എന്തുകൊണ്ട് ഒഴിവു ദിവസത്തെ കളി ?

Sharing is caring!

കുറച്ചു ചെറുപ്പക്കാര്‍ ഈയിടെയായി ക്യാമറയുമായി ഇറങ്ങി നല്ല സിനിമകെളെടുക്കുന്നു ,ലോകോത്തര ഫിലിം ഫെസ്റ്റുകളില്‍ നല്ല അഭിപ്രായങ്ങള്‍ നേടുന്നു എന്നിട്ടും നമ്മുടെ നാട്ടിലെ ടാക്കീസുകളില്‍ ഈ സിനിമകളെത്തുകയോ ,പൊതുജനം സ്വീകരിക്കുകയോ ചെയ്യുന്നില്ല , എന്തുകൊണ്ട് ?

05c5195f7d6f0fac8f025fbccec26bb8

ഇന്ന് ഏറെപ്പേര്‍ ചിന്തിക്കുന്ന ഒരു ചോദ്യമാണിത്, ഉത്തരം ലളിതമല്ല കാരണം മലയാളിയുടെ പൊതുബോധം രൂപപ്പെടുത്തിയെടുക്കുന്നത് ഈ  സമൂഹം ആഹരിക്കുന്ന വിജ്ഞാനത്തെ അടിസ്ഥാനമാക്കിയാണ്  .ആരംഭ ഘട്ടം മുതല്‍ സിനിമ നമ്മെ കുറച്ചൊന്നുമല്ല നമ്മെ സ്വാധീനിച്ചത് , സിനിമയുടെ രാഷ്ട്രീയം എന്നും നാം ചര്‍ച്ച ചെയ്യുന്നതുമാണ് .”നിര്‍മാല്യം  സിനിമയില്‍ കോമരം വിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചുതുപ്പുന്ന രംഗം ഇന്നാണെങ്കിലോ” എന്ന് ചോദിക്കുന്നവരുണ്ട് , ഒരു ചുക്കും സംഭവിക്കില്ല എന്നാണുത്തരം ,കാരണം മൂന്നുപേര്‍ കൊടിയും പിടിച്ചിറങ്ങിയാല്‍ അളക്കാനൊക്കുന്നതല്ല ഒരു സമൂഹത്തിന്‍റെയും പൊതുബോധം, മാത്രമല്ല എതിര്‍ക്കാനും ആവിഷ്കരിക്കാനും ,പൊളിച്ചെഴുതാനും ആ സമൂഹം തയ്യാറാകുന്നു എന്നാണു വായിക്കേണ്ടത് .

cf8a0c9daf906e337bf4762318b2b4cb

സനല്‍കുമാര്‍ ശശിധരന്‍റെ  ഒഴിവുദിവസത്തെ കളി ഇത്തരത്തില്‍ സമൂഹത്തിന്‍റെ പൊതുബോധത്തെയാണ്‌ ആവിഷ്കരിക്കുന്നത് , ചിത്രത്തിലുടനീളം ഈ പൊതുമനസ്സിന്‍റെ നിറങ്ങള്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിക്കുകയാണ് സംവിധായകന്‍ . അല്പം വലിച്ചു നീട്ടലുകള്‍ അനുഭവപ്പെടുമെങ്കിലും കാഴ്ച്ചയുടെ ഒരൊഴുക്ക് ചിത്രത്തിലുടനീളം നന്നായി അനുഭവിക്കാനാകും .

ഒരു ഗ്രാമത്തില്‍ ഇലക്ഷന്‍ ദിവസം ഒത്തുചേരുന്ന ചങ്ങാതിമാരുടെ ഒത്തുചേരലാണ് ഇതിവൃത്തം , അതില്‍ ഒരു നമ്പൂതിരി ,കച്ചവടക്കാരന്‍ , സര്‍ക്കാരുദ്യോഗസ്ഥന്‍ , ഗള്‍ഫുകാരന്‍ ഒപ്പം ഒരു കറുത്ത സാധാരണക്കാരനും ആകുന്നതോടെ കളം കളിക്ക് പാകമാവുന്നു . വിവിധമായ സ്വത്വുമായി വരുന്ന  ഈ അഞ്ചുപേരും ലഹരിയിലൂടെ മനസ് വെളിപ്പെടുത്തുന്നു , വിവിധങ്ങളായ ഇവരുടെ ലഹരിയാണ് കഥയെ നിയന്ത്രിക്കുന്നത്  ഒടുവില്‍ കള്ളനും പോലീസും കളിയില്‍ ഗള്‍ഫ് മണിയുമായി വരുന്ന ധര്‍മന്‍  രാജാവും സര്‍ക്കാരുദ്യോഗസ്തന്‍ മന്ത്രിയും കച്ചവടക്കാരന്‍ പോലിസുമാകുന്നതോടെ  സ്വാഭാവികമായി കള്ളനായി കറുത്ത ദാസന്‍ കഥയില്‍ രൂപാന്തരം പ്രാപിക്കുന്നു , ഇവിടെ താന്‍ കളിക്കാനില്ലെന്ന് കെഞ്ചി പറയുന്ന ദാസനെ കളിക്കിറക്കുന്ന മറ്റുള്ളവര്‍ വിചാരണ നടപ്പാക്കി ശിക്ഷ വിധിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

MV5BM2FiZjM1NmQtYzg2OS00MzY3LWE5NzMtMDM1NzUxOGFjODI1XkEyXkFqcGdeQXVyMjkxNzQ1NDI@._V1_UY1200_CR109,0,630,1200_AL_

ഇവിടെ പൊതുസമൂഹത്തിന്‍റെ മനസ് എല്ലാ തുറകളില്‍ നിന്നും തുറന്നു കാട്ടാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട് സമൂഹത്തിലെ പല  കളിക്കും താനില്ലെന്ന്  കെഞ്ചുന്ന സാധാരണക്കാരന്‍റെ മുഖമാണ് ഇവിടെ ദാസന്‍ ,ഇത്തരത്തില്‍ പലതും ഉള്ളില്‍ കൊളുത്തി വലിക്കുന്ന  ഈ ആവിഷ്കാരത്തെ സ്വീകരിക്കാന്‍ മലയാളി തയ്യാറാവാത്തത് സ്വാഭാവികം , ബിസിനസ് മീറ്റുകളില്‍ ടൈയും കെട്ടിയിരുന്നു ഗീര്‍വാണം മുഴക്കുന്ന മലയാളി അതുകഴിഞ്ഞപാടെ മാറിനിന്നു മുറുക്കാന്‍ ചവച് വഴിയില്‍തന്നെ നീട്ടിതുപ്പുന്നത് ഒരുപക്ഷെ തമാശ രൂപത്തിലാണേല്‍ നാം അന്ഗീകരിക്കും പക്ഷെ കാര്യമായിട്ടാണേല്‍ ഇതേ നമ്മള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല.

ഇന്നുവരെ മലയാളി ആഹരിച്ചത് സൂപ്പര്‍ സ്റ്റാര്‍ മിത്തുകളാണ് , ദളിതനായിട്ടാണെങ്കിലും അഭിനയിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ ആണെങ്കില്‍ മുണ്ടും മടക്കിയുടുത്ത് മീശ പിരിക്കുന്ന നായകനെ കാണാനാണ് മലയാളിക്കിഷ്ടം അവിടെ അവന്‍ കാണുന്നത് ഒരു ചലച്ചിത്ര ആവിഷ്കാരത്തെയല്ല മറിച്ച്  സൂപ്പര്‍ സ്റ്റാറിനെ മാത്രമാണ് , അത് കൊണ്ടാണ് ഒരു ലാലിസം ഇത്രയധികം പൊല്ലാപ്പുകള്‍ ഈ കൊച്ചു സംസ്ഥാനത്ത് ഉണ്ടാക്കിയത്.

oru-divasathe-kali-movie-still-17588

ഇങ്ങനെ സ്വല്പം എരിവുകൂടുതലാണ് സനലിന്‍റെ ഈ കളിക്ക് , കള്ളന്‍ കറുത്തിട്ടാണെന്ന് മനപ്പാഠമാക്കിയ മലയാളികള്‍ ഇന്നും വെളുത്ത കള്ളന്മാരുടെ ഓണ്‍ലൈന്‍ അക്കിടികള്‍ക്ക് ആഴ്ചതോറും ഇരയാകുന്നു ഈ മനോഭാവം തുറന്നു കാട്ടുന്ന ഒഴിവു ദിവസത്തെ കളി അങ്ങനെയൊന്നും മാറി ചിന്തിക്കാത്ത പ്രേക്ഷകര്‍ക്ക് ദഹിക്കുമെന്നു തോനുന്നില്ല അതുതന്നെയാണ് ആ ചിത്രത്തിന്‍റെ മേന്മയും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com