കവിത : വീണ്ടും വാലിളക്കുന്ന വായന – പി.കെ ഉണ്ണികൃഷ്ണന്‍

Sharing is caring!

 

വായന….

ഏറെ തണുത്ത്,
ഇമയടയ്ക്കാതൊരു വാക്ക്,
വരിയിലേയ്ക്കിഴഞ്ഞു പോകുന്നു……

വരിയില്‍,
ഇരുവാക്കുകള്‍ക്കിടയില്‍ നുഴഞ്ഞ്,
അത് വെയിലു കായുന്നു,

ഇനി വായനയ്ക്കൊരുങ്ങുക …

കണ്ണ് കൊണ്ടാവാം,
അന്ധനാണെങ്കില്‍ വിരല്‍ത്തുമ്പ്,
കല്ലുകൊണ്ടാവാം ,

അതുമല്ലെങ്കില്‍ വടിക്കഷ്ണം….

ഒറ്റ വായനയ്ക്കതിന്‍ ചലനം നിലയ്ക്കണം,
ഒട്ടു കൂടുതല്‍ നേരം വാല്‍ മാത്രമിളകട്ടെ !

പിന്നെയും വായിക്കുവാനെത്തുവോരാരെങ്കിലും,
എത്തിച്ചു കൊള്ളും പെട്രോള്‍ ,
തീപ്പെട്ടിയുണ്ടോ കയ്യില്‍ ?

ചത്താലും മരിക്കില്ല വായന !
അറിയാതെ തൊട്ടുപോയെന്നാല്‍,
അതു ദംശിക്കും ,
കരുതുക…..!

13241192_10207349624072362_4479072116912996960_n

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com