ക് ജീവന് നല്കിയ ദുല്‍ഖറിനെയും പാര്‍വതിയെയും തേടി സംസ്ഥാന അവാര്‍ഡുകള്‍ വരെയെത്തി. ഇതാ ചാര്‍ലി ടീം വീണ്ടും വരുന്നു.
ഉണ്ണി ആര് തിരക്കഥയൊരുക്കുന്ന പുതിയ സിനിമയിലാണ് ദുല്‍ഖര്‍ നായകനാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. ചാര്‍ലി ടീം ഉണ്ണി ആര്, ദുല്‍ഖര്‍ സല്മാന്, നിര്‍മാതാവ് ഷെബിന്‍ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ലാല്‍ജോസ് ആണ് സംവിധാനം ചെയ്യുന്നത്.
മലയാള സിനിമാ നായക സങ്കല്പങ്ങളിലെ അവിഭാജ്യ ഘടകമായിരിക്കുകയാണ് ദുല്‍ഖര്‍.0 ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നീ അടുത്തടുത്തായി പുറത്തിറങ്ങിയ ദുല്‍ഖര്‍ സിനിമകള്‍ വലിയ പ്രേക്ഷക പ്രീതി ലഭിച്ച് മുന്നേറുകയാണ്. ചാര്‍ലിയിലെ അഭിനയത്തിന് ദുല്‍ഖറിന് 2015 ലെ മികച്ച നടനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു.
സിനിമകള്‍ക്ക് ആരാധകര്‍ തിയേറ്ററിലേക്ക് തള്ളിക്കയറിതുടങ്ങിയതോടെ വ്യത്യസ്തമായ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുപ്പ് അഭിനയിക്കുകയാണ് ദുല്‍ഖര്‍.. ഉണ്ണി ആറിന്റെ ലീലയും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ഉണ്ടാക്കിയത്. രണ്ടാം ചാര്‍ലിക്കായി ഉണ്ണി ആര് പേന ചലിപ്പിച്ച് തുടങ്ങിയപ്പോള്‍ പുതിയ തയ്യാറെടുപ്പുകളിലാണ് ദുല്‍ഖറും.