ജീവന്‍- യാസിര്‍ എ.എം.

ജവാന്‍ സറ്റോറില്‍ സൂക്ഷിച്ചിരുന്ന മിലിട്ടറി റം എടുത്ത് അയാള്‍ മുറിയിലേക്കു നടന്നു. ഒരു വലിയകുന്നിന്റെ ഇറക്കിലാണ് അയാളുടെ മുറി. കുന്നിന് അരപ്പട്ട കെട്ടിയതുപോലെ ചുറ്റിലും ചെമ്പാതകളുണ്ട്. ഒരു താഴ്ഭാഗം പുഴയാണ്. മറ്റെ അരികിലാണ് അയാള്‍ താമസിക്കുന്നത്. പടിഞ്ഞാറെ മാനത്ത് മുട്ടയുടെ മഞ്ഞക്കരുപോലെ ജ്വലിച്ചുനില്‍ക്കുന്ന അസ്തമയ സൂര്യനുണ്ട്. സൂര്യനെ ഒന്നു നോക്കി അയാള്‍ നേരെ നടക്കുകയായിരുന്നു. തന്റെ എതിരെ വന്ന മദ്ധ്യവയസ്‌കയുടെ കണ്ണിലാണ് അയാളുടെ കണ്ണുകള്‍ പിന്നീട് പതിച്ചത്. ആ കണ്ണുകളും ജ്വലിക്കുന്നതായി തോന്നി. അവളുടെ കണ്ണില്‍ പതിച്ച തന്റെ കണ്ണുകളെ  അവിടെതന്നെ നട്ടു നനക്കാതെ അയാള്‍ പതിയ താഴോട്ടു നോക്കി നടന്നു.
677601e1dc3e79761bc5ae2a12c4d614
പെണ്ണിനോടുളള ആകര്‍ഷണത്തെ കുറിച്ച് ഏതാണ്ടെന്തൊക്കയോ ആലോചിച്ചുകൊണ്ടായിരുന്നു ആ കുന്നിറക്കം. മൂവന്തി ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞിരുന്നു. ചെമ്പാതകള്‍ക്കരികിലുളള വീട്ടുവരാന്തകളിലേക്ക് വിളക്ക്‌വെയക്കാനെത്തിയ യുവതികളിലും മുത്തശ്ശിമാരിലുമൊക്കെ കണ്ണെറിഞ്ഞായിരുന്നു അയാളുടെ നടത്തം. വാതില്‍ക്കല്‍ നിന്നും പുറത്തേക്കുനോക്കി നില്‍ക്കുന്ന ഇത്താത്തമാരെയും കോഴികളെ കൂട്ടിലടക്കാന്‍ ശ്രമിക്കുന്ന വീട്ടമ്മമ്മാരേയും ഇടക്കിടെ നോക്കാതെ വിട്ടില്ല. പെണ്‍നോട്ടത്തിനായി അയാളുടെ കണ്ണുകള്‍ വേണ്ടെത്ര പരിശീലനം നേടികഴിഞ്ഞിരുന്നു. മനസായിരിക്കും ചിലപ്പൊ കണ്ണിനെ പരിശീലിപ്പിച്ചത്.
പതുക്കെ മുറിക്കരികിലെത്തി. വാതില്‍പടിയിലെ ചവിട്ടിക്കടിയില്‍ നിന്നും താക്കോലെടുത്ത് വാതില്‍ തുറന്നു. കവര്‍ താഴെവെച്ചു. കുപ്പിയെടുത്ത് അതിനൊരു ഉമ്മകൊടുത്ത്  മേശപുറത്തുവെച്ചു. ഷര്‍ട്ട് അഴിച്ച് ആങ്കറില്‍ തൂക്കി മെല്ലെ പുറത്തെ ബാല്‍ക്കണിപോലുളള ചെറിയ വരാന്തയിലേക്ക് നടന്നു. പൊടുന്നനെയായിരുന്നു തന്റെ മനസിലേക്ക് പുതിയ ഒരു ചിന്തയുടെ ചൊറിച്ചിലുണ്ടായത്. മൂവന്തിയുടെ പശ്ചാതലത്തിലെ ആണിനും പെണ്ണിനും വല്ലാത്ത വിഷാദം അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു ആ ചിന്ത. വിളക്കുവെച്ചിരുന്ന പെണ്ണുങ്ങളുടെ കണ്ണുകളില്‍ താന്‍ അതുകണ്ടിരുന്നുവെന്നതോന്നലാണ് ചിന്തയുടെ ഫുഡ്. മൂവന്തിയില്‍ മസ്ജിദുകളില്‍ നിന്നുളള ബാങ്കുവിളിയും അങ്ങോട്ടേയക്കുളള കാക്കാമാരുടെ നടത്തവും അമ്പലങ്ങളിലെ ശംഖൊലിയും ചര്‍ച്ചിലെ മണിമുഴക്കവും ആ ചിന്തയുടെ ചക്രവാളം വിസ്തൃതിപെടുത്തി.
livinglovingdeeperevents-lisa-page-mo-latin
സര്‍വ്വമതസ്ഥരും പ്രാര്‍ത്ഥനയിലേക്ക് തിരിക്കുന്നു.  കൊറ്റികളും വവ്വാലുകളും ചേക്കാറാന്‍ പറക്കുന്നു. ചീവിടുകളും മറ്റും ജന്തുക്കളും ശബ്ദിക്കുന്നു. പകല്‍ രാവിനെ പുല്‍കുന്ന നേരം അത്ര നിസ്സാരമായി കാര്യമല്ലെന്നായിരിക്കണം ജീവജാലങ്ങളുടെ ധാരണ… അങ്ങനയൊക്കെ തോന്നുന്നതിനിടയില്‍ അയാള്‍ അകത്ത് മേശപുറത്തെ നോട്ടുപുസ്‌കത്തില്‍ എന്തൊക്കയോ കുറിച്ചിട്ടു.
കുറിച്ചിട്ടകാര്യങ്ങള്‍ ഒരാവൃത്തി വായിച്ചുനോക്കാതെ തന്നെ ഗ്ലാസെടുത്ത് ഒരു പെഗ്ഗ് ഒഴിച്ചു. മെല്ലെ അതിറക്കിയ ശേഷം നോട്ടുപുസ്തകമടുത്ത് താന്‍ അലക്ഷ്യമായി എഴുതിയെടുത്ത കുറിപ്പുകള്‍ ഉച്ചത്തില്‍ വായിച്ചതുടങ്ങി.
‘പെണ്ണിന്റെ മാസമുറപോലെയാണ് മൂവന്തി. ആ ഇത്തിരിനേരം ആകെപാടെ ഒരു മേഘമൂടലാണ്. അത് ഒരു പ്രതി    സന്ധിയുമാണ്. അപ്പോഴത്തെ വിഷാദത്തില്‍ നിന്നും രക്ഷനേടാനായിരിക്കണം വിളക്കുവെയക്കുന്നതും പളളിയില്‍ പോവുന്നതെമെല്ലാം……..
00dbf09494978724828589f15e8f1ae2
ഒരു വലിയ പെഗ്ഗുകൂടി അകത്താക്കി. ടെച്ച്അപ്പായി ഒരു മധുരനാരങ്ങയുടെ ഇല്ലിയും വായയിലിട്ടു. ഒരു ചെറിയ ഗ്യാപ്പു പോലും നല്‍കാതെ വീണ്ടുമൊരു പെഗ്ഗ്. റം ആയതുകൊണ്ടാവാം നന്നായി അങ്ങ് കയറി. കുറിച്ചിട്ട പുസത്കം തറയിലിട്ട്. എന്തൊക്കയൊ പുലമ്പി. തന്റെ 42മത്തെ വയസിലും ഒരു പെണ്ണും വരാത്തതിലെ മുഴുവന്‍ ദേഷ്യം ആ പുലമ്പലില്‍ പ്രകടമായിരുന്നു. പെണ്ണിന്റെ അഭാവം തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നതിന്റെ ഏറ്റവും ഉത്തമമായ ഒരു ചിന്ത മുറിയിലെ കിടക്കയ്ക് എതിരെ ചുവരില്‍ വലിയ മഷികൊണ്ടായാള്‍ എഴുതിവെച്ചിരുന്നു.
‘പെണ്ണും ആണും മനുഷ്യന്റെ രണ്ട് നേര്‍പാതികളാണ്. അതുകൊണ്ടുമാത്രമാണ് അവര്‍ പരസ്പരം കാണുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നത്. ഉളളില്‍  നിന്നുവരുന്ന ആ തിയ്യ് പരസപരം ഒന്നാവാനുളള ധൃതിപെടലാണ്. മനുഷ്യനാവാനുളള പപ്പാതികളുടെ തത്രപാടാണ് കല്ല്യാണത്തില്‍ ചെന്നെത്തുന്നത്. അതൊക്കെതന്നെയാണ് കളളപ്പണികളിലും ചെന്നെത്തുന്നത്. തന്റെ പാതിയെ തിരയുന്നതിനായി തന്നിലെ ഒരോ കോശങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു. തന്റെ പാതിയകാണുമ്പോള്‍ നെഞ്ചിടിക്കുന്നു. കിതപ്പ് കൂടുന്നു നനയുന്നു’.
ഒരിക്കല്‍ കൂടി കനത്ത ശബ്ദത്തില്‍ അയാള്‍ അതുവായിച്ചശേഷം ഒരു പെഗ്ഗ് കൂടി കഴിച്ചു. കുത്തനെ കയറിയ ആ പെഗ്ഗ് അയാളുടെ കിതപ്പു കൂട്ടി. ഞെരമ്പുകളെ വലിച്ചുമുറുക്കി. പിന്നെ അധികം നിന്നില്ല. പിറകുവശത്തെ കക്കൂസിലേക്ക് പെട്ടന്നെത്തി. മനസിന് നല്ലൊരു ദിവാസ്വപനത്തിന്റെ വിത്തിട്ടു. അതങ്ങനെ വിരിഞ്ഞു : അവള്‍ അയാള്‍ക്കുമുന്നില്‍ നൃത്തം ചെയ്യുന്നു. കാഴ്ചകളോരോന്നും കണ്ടുവരുന്നതിനിടയില്‍ അയാള്‍ പൂര്‍ണ്ണതയുടെ സുഖമറിഞ്ഞു. നനഞ്ഞു. കൈകഴുകി വീണ്ടും അകത്തുപോയി. മനുഷ്യാവസ്ഥയുടെ ഏറ്റവും വലിയ ആനന്ദത്തെ പറ്റി രണ്ടുവരി എഴുതിയ ശേഷം കതകടച്ചു കിനാക്കളില്ലാതെ കിടന്നുറങ്ങി.
യാസര്‍ എ എം 
യാസര്‍ എ എം

Leave a Reply

Your email address will not be published. Required fields are marked *