ആര്.. ? who….?? ജിഷ്ണു ബാലന്‍ പോറ്റക്കാല്‍ എഴുതുന്നു..

Sharing is caring!

who….??

ജിഷ്ണു ബാലന്‍ പോറ്റക്കാല്‍

ഷൊർഗ് എന്ന മഞ്ഞു മലകളാൽ ചുറ്റപ്പെട്ട നഗരത്തിലെ ഷൊർഗ് ഫെസ്റ്റിവൽ കാണാൻ.ഞാനും എന്റെ ഗ്രാൻഡ്പായും ഗ്രാൻഡ്പയുടെ ഉറ്റ സുഹൃത്തുക്കളായ സലിം,മത്തായി,രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ യാത്രയിൽ ആണ് ഞങ്ങളിൽ ഒരാളെ പെട്ടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. കുറച്ച് നേരമായി ഞങ്ങൾ ഐ.സി.യൂ നു മുന്നിൽ വിവരം അറിയാൻ ഇരിക്കുന്നു. ആരും ഒന്നും പറയുന്നില്ല.

രണ്ട് മാസങ്ങൾക്ക് മുന്നാണ് ഞാൻ ഗ്രാൻഡ്പയോടൊപ്പം താമസം തുടങ്ങുന്നത്. പട്ടാളത്തിൽ നിന്നും ഉയർന്ന പദവിയിൽ ഇരുന്ന് പിരിഞ്ഞു പോന്ന ആളാണ് എന്റെ ഗ്രാൻഡ്പാ. എൻജിനിയറിങ് പഠനം കഴിഞ്ഞിരിക്കുമ്പോൾ ആണ് . അച്ഛൻ എന്നോട് ഇനി ഗ്രാൻഡ്പായോടൊപ്പം നിന്നാമതിയെന്നു. പറയുന്നത്. ഞാൻ അച്ഛന്റെ ആ തീരുമാനത്തിൽ നിന്ന് രക്ഷപെടാൻ കുറെ നോക്കിയെങ്കിലും രക്ഷ ഉണ്ടായിരുന്നില്ല.ഞാൻ ഇതുവരെ ജീവിച്ചു പോന്നിരുന്ന ആഘോഷങ്ങളുടെ ദിവസങ്ങളിൽ നിന്നും .ഒരു പട്ടാള ചിട്ടയിൽ ജയിലിൽ കിടക്കുമ്പോലെ ശ്വാസം എടുക്കുന്നതിന് വരെ സമയക്രമം നിശ്ചയിച്ച ഒരാളുടെ ഒപ്പം കുറച്ചു നാൾ താമസിക്കുക എന്നത് ചിന്തിക്കാൻ കൂടി പറ്റുന്നില്ല.
ഗ്രാൻഡ്മായുടെ മരണ ശേഷം.ഗ്രാൻഡ്പാ തനിച്ചയത് ആയതുകൊണ്ടാണ് എന്റെ അടുത്ത് ഗ്രാൻഡ്പ്പാക്കൊപ്പം പോയി താമസിക്കാൻ പറഞ്ഞതും.
ഗ്രാൻഡ്പായും ഗ്രാൻഡ്മായും അവരുടെ കല്യാണം കഴിഞ്ഞത് മുതൽ മരണം വരെ പ്രണയത്തിൽ ആയിരുന്നു.എനിക്ക് ഇടക്ക് തോന്നിയിട്ടുണ്ട് വളരെ കർക്കശക്കാരനായ ഗ്രാൻഡ്പാ എങ്ങനെയാണ് ഇത്ര നന്നായി പ്രണയിക്കുന്നത് എന്ന്‌. ക്യാൻസർ രോഗം മൂലം ഗ്രാൻഡ്മാ മരിച്ചപ്പോൾ ശരിക്കും ഗ്രാൻഡ്പാ എല്ലാത്തിൽ നിന്നും ഒതുങ്ങിയ മട്ടായിരുന്നു. ദിനം പ്രതിയുള്ള അച്ഛന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഞാൻ ലെമോയിൽ ഗ്രാൻഡ്പാ താമസിക്കുന്നയിടത്തിലേക്ക് യാത്ര തിരിച്ചത്.
ഞാൻ ലമോയിൽ ചെന്നെങ്കിലും ആദ്യമൊന്നും ഗ്രാൻഡ്പാ എന്റെ രീതിക്ക് വന്നില്ല .ഭക്ഷണം മുറിയിൽ കൊണ്ടുപോയി കൊടുക്കും ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങില്ലായിരുന്നു.പിന്നീട് പതിയെ എല്ലാം മാറി തുടങ്ങി.

ശരിക്കും ഗ്രാൻഡ്പാ കാണിച്ചിരുന്ന ആ ഒരു ദേഷ്യവും മറ്റുള്ളവർക്ക് പേടി തോന്നുന്ന സ്വഭാവവും എല്ലാം ശുദ്ധ തട്ടിപ്പായിരുന്നു. ഇരുപതാം വയസ്സിൽ പട്ടാളത്തിൽ കയറിയപ്പോ മുതൽ തിരക്കുപ്പിടിച്ച ഓട്ടത്തിൽ ആയിരുന്നു ഗ്രാൻഡ്പാ. എന്റെ അച്ഛനടക്കം മൂന്നുമക്കൾ .ഗ്രാൻഡ്പാ പട്ടാള ജീവിതം അവസാനിച്ചു റെസ്റ്റ് എടുക്കാറയപ്പോൾ മക്കൾ ജോലിയുമായി ഓരോ രാജ്യത്തു തിരക്കിലായി പിന്നീട് അവർക്കൊപ്പം കഴിയാൻ സാധിക്കാത്തത് കൊണ്ടാവാം ഗ്രാൻഡ്പാ എല്ലാവരോടും ഗൗരവമായി പെരുമാറിയത്.

വളരെ നല്ലൊരു റീട്ടയർമെന്റ് ലൈഫ് ആയിരുന്നു ഗ്രാൻഡ്പായുടേത്. ഒരു ഫാമും അതിൽ പശുക്കളും കൃഷിയും തടാകവും വീടും മായി വളരെ മനോഹരമായ ലൈഫ് .ഗ്രാൻഡ്പാ ഗ്രാൻഡ്മയുടെ മരണം ശേഷം ആ വലിയ മുറിവിട്ട് ഇറങ്ങുന്നത് ഞാൻ അവിടെ ചെന്ന് ഒരാഴ്ചക്ക് ശേഷമാണ്.

ഗ്രാൻഡ്പായെ മുറിക്ക് പുറത്ത് കൊണ്ടുവന്നു ആദ്യദിവസം ഞങ്ങൾ രണ്ടുപേരും കൂടി ഒരു സൈക്കിൾ സവാരിക്ക് പോയി കാട്ടിലൂടെ .അത് ഞാൻ ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന ഒന്നായിരുന്നു. ചെറുപ്പം മുതൽ ഞാൻ ഇരുപത്തിനാലു വയസ്സുവരെ ദുബായിയിൽ ആയിരുന്നു അവിടെ ആകാശം മുട്ടെ പൊക്കമുള്ള കെട്ടിടങ്ങളും മണലാരണ്യവും മാത്രമായിരുന്നു കണ്ട്‌ ശീലിച്ചത്.


ഇവിടെ ഈ കാട്ടിലൂടെ അരുവികൾക്കാരുകിലുടെ ഗ്രാൻഡ്പാക്കൊപ്പം സൈക്കിൾ ചവിട്ടുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി. കാടിന്റെ നടുക്ക് എത്തിയപ്പോൾ ഗ്രാൻഡ്പാ എന്നോട് ശ്വാസം അകത്തേക്ക് എടുക്കാൻ പറഞ്ഞു . ഞാൻ ജീവിതത്തിൽ ആദ്യമായി ആയിരിക്കും ഇത്ര ശുദ്ധമായ വായു ശ്വസിക്കുന്നത്. നല്ല തണുപ്പും ചെമ്പകപ്പൂ മണമുള്ള അന്തരീക്ഷം.അങ്ങനെ ഓരോ ദിവസവും ഓരോ യാത്രകൾ ഗ്രാൻഡ്പായുടെ മൂഡ്‌ മൊത്തത്തിൽ മാറിയിരിക്കുന്നു. അങ്ങനെ ഒരു ദിവസം രാത്രി ഗ്രാൻഡ്പായും ഗ്രാൻഡ്പായുടെ രണ്ട് കൂട്ടുകാരും ഒരു വൈകുന്നേരം അത്താഴത്തിനു വന്നു.അന്ന് രാത്രിയാണ് ഗ്രാൻഡ്പായുടെ മിലിട്ടറി കോട്ട പൊട്ടിക്കിന്നത്.അതും ആടിനെ ചുട്ടതും ആയി നല്ലൊരു രാത്രിയായിരുന്നു അത് .പെട്ടന്നാണ് ഗ്രാൻഡ്പാ ഒരു യാത്ര പോകുന്ന കാര്യം പറയുന്നത്‌.ഗ്രാൻഡ്പായുടെയും ഗ്രൻഡ്മായുടെയും ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ ഷൊർഗിലെക്കു തന്നെയാണ് ഞങ്ങളും പോകാൻ തീരുമാനിച്ചത് ഡിസംബറിൽ നടക്കുന്ന ഷൊർഗ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കരുതിയാണ് ഞങ്ങൾ യാത്ര പോകാൻ തീരുമാനിച്ചത് .ലെമോയിലൂടെ യാത്ര തുടങ്ങി ജർമിയായും സെമോറിയയും കടന്ന് ഷെർഗ് ലെക്ക്. ശരിക്കും സാഹസികമായാ ഒരു യാത്രയാണിത്. എവറസ്റ്റ് പോലെ തന്നെ അതിപ്രസിദ്ധമാണ് ഷെർഗ് മല നിരകൾ. മത്തായിച്ചന് ഷെർഗ് മലയുടെ ഏറ്റവും മുകളിൽ കയറണം എന്നായിരുന്നു ആഗ്രഹം.
നീണ്ട തയ്യാറെടുപ്പിനോടുവിൽ ഞങ്ങൾ യാത്രക്ക് റെഡി ആയി .ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം വരുന്ന മറ്റൊരു വ്യക്തിയാണ് രാധാകൃഷ്ണൻ സർ .ഗ്രാൻഡ്പായുടെ ഏറ്റവും അടുത്ത ചങ്ങാതി.മക്കൾ വിദേശത്തായതിനാൽ രാധാകൃഷ്ണൻ സാറിനെ അദ്ദേഹത്തിന്റെ മക്കൾ സെമോറിയായിൽ ഉള്ള ഒരു ഓൾഡ് ഏജ് ഹോമിൽ ആക്കിയിരിക്കുകയാണ്.
സലിം അങ്കിൾ മത്തായി അങ്കിൾ എന്നിവർ തീർത്ഥാടന യാത്ര പോകുന്നു എന്ന് വീട്ടിൽ പറഞ്ഞാണ് അവർ ഈ സാഹസിക യാത്രക്ക് വന്നത്.

ആങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി ഗ്രാൻഡ്പായുടെ പഴയൊരു വാനിൽ ആയിരുന്നു യാത്ര. നിരവധി പഴയ ഓർമ്മകൾ ഉള്ള ഒന്നാണ് ഗ്രാൻഡ്പാക്ക് ഈ വാൻ.സലിംക്ക നല്ലൊരു മെക്കാനിക്ക് ആണ് .സലിംക്ക ചെറിയ പണിയൊക്കെ നടത്തി വാനിനെ സഞ്ചാരയോഗ്യമാക്കി.
ആ യാത്രയിൽ എന്നെ അവർ കൂട്ടിയത് വാൻ ഓടിക്കാനാണ്. അതുവരെ ഞാൻ കാണാത്ത ഒരു എനർജി ആയിരുന്നു ഞാൻ അവരിൽ കണ്ടത്.. ഞങ്ങൾ ചെറുപ്പക്കാരിൽ പോലും കാണാത്തൊരു എനർജി.കുട്ടി നിക്കറും ടി ഷർട്ടും തൊപ്പിയും കൂളിങ് ഗ്ലാസ്സും എല്ലാമായി ഫ്രീക്ക് ലുക്കിൽ .യാത്രയിൽ പാട്ടും കമെന്റ് അടിയും എല്ലാമായി ഒരു ജോളി ട്രിപ്പ് ആയിരുന്നു അത്. സെമോറിയായിൽ നിന്നും രാധാകൃഷ്ണൻ അങ്കിളും യാത്രയിൽ ചേർന്നതോടെ ആ യാത്ര ഒരു ആഘോഷമായി. പലപ്പോഴും പ്രായമായവരുടേ സൗഹൃദതിന് വല്ലാത്തൊരു എനർജി ആണ്.ആ യാത്രയിൽ അവർ തമ്മിൽ തമ്മിൽ കളിയാക്കലും പണ്ടത്തെ പ്രണയവും സൗഹൃദവും അങ്ങനെ പലതായിരുന്നു അവരുടെ സംസാരം.അവർ എല്ലാവരും മനസ്സറിഞ്ഞ് സന്തോഷിച്ചത് ഈ ദിവസങ്ങളിൽ ആയിരിക്കും.അത് അവരുടെ ആ യാത്രയിലെ ഓരോ സംസാരത്തിനും വ്യക്തമാണ്‌. അവർ നാളുകളായി ആഗ്രഹിക്കുന്ന ഒന്നാണ്‌ ഇങ്ങനെ ഒരുമിച്ചൊരു യാത്ര. ഞങ്ങളുടെ ഈ തിരക്കുളള ജീവിതത്തിൽ ഇങ്ങനെയൊരു സൗഹൃദങ്ങൾ അധികം കാണാൻ സാധിക്കില്ല.

ഷെർഗ് ന്റെ ബോർഡർ കഴിഞ്ഞതോടെ പച്ചപ്പിന്റെ ഒരു കണികപോലും കാണാനില്ല.ചുറ്റും വെളുപ്പ് മാത്രം ചുറ്റും മഞ്ഞു മൂടി കിടക്കുന്നു. ഷെർഗ് ബോർഡർ കഴിഞ്ഞതും തണുപ്പ് കൂടിയപ്പോൾ അത്‌ രാധാകൃഷ്ണൻ സാറിന്റെ ശരീരത്തിന് പ്രതികൂലമായി ബാധിച്ചു അവിടെ വച്ചു തോന്നിയ തളർച്ച മൂലം ഞങ്ങൾ അദ്ദേഹത്തെ അടുത്തുള്ള ഒരു ആശുപത്രിയിൽ കാണിച്ചു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി പെട്ടെന്ന് തോന്നിയൊരു ബുദ്ധിമുട്ട് ആയിരുന്നു അത്.
നാളെയാണ് ഷെർഗ് ഫെസ്റ്റിവൽ തുടങ്ങുന്നത്. ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം നേരെ ഞങ്ങൾ. രാധാകൃഷ്ണൻ സാറിന്റെ ആഗ്രഹം സാധിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. ആരോഗ്യം കുറച്ച് മോശം ആണെങ്കിലും .ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങൾ.ഈ യാത്രയിൽ ഞങ്ങൾ പല തരം മനുഷ്യരെ കണ്ടു സംസാരിച്ചു. നമ്മൾ ആരാണ് എന്താണ് എന്നൊക്കെ മനസിലായി. ഓരോ യാത്രയും പല അനുഭവങ്ങലാണ് തരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com