ബന്ധങ്ങളുടെ വിലതേടി ആതിരയുടെ കവിതകള്‍
വെബ് ഡെസ്ക്
മനസ്സിന്റെ വ്യാകുലതകളാകുന്ന കവിതകള്‍ എന്നും ഹൃദയസ്പര്‍ശിയായ വരികളാല്‍ സമ്പന്നമായിരിക്കും. അത്തരത്തിലൊരു യുവ കവയത്രിയെ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കണ്ടുമുട്ടി. ആതിര ഇല്ലത്ത് എന്ന ഈ കവയത്രി ബന്ധങ്ങളുടെ ആഴങ്ങളിലേക്കാണ് തന്റെ വരികളിലൂടെ ഓടിച്ചെല്ലുന്നത്.
പുതിയ കാലം ബന്ധങ്ങള്‍ക്ക് നല്കുന്ന വിലയാണ് ആതിരയുടെ റെയില്‍വെ പ്ലാറ്റ്ഫോം എന്ന കവിത. ഒരു റെയില്‍വെ പ്ലാറ്റ് ഫോമില്‍ അര നിമിഷം കൊണ്ട് നടക്കുന്ന സംഭവ വികാസങ്ങള്‍ മാത്രമാണ് കവിതയിലെ വരികളെങ്കിലും അത് ഓരോ മനുഷ്യനെയും ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. നിമിഷനേരം കൊണ്ട് മനുഷ്യബന്ധങ്ങള്‍ മാറി മറിയുന്ന റെയില്‍വെ പ്ലാറ്റ് ഫോം നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ആതിര.
വിട എന്ന കവിത സുഹൃത്ബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നല്ല സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നൊമ്പരമാകും ഈ കവിത.
ഒരു അമ്മയുടെ ചിന്തകളാണ് കുടുംബം എന്ന കവിത പങ്ക് വെക്കുന്നത്. കുടുംബത്തെ നിലനിര്‍ത്തുന്നത് അമ്മയാണ്. എന്നാല്‍ അത്രത്തോളം പരിഗണന നമ്മുടെ കുടുംബങ്ങളില്‍ അമ്മമാര്‍ക്ക് കിട്ടാറും ഇല്ല. ആ യാഥാര്‍ത്ഥ്യത്തെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് ആതിര.
കവിതകളില്‍ മനുഷ്യജീവിതവും ബന്ധങ്ങളും കടന്നുവരുമ്പോഴേ അതിന് യാഥാര്‍ത്ഥ്യബോധവും ജനകീയവും കൈവരുകയുള്ളു എന്ന കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന കവിതകളാണ് ആതിരയുടേത്.
I am interested this webdesk
I also poet&. Short story writer
What can I do for joining this web desk
dear athulya, onmalayalam team interested to accepting your talent. please send your writings on info@onmalayalam.com or call or whatsapp – 9526621062
thank you