വീണ്ടും നനയുന്ന മരം – ഉണ്ണികൃഷ്ണന്‍ നായര്‍ പി കെ

Sharing is caring!

13241192_10207349624072362_4479072116912996960_n
Unnikrishnan Nair PK

മഴ ഒരു കാടാണ്
ഇലയും ചില്ലയുമില്ലാത്ത അലിവുമരങ്ങളുടെ പെയ്ത്തുകാട്
പൊഴിഞ്ഞുതീരുന്ന ജലവിപിനം…
മരം പൊട്ടി തലയിൽ വീഴുന്നു
മരം പൊട്ടി വഴിയിലും പുഴയിലും വീഴുന്നു
വീണലിയുന്നു
ഒരായിരം നീർനാഗങ്ങളായി ഇഴഞ്ഞിറങ്ങുന്നു
ഇഴഞ്ഞിറങ്ങി മണ്ണിലൊളിക്കുന്നു
ഞാൻ മരം നനയുകയാണ്…….

– ഉണ്ണികൃഷ്ണന്‍ നായര്‍ പി കെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com