ദുല്‍ഖര്‍ പറഞ്ഞു… ആന്‍ മരിയ കലിപ്പിലാണ് ..
സണ്ണി വെയിനും ബേബി സാറയും അഭിനയിക്കുന്ന ആന്‍ മരിയ കലിപ്പിലാണ് സിനിമയുടെ ആദ്യ പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്ത് വിട്ടു. തന്റെ ഫേസ്ബുക്കിലൂടെയാണ്പോസ്റ്റര് പുറത്ത് വിട്ടത്. ദുല്‍ഖറിന്റെ അടുത്ത സുഹൃത്തായ സണ്ണി വെയിന്‍ ആശംസകള്‍ അര്‍പ്പിച്ചും കുട്ടികളുടെ സിനിമകളോടുള്ള തന്റെ സ്നേഹം പ്രകടമാക്കിയുമാണ് ദുല്‍ഖര്‍ പോസ്റ്റ് ഇട്ടത്.
ബേബി സാറയാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയ്ക്ക് ശേഷം മിഥുന് മാന്വല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. അജു വര്‍ഗീസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണ്‍ മന്ത്രിച്ചാലും, മിഥുന് മാന്വലും ഒരുമിച്ചാണ് തിരക്കഥ ഒരുക്കിയത്. വിഷ്ണു ശര്‍മയാണ് ഫോട്ടോഗ്രാഫി സംവിധാനം. പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയത് ഷാന്‍ റഹ്മാന് ആണ്. ഗുഡ് വില്‍ എന്റര്ടെയ്നിന് വേണ്ടി ആലീസ് ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. 2016 ഓഗസ്റ്റില്‍ സിനിമ റിലീസ് ചെയാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.