കവിത : പ്രിയപ്പെട്ട പത്താന്മാര്
ദ്വാരകയുടെ വിളിപ്പാടകലെ
യൂസഫും ഇര്‍ഫാനും
വര്ണോല്സവങ്ങളും
ദീപോല്സവങ്ങളും
മരവിച്ചു പോയ കറുത്ത ദിനങ്ങളില്‍ ,
പ്രിയപ്പെട്ട പത്താന്മാരേ…
നിങ്ങളായിരുന്നു ഞങ്ങളുടെ ആശ്വാസം
ഒപ്പം പ്രതിവിധിയും ,
മതഭ്രാന്തും
നിര്‍വ്വചനങ്ങള്‍ ഏകപക്ഷീയവുമായി
ചടുല നൃത്തമാടിയ മൂവന്തിയില്‍
കനലുറങ്ങുന്ന ചോദ്യങ്ങള്‍
നിശബ്ദമായ ഉത്തരങ്ങളുമായി
ബാബുള്‍ ഗായകന്റെ വിറപൂണ്ട ചുണ്ടുകളെ
പ്രത്യാശയുടെ ഈരടികളുമായി
നിങ്ങള്‍ തിളങ്ങിനിന്നു ,
സിഡ്നിയില്‍ ,കറാച്ചിയില്‍ ,ഒടുവില്‍
ധോനിയേന്തിയ ലോക കിരീടത്തില്‍
ശത കോടികളുടെ ആവേശം
ത്രിവര്‍ണ പതാകയേന്തിയ നിങ്ങളായിരുന്നു,
യൂസഫ് , നിന്റെ ബാറ്റില്‍ നിന്നുയരുന്നത്
കരുത്തിന്റെ ഗംഗാ പ്രവാഹം
ഇര്ഫാന് , നിന്റെ ചിരിയിലുറങ്ങുന്നത്
നിഷ്കളങ്കതയുടെ മഹാപ്രപഞ്ചം
യൂസഫ് പത്താന് , ഇര്ഫാന് പത്താന്
വിഭജനങ്ങള്‍ക്ക് മീതെ – ഇന്ത്യയുടെ രജതരേഖ
auther : Vasisht MC
(Author is the Head of the Department, History in Malabar Christian college ,Calicut )