ഇരുട്ടുമുറികളിലെ ട്വീറ്റ്

Sharing is caring!

8a5ab3e0c3e6cb3bea2b445dc13a8034

ഏതു നേരത്തും മുറുമുറുത്തുകൊണ്ടിരിക്കുന്ന ചിലയിടങ്ങളുണ്ട് ഈ നഗരത്തില്‍ , പാളയത്ത് ബസ്സിറങ്ങി നേരെ നടന്നുകയറുന്നത് മുല്ലപ്പൂ കച്ചവടക്കാര്‍ കയ്യേറിയ റോഡിലേക്ക് , ഇവിടുത്തെ കച്ചവടം ഒരിക്കലും നിലയ്ക്കാറില്ല. സദാ നേരവും മുറുമുറുപ്പ് , അങ്ങാടിയില്‍ എന്നും പുതിയതെന്തെങ്കിലും ഉണ്ടാകും ,പലപ്പോഴും നോക്കി പുഞ്ചിരിക്കും, പാദസരമണിഞ്ഞ ഇളം ചുകപ്പു നിറമുള്ള കാല്‍പാദങ്ങള്‍ ഒരുകാലത്ത് ഈ നഗരത്തെ പുളകമണിയിച്ചിരുന്നു .ഇന്ന് തല്‍സ്ഥാനത്തു പ്ലാസ്റ്റിക് ആവരണമണിഞ്ഞ പെണ്ണുടലുകള്‍ നിറഞ്ഞിരിക്കുന്നു . ന്യുജെന്‍ പിള്ളാരെകൊണ്ട് നഗരം വിളർച്ചപിടിച്ച പോലെ തോന്നിച്ചു .എന്നാലും പലതും മാഞ്ഞിട്ടില്ല , മുറ്റിയ കണ്ണുകളും കാലം വരയിട്ട കൈകളും വേച്ചു വേച്ചു അടുത്തുവന്നപ്പോള്‍ അതിലൊരു നാണയം വച്ചു നല്‍കി . ബസ്സ്ടാന്റിനപ്പുറത്തുകൂടി ഇടതൂര്‍ന്നു വളര്‍ന്ന മതിലിനിരുവശവും നിറയെ കെട്ടിടങ്ങളാണ് ഒന്നോ രണ്ടോ നിലകളെ കാണൂ എന്നാലും നിറയെ താമസക്കാരുള്ള അവിടം ചില ജന്മങ്ങള്‍ക്ക് ഇടതാവളങ്ങൾ കൂടിയാണ് . വെളിച്ചത്തിന്‍റെ ശാപവും പേറി ജനിച്ച ഞങ്ങള്‍ക്ക് ഇന്നും ചിലരുടെ നടുറോഡില്‍ വച്ചുള്ള ആണത്ത “ഷോ” കള്‍ക്ക് ഇരയാകുന്ന അവസരങ്ങളില്‍ ഇവിടേക്ക് ഓടിയെത്താറാണ് പതിവ് . അറപ്പും തുപ്പലും കണ്ടുമടുത്തിട്ടാണ് പകല്‍ തുടങ്ങുന്നത് തന്നെ .ഇവിടെയെത്തിയത് ഇത്തിരി സഹതാപമെങ്കിലും കിട്ടുമെന്ന് കരുതിയാണ് , പക്ഷെ നഗരം ചതിച്ചില്ല , അന്നത്തിനു മുട്ടില്ലാതെ കഴിച്ചുകൂട്ടാം . കാലം ഏറെ പഠിപ്പിച്ചതാണ് ശിഖണ്ടിയായി ജനിച്ചവര്‍ക്കു ജനം നല്‍കിയ വില , ഒന്ന് കൈ വീശി നടക്കാനെങ്കിലും ആഞ്ഞാല്‍ ചുറ്റും വെറുപ്പ്‌ നിറഞ്ഞ കണ്ണുകള്‍ കൊത്തിവലിക്കും .പക്ഷെ ശീലമായിപ്പോയി , ഇതു കണ്ടു ആണത്തം മുഴച്ചു പോന്തുന്നവരാണ് ഷോ കാണിക്കാന്‍ വരാറ് , പക്ഷെ രാത്രി ഇവനൊക്കെ മുഴച്ചു നില്‍ക്കുന്നതും കൊണ്ട് വരുമ്പോള്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനാണ് തോന്നുക . നാട്ടില്‍ നിന്നും പൊതിഞ്ഞെടുത്ത ചോറുപൊതി ആ ഇടവഴിയില്‍ വച്ചു തിന്നുതീര്‍ത്തു , നാട്ടില്‍ പോയ്‌ വരുന്ന ദിവസമെല്ലാം ഇതൊരു ശീലം മാത്രം കളഞ്ഞിട്ടില്ല , കാറ്റ് വല്ലാണ്ട് വീശുന്നുണ്ട് അത് വല്ലാത്തൊരു മൂഡ്‌ കസ്ടമേര്സിനു ജനിപ്പിക്കും ആ ദിവസത്തെ രാത്രികള്‍ കാര്യമായിട്ടെന്തെലും തടയാറുണ്ട് .അറബി നാട്ടില്‍ പോയി ചൂടുകാറ്റ് കൊണ്ട് തളര്‍ന്ന പ്രവാസികളില്‍ നല്ല മാര്കെട്ടുന്ടെന്നു ഈയിടെയാണ് അരിഞ്ഞത് , അറബികളുടെ സ്നേഹഭാജനമായ ഒരു കോഴിക്കോടന്‍ സുഹൃത്ത്‌ ഈയിടെ നാട്ടില്‍ വന്നപ്പോള്‍ കണ്ടിരുന്നു , അവന്‍റെ ആദ്യകാല കസ്ടമാറായി പിന്നീട് അമ്മായിയച്ചനായ ഒരു മൊല്ലാക്ക , അയാളെ എനിക്കിപ്പോഴും ഓര്‍മയുണ്ട് . അവന്‍റെ കേട്ട്യോള്‍ക്ക് വിശേഷമുണ്ടാക്കാന്‍ ഡോക്ടര്‍ ഉപദേശിച്ച വഴി അവസാനം അവളെ തലകുത്തനെ 5 മിനിട്ടു നിര്‍ത്തണം എന്നായിരുന്നു .

49b837cfe75f46ddeccc244aaa6f31df

വൈകുന്നേരത്തെ തിരക്കൊഴിഞ്ഞു ഇനി നഗരം ഒന്ന് രൂപം മാറിതുടങ്ങും ഇപ്പോള്‍ ഓരോ തരക്കാര്‍ക്കും ഓരോ ഇടങ്ങളുണ്ട് , ഞങ്ങളുടെ ഇടം പാളയം മാര്കെട്ടിനു ചുറ്റുമാണ് ചിലരൊക്കെ മാനഞ്ചിരയിലെക്കും പോകും , ആളിഞ്ഞു തുടങ്ങിയ പഴക്കൂനകളുടെ മണം ഇവിടം നിറയും , ഇരുട്ട് കനക്കുന്നവരെ ഇവിടെയാണ്‌ , പകല് മുന്തിയ സദാചാരം പറയുന്നവന്റെയൊക്കെ തനിനിറം പലപ്പോഴും ഈ നേരത്ത് ഇവിടെ കാണാം വെളിച്ചം ഉച്ചിയില്‍ തട്ടുമ്പോഴാണ് ഇവനൊക്കെ അത് മുളയ്ക്കുന്നതെന്ന് പലപ്പോഴും തോന്നും , ഒന്നും വേണമെന്ന് വച്ചിട്ടല്ല ജനിച്ചു പോയത് ഇങ്ങനെയായിപ്പോയി , ആദ്യമൊക്കെ തുടയിലൂടെ ചോരകിനിഞ്ഞിറങ്ങിയ രാത്രികള്‍ പോലും ഈ ഏമാന്മാര്‍ സമ്മാനിച്ചിട്ടുണ്ട് , അന്നും ശബ്ദം പുറത്തുവരാതെ ശ്രദ്ധിക്കാന്‍ നാട്ടിലെ ഗേളി അക്ക പറഞ്ഞത് അനുസരിച്ചു കസ്ടമര്‍ക്ക് മുഴക്കതോടെയുള്ള വലിച്ചു നീട്ടിയ ശബ്ദമാണ് നിങ്ങളില്‍നിന്ന് കേള്‍ക്കാനിഷ്ടം അവര്‍ക്ക് ഇഷ്ടക്കെടുണ്ടാക്കരുത് . നേരമിരുട്ടുന്നു കൈക്കോപ്പയില്‍ വെള്ളമെടുത്തു ചില്ലിനു മുകളിലേക്ക് ആഞ്ഞെറിയുന്ന ബസ്സിലെ ജോലിക്കാരന്‍ ചെക്കന്‍ അടുതെതിയപ്പോള്‍ ഒന്ന് ചിരിച്ചു , ഇനി അവര്‍ ബസ് പതയിട്ടു കഴുകും ,അവസാന ജോലിക്കാരനും പോകുന്നവരെ ഞാന്‍ അവിടിരുന്നു , സ്ടാന്റിന്റെ വലിയ തൂണുകള്‍ക്കു മറവില്‍ ചിലരൊക്കെ വന്നുതുടങ്ങി ഞാന്‍ അധികം സംസാരിക്കില്ലാന്നു അവര്‍ക്കറിയാം അതുകൊണ്ട് പരിചയം ചിരിയിലൊതുക്കി , ചിലര്‍ ഒന്നോ രണ്ടോ ടെക് കഴിഞ്ഞത് കൊണ്ടാണെന്ന് തോനുന്നു വല്ലാണ്ട് ക്ഷീണിച്ചിട്ടുണ്ട് , പഴയ ടെവിസണ്‍ തിയട്ടറിന് സമീപമുള്ള ഇടവഴിയരുകില്‍ പോയിനിന്നു , നെഞ്ചത്ത് ഇറുക്കി പിടിപ്പിച്ച റൌക്ക വല്ലാതെ തൊലി മുറുക്കുന്നുണ്ട് അതിന്‍റെ പ്ലാസ്റിക് ബക്കിളുകള്‍ തീര്‍ത്ത മുറിവുകള്‍ ഒരുപാടുണ്ട് . മനസിലേക്ക് പലതും ഇരംബിയെത്തി അമ്മയുടെ പാവടയെടുതുടുത് കണ്ണാടിയില്‍ നോക്കിയ കുട്ടിക്കാലം , പോട്ടുതോട്ടതിനു മാമന്‍ തല്ലിയത് , അതെ മാമന്‍ കൊനിപ്പടിക്കടിയില്‍ വച് സീല്‍ക്കാരത്തോടെ അടുത്തുവന്നത് , ഉള്ളംകയ്യില്‍ വിരലുകൊണ്ട് തോണ്ടി പരിചയപ്പെട്ട നീണ്ട വിരലുകളുള്ള അച്ചായന്‍ , അയാളുടെ ചായക്കടയ്ക്കടുത്തുള്ള വാടകയ്ക്കെടുത്ത കോണികയറിയെത്തുന്ന ചെറിയ ഇരുട്ടുനിറഞ്ഞ മുറി , കുമ്മിയ പുകയുടെ മണം …ഒടുക്കം നാട്ടിലെ പ്രമാണിമാര്‍ കല്ലെറിഞ്ഞോടിച്ചത് ,പൊട്ടിയൊലിച്ച പുരികവുമായി ഒരു രാത്രി റോഡരികില്‍ ഒളിച്ചു കിടന്നത് … ഒരു സ്കൂട്ടര്‍ എന്നെ കടന്നു പോയി കുറച്ചപ്പുറം അതിന്‍റെ മുരള്‍ച്ച നിലച്ചു വെള്ള അരക്കയ്യന്‍ ഷര്‍ട്ട്‌ധരിച്ച ആ കൈകള്‍ പരിചയമുള്ളതാണ് ഇരുട്ടില്‍ അവ എന്റെ നേര്‍ക്ക്‌ നീണ്ടു ,ബാഗില്‍ തപ്പി ഉവ്വ് ഉറ സ്റൊക്കുണ്ട് , ഞാന്‍ അതിനടുത്തേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com